‘അദ്ദേഹത്തെ പോലെ ഒരാളെ ലഭിച്ചതിൽ ആ കുടുംബം ഭാഗ്യം ഉള്ളവരാണ്’ ! സുരേഷ് ഗോപി എന്ന നടന്റെ അസാമാന്യ കഴിവ് ഒന്നുകൊണ്ട് മാത്രമാണ് ആ ചിത്രത്തിന്റെ വിജയം ! മഞ്ജു പറയുന്നു !

മലയാള സിനിമ രംഗത്തെ തിളക്കമുള്ള രണ്ടു താരങ്ങളാണ് സുരേഷ് ഗോപിയും മഞ്ജു വാര്യരും. ഇരുവരും ഒരുമിച്ച് എത്തിയ ചിത്രങ്ങൾ മികച്ച വിജയൻ നേടിയവ ആയിരുന്നു. കളിയാട്ടം,   വർണ്ണപകിട്ടുകൾ, സമ്മർ ഇൻ ബതിലഹേം  തുടങ്ങിയ ചിത്രങ്ങൾ മികച്ച വിജയമായിരുന്നു. ഇവർ ഇരുവരും ഒന്നിച്ച കളിയാട്ടൻ സിനിമയെ കുറിച്ച് ഇവർ ഇരുവരും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ, സുരേഷ് ഏട്ടൻ എന്ന വ്യക്തിയോട് എനിക്ക് എന്നും വളരെ ബഹുമാനമാണ്. വളരെ വലിയൊരു മണിസിന് ഉടമയാണ് അദ്ദേഹം, ആ കുടുബം തീർച്ചയായും ഭാഗ്യം ചെയ്തവരാണ്.

കളിയാട്ടം എന്ന സിനിമ അദ്ദേഹത്തിന്റെ കരിയറിൽ ഒരു പോൺ തൂവലാണ്. അദ്ദേഹത്തിന്റെ അസാമാന്യമായ അഭിനയ മികവാണ് കളിയാട്ടത്തിന്റെ ജീവൻ എന്ന് പറയുന്നത്. കേരളത്തിന്റെ തനതു കലയ്ക്കു സിനിമ എന്ന മാധ്യമത്തിലൂടെ പകർന്നു നൽകിയ ഭാഷ്യമാണ് അദ്ദേഹത്തിനു രാജ്യാന്തര ബഹുമതികളിൽ ഒന്നായ ഭരത് അവാർഡ്‌ നേടി കൊടുത്തത്. ഇപ്പോൾ കളിയാട്ടത്തിനെ കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് പാട്ടുകളാണ്, ഹൃദ്യമായ, ഒരിക്കലും മറക്കാനാവാത്ത പാട്ടുകൾ. കൈതപ്രം ഹൃദയം തൊട്ടെഴുതിയ, കേട്ടാലും, കേട്ടാലും മതി വരാത്ത പാട്ടുകൾ. അതിലെ ഗാനരംഗങ്ങളിൽ അഭിനയിക്കാനായത് വലിയ ഭാഗ്യമായി കരുതുന്നു. മഞ്ജു വാര്യര്‍ പറയുന്നു.

കളിയാട്ടം എന്ന ചിത്രം എനിക്ക് സമ്മാനിച്ചത് ഗൃഹാതുരമായ ഒരുപാട് നല്ല ഓർമ്മകലാണ്. ലോക പ്രസിദ്ധമായ ഒഥല്ലോയെ കണ്ണൂരിന്റെ മണ്ണിലേക്ക് കൊണ്ടുവന്ന സിനിമ. തെയ്യങ്ങളുടെ നാട്ടിൽ ഏറെ കാലം ജീവിച്ചത് കൊണ്ട് കളിയാട്ടത്തിന് വേണ്ടി എനിക്ക് പ്രത്യേകിച്ച്  തയ്യാറെടുപ്പിന്റെ ആവശ്യം ഒന്നും വന്നില്ല. പക്ഷെ, ആദ്യം ജയരാജേട്ടനിൽ നിന്ന് കഥ കേൾക്കുമ്പോൾ അത്ഭുതം തോന്നി, നമ്മുടെയെല്ലാം സങ്കൽപ്പത്തിലുള്ള ഷേക്സ്പിയർ നാടകത്തിൽ നിന്ന് ഏറെ വ്യത്യസ്തമായ, പുതുമയുള്ള പശ്ചാത്തലം, മൂലകഥയിൽ നിന്ന് തികച്ചും വേറിട്ട ആവിഷ്ക്കാരം.

ഈ ചിത്രത്തിന് വേണ്ടി സുരേഷ് ഗോപി ഒരുപാട് തയാറെടുപ്പുകൾ നടത്തിയിരുന്നു എന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ തുറന്ന് പരഞ്ഞിരുന്നു. കളിയാട്ടം സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ മുതല്‍ ഷൂട്ടിങ് അവസാനിക്കുന്നത് വരെ സുരേഷ് ​ഗോപി ആ കഥാപാത്രത്തിന് വേണ്ടി വ്രതം നോറ്റിരുന്നു. കാരണം ആ ദൈവീകായമായ കലാരൂപം ചെയ്യുന്നവർ അങ്ങനെയാണ് ചെയ്യാറുള്ളത്. അതുപോലെ ചിത്രീകരണത്തിന്റെ ഇടക്ക് നായിക മഞ്ജുവാര്യര്‍ക്ക് ചിക്കന്‍പോക്സ് പിടിപ്പെട്ടിരുന്നതിനാൽ ചിത്രത്തിന്റെ ഷൂട്ടിങ് പയ്യന്നൂരില്‍ നിന്നും പാലക്കാടേക്ക് മാറ്റിവെച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *