പതിനഞ്ച് വർഷമായി പുറം ലോകവുമായി കനക ഒരു ബന്ധവുമില്ല ! ഇതുവരെ ഉണ്ടായിരുന്ന സമ്പത്തെല്ലാം നഷ്ടപ്പെട്ടുപോയി ! നടി കനകയുടെ ഇപ്പോഴത്തെ അവസ്ഥ !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു കനക. അവർ ഒരു അന്യ ഭാഷാ നടി ആണെങ്കിൽ കൂടിയും മലയാളികൾ ഹൃദയത്തിലേറ്റിയ നായികമാരിൽ ഒരാളായിരുന്നു കനക. സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പം ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു കനക. ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി, കുസൃതി കുറിപ്പ്, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ അങ്ങനെ നിരവധി ചിത്രങ്ങൾ. ഒരു സമയത്ത് വെള്ളിത്തിരയിൽ തിളങ്ങി നിന്ന കനകയുടെ വ്യക്തി ജീവിതം പക്ഷെ ഏറെ സങ്കീർണത നിറഞ്ഞതായിരുന്നു. ഒപ്പം നിരവധി ദുരൂഹതയും. പഴയ കാല നടി ദേവികയുടെ മകളായ കനകയുടെ ജീവിതം ഏറെ ദുരൂഹതകൾ നിറഞ്ഞതായിരുന്നു, കനക ജീവിച്ചിരിക്കെ, മ,ര,ണപെട്ടു എന്ന വർത്തകകൾ, മാനസികമായി ഏറെ തകർത്തിരുന്നു, കൂടാതെ മറ്റു പല ദുശീലങ്ങൾക്ക് അടിമയാണെന്നും വാർത്തകൾ വന്നിരുന്നു.

കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിന് മുകളിലായി അവർ പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ ഒരു വലിയ വീട്ടിൽ ഒറ്റക്കാണ് താമസം. തന്റെ അമ്മയുടെ ണ്,മരണ ശേഷമാണ് അവർ പൂർണ്ണമായും തകർന്നതും ഒറ്റപ്പെട്ട ജീവിതം നയിക്കാൻ തുടങ്ങിയതും. കൂടാതെ നടിയുടെ മാനസിക നില തകരാറിലാണ് എന്ന രീതിയിൽ ഇതിനുമുമ്പും പല വാർത്തകളും വന്നിരുന്നു.

എന്നാൽ ഇപ്പോൾ ആ വാർത്തക്ക് ആക്കം കൂട്ടുന്ന കാര്യങ്ങളാണ് നടന്നിരിക്കുന്നത്. നടി താമസിക്കുന്ന വീടിന് തീപിടിച്ചതാണ് പുതിയ വാര്‍ത്ത. ചെന്നൈയിലുള്ള നടിയുടെ വീട്ടില്‍ നിന്നും തീയും പുകയും കണ്ടതോടെ അയല്‍ക്കാരാണ് വിവരം അറിയിക്കുന്നത്. കനകയുടെ വസ്ത്രങ്ങളും ആഭരണങ്ങളുമടക്കം വീട്ടിലുണ്ടായിരുന്ന വിലപ്പിടിപ്പുള്ളതെല്ലാം കത്തി നശിച്ച് പോയെന്നാണ് വിവരം. പൂജാ മുറിയില്‍ വിളക്ക് കൊളുത്തുന്നതിനിടെ തീപ്പൊരി ആളിക്കത്തി വീടിനുള്ളില്‍ തീ പടര്‍ന്നതാണെന്നാണ് വിവരം.

നടിയുടെ വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട പ്രദേശ വാസികളാണ് ഈ വിവരം പോ,ലീ,സിനെയും അതുപോലെ ഫയർ ഫോഴ്സിനെയും അറിയിച്ചത്. എന്നാൽ ഇവിടെ എത്തിയ പോ,ലീ,സ്,കാരേയും മറ്റും അകത്തേക്ക് കയറ്റാതെ വളരെ മോശമായ ഭാഷയിൽ തെറി പറയുകയും അസഭ്യം പറയുകയുമായിരുന്നു. കനക ഇങ്ങനെയാണ് ആരുമാരും ഒരു സഹകരണം ഇല്ലന്നും, മാനസികമായി പ്രശ്നങ്ങൾ ഉണ്ടെന്നും അയൽവാസികൾ പറഞ്ഞത് പ്രകാരം ഉദ്യോഗസ്ഥർ അവരെ സമാധാനത്തിൽ അനുനയിപ്പിച്ച് വീടിനകത്തേക്ക് കയറുകയും തീ അണക്കുകയുമായിരുന്നു.

എന്നാൽ ഇതേ സമയം കനക വീടിന്റെ മുറ്റത്ത് കൂടി പരസ്പരബന്ധമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും നടക്കുക ആയിരുന്നു എന്നും പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഇതിന്റെ വിഡിയോകളായും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഏതായാലും നടിയുടെ ഇപ്പോഴത്തെ ഈ അവസ്ഥയിൽ ഏറെ സങ്കടമാണ് ആരാധകർ പങ്കുവെക്കുന്നത്. സിനിമ രംഗത്തുനിന്നും ആരെങ്കിലും മുൻകൈ എടുത്ത് അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം എന്നാണ് ആരാധകർ ഇപ്പോൾ ആവിശ്യപെടുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *