ദേശിയ ഉസ്താവമാണ് നടക്കാൻ പോകുന്നത്, നാളെ ഉച്ചക്ക് 12. 20 മുതൽ 2 . 45 വരെ എല്ലാവരും രാമ മന്ത്രം ഉരുവിടണം ! പട്ടുസാരി ഉടുത്ത് ക്ഷേത്രം വൃത്തിയാക്കി കങ്കണ !

ഇപ്പോൾ രാജ്യമെങ്ങും അയോദ്ധ്യ രാമാ ക്ഷേത്ര ഉത്ഘടനമാണ് സംസാര വിഷയം നാളെ നടക്കുന്ന പ്രാണ പ്രതിഷ്ഠ ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുക്കുന്നുണ്ട്, വലിയ തയ്യാറെടുപ്പുകളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നത്. രജനികാന്ത് ധനുഷ് തുടങ്ങി നിരവധി സിനിമ താരങ്ങളും നാളെ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഇപ്പോഴിതാ അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി രാജ്യത്തുടനീളം ക്ഷേത്രങ്ങൾ വൃത്തിയാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ബോളീവുഡ് താരം കങ്കണ റണൗട്ട്. ഞായറാഴ്ച അയോധ്യയിലെ ഹനുമാൻ ഗർഹി ക്ഷേത്രത്തിലെത്തിയ താരം പ്രാര്‍ഥനകള്‍ക്കു ശേഷം ചൂലെടുത്ത് ക്ഷേത്രത്തിന്‍റെ തറ തൂത്തുവാരി.”രുന്ന കങ്കണയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലാകുന്നത്.

നാളെ നടക്കുന്ന പ്രാണ പ്രതിഷ്ഠടയിൽ പങ്കെടുക്കാൻ യെത്തിയാതാണ് കങ്കണ. പട്ടുസാരി ധരിച്ച് മുടി പിറകിലോട്ട് കെട്ടിവച്ച് സ്വർണ്ണാഭരണങ്ങളും കൂളിങ് ഗ്ലാസുകളും ധരിച്ച് ക്ഷേത്രത്തിന്‍റെ തറ വൃത്തിയാക്കുന്ന കങ്കണയുടെ ചിത്രങ്ങളും വിഡിയോകളും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതേസമയം ഈ ശുചിത്വ യജ്ഞത്തിൽ പങ്കെടുത്തുകൊണ്ട് ആളുകളെയും ഇതിന്‍റെ ഭാഗമാകുന്നതിന് പ്രേരിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും. അയോധ്യയിലെ പ്രതിഷ്ഠാദിനം അടുക്കുന്തോറും നഗരത്തില്‍ ഉല്‍സവ അന്തരീക്ഷമാണെന്നും കങ്കണ പറഞ്ഞു.

നടക്കാൻ പോകുന്നത് ദേശിയ ഉത്സവമാണ് എന്നും മുഹൂർത്ത സമയത്ത് എല്ലാവരും രാമാ മന്ത്രം ഉരുവിടണം എന്നും നടി അപേക്ഷിക്കുന്നുണ്ട്. അതുപോലെ തന്നെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീരാമവിഗ്രഹത്തിന്‍റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 51 ഇഞ്ച് ഉയരുമുള്ള കൃഷ്ണശിലയില്‍ നിര്‍മ്മിച്ച വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്. ‘ചെറുപ്പത്തില്‍ ശ്രീരാമന്‍ എങ്ങനെയായിരിക്കും എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്..ഞാന്‍ മനസില്‍ കണ്ട രൂപം ഈ വിഗ്രഹത്തിലൂടെ സാക്ഷാത്കരിക്കപ്പെട്ടു, അരുണ്‍ യോഗിരാജ് ജി അങ്ങ് എത്ര ധന്യന്‍ ആണ് എന്നുമാണ് രാമ വിഗ്രഹത്തെ കുറിച്ച് കങ്കണ കുറിച്ചത്.

അതുപോലെ തന്നെ തന്റെ ഗുരു രംഭദാചാര്യയെ കണ്ടുമുട്ടിയ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ‘വരൂ എന്റെ റാം. ഇന്ന് ഏറ്റവും ആദരണീയനായ ശ്രീ രാമഭദ്രാചാര്യ ജിയെ കാണുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു.അദ്ദേഹം സംഘടിപ്പിച്ച ശാസ്ത്രാവത് മാസ് ഹനുമാൻ ജി യാഗത്തിൽ പങ്കെടുത്തു. അയോധ്യാധാമിൽ ശ്രീരാമനെ സ്വാഗതം ചെയ്യുന്നതിൽ എല്ലാവർക്കും സന്തോഷമുണ്ട്. നാളെ അയോധ്യയിലെ രാജാവ് ദീർഘനാളത്തെ വനവാസത്തിന് ശേഷം സ്വന്തം വീട്ടിലേക്ക് വരുന്നു. വരൂ എന്റെ റാം, വരൂ എന്റെ റാം’ എന്നാണ് താരം പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *