‘ഈ ഒറ്റപ്പെട്ട ജീവിതം മടുത്തു’ ! വയസ് 50 ആയി ! ഞാൻ പഴഞ്ചനായി ! എല്ലാം പഠിച്ച് തിരിച്ച് വരാനും എല്ലാവരോടും സൗഹൃദം കൂടാനും ആഗ്രഹിക്കുന്നു ! കനക പറയുന്നു !

അന്യ ഭാഷാ നടി ആണെങ്കിൽ കൂടിയും മലയാളികൾ ഹൃദയത്തിലേറ്റിയ നായികമാരിൽ ഒരാളാണ് കനക. സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പം ഒരുപിടി മികച്ച ചിത്രങ്ങൾ കനക ചെയ്തിരുന്നു. ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി, കുസൃതി കുറിപ്പ്, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ അങ്ങനെ നിരവധി ചിത്രങ്ങൾ. ഒരു സമയത്ത് വെള്ളിത്തിരയിൽ തിളങ്ങി നിന്ന കനകയുടെ വ്യക്തി ജീവിതം പക്ഷെ ഏറെ സങ്കീർണത നിറഞ്ഞതായിരുന്നു. ഒപ്പം നിരവധി ദുരൂഹതയും. പഴയ കാല നടി ദേവികയുടെ മകളായ കനകയുടെ ജീവിതം ഏറെ ദുരൂഹതകൾ നിറഞ്ഞതായിരുന്നു, കനക  ജീവിച്ചിരിക്കെ, മരണപെട്ടു എന്ന വർത്തകകൾ, മാനസികമായി ഏറെ തകർത്തിരുന്നു, കൂടാതെ  മറ്റു പല ദുശീലങ്ങൾക്ക് അടിമയാണെന്നും വാർത്തകൾ വന്നിരുന്നു.

അവരുടെ അമ്മയുടെ മരണത്തോടെ കനക അവരുടെ ആ വലിയ വീട്ടിൽ വർഷങ്ങളോളം ഒറ്റക്ക് താമസിക്കുകയും ശേഷം അവിടെ തന്റെ അമ്മയുടെ അതമാവുമായി സംസാരിച്ചു എന്ന് വധിക്കുകയും ചെയ്തത് നടിയുടെ ജീവിതത്തിലെ മറ്റൊരു അദ്യായം. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം കാന്ത ജീവിതം അവസാനിപ്പിച്ച് വീണ്ടും സിനിമയിലേക്ക് മടങ്ങി വരണം എന്ന് പറഞ്ഞുകൊണ്ട് നടി പങ്കുവെച്ച ഒരു വീഡിയോ  ഇപ്പോൾ വീണ്ടും  സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്, അതിൽ  നടിയുടെ വാക്കുകൾ ഇങ്ങനെ..

ഞാൻ എന്റെ അഭിനയ ജീവിതം തുടങ്ങിയിട്ട് 30, 32 വർഷത്തിലേറെയായി. ഇപ്പോൾ വർഷങ്ങൾ ഒരുപാട് പിന്നിട്ടു,  ഞാനും എന്നെ സംബന്ധിക്കുന്നതെല്ലാം പഴയതായിക്കഴിഞ്ഞു, എനിക്കിപ്പോൾ 50 വയസായി. ഞാൻ എല്ലാം പുതിയതായി പഠിക്കേണ്ടിയിരിക്കുന്നു മേക്കപ്പ്, ഹെയർസ്റ്റൈൽ, ഡ്രസിങ്, ചെരുപ്പ്, ആഭരണങ്ങൾ, സംസാരിക്കുന്നത്, ചിരിക്കുന്നത്, നടക്കുന്നത് എല്ലാം ഇപ്പോൾ വളരെ വ്യത്യാസമായി. ഞാൻ പണ്ട് ചെയ്തിരുന്നതുപോലെ ഇപ്പോൾ ചെയ്താൽ ഞാൻ പഴഞ്ചനായിപ്പോയി എന്ന് എല്ലാവരും പറയും. ഒരു പത്തുവർഷത്തിനുള്ളിൽ സംഭവിച്ചത് മാത്രമേ പുതിയത് എന്ന് പറയാൻ കഴിയൂ. ഞാൻ പഴഞ്ചനായി. ഞാൻ ഇതിനിടയിൽ പല വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് കൊണ്ട് അഭിനയിച്ചിരുന്നില്ല. അതുകൊണ്ട് ഞാനിനി എല്ലാ വീണ്ടും ആദ്യം മുതൽ പഠിക്കണം.

ചെറിയപ്രായത്തിൽ നമ്മൾ ഓരോന്ന് പഠിക്കുന്നത് പോലെ ഇപ്പോൾ ഈ പ്രായമായിക്കഴിഞ്ഞു പഠിക്കാൻ അത്ര എളുപ്പമല്ല. എങ്കിലും മനസിൽ അതിയായ ആഗ്രഹവും താത്പര്യവും ഉള്ളതിനാൽ വേ​ഗം പഠിക്കാൻ ശ്രമിക്കും, എത്ര കഷ്ടപ്പെട്ടായാലും പഠിച്ചെടുക്കും. ഇനി അഥവാ ഞാൻ ഒന്നും പഠിച്ചില്ലെങ്കിലും എന്തുകൊണ്ട് പഠിച്ചില്ല എന്ന് എന്നോട് ആരും ചോദിക്കില്ല. ഒരുപക്ഷെ ചിലപ്പോൾ ഈ വയസ്സായ കാലത്താണോ ഈ ആ​ഗ്രഹമൊക്കെ വന്നതെന്ന് ചോദിക്കുമായിരിക്കും. നോക്കാം.. എല്ലാവരോടും ഒപ്പം ഒരു സുഹൃത്തായി ഇരിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു. നിങ്ങളുടെ കൂടെ കൊഞ്ചി കളിക്കുന്ന, ഉപദേശിക്കുന്ന ഒരു സുഹൃത്തായി ഇരിക്കാൻ എനിക്ക് ആ​ഗ്രഹവും സന്തോഷവും ഉണ്ട്. ഞാൻ ഓരോന്ന് പഠിച്ച് ചെയ്യുമ്പോൾ അതിനുള്ള വിമർശനവും എന്നെ അറിയിക്കണം. ഞാൻ വീണ്ടും നന്നായി ചെയ്യാൻ ശ്രമിക്കുമെന്നും കനക വീഡിയോയിൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *