
‘ആ സംഭവത്തിന് ശേഷമാണ് കാർത്തിക ഇനി അഭിനയിക്കുന്നില്ല എന്ന തീരുമാനം എടുത്തത്’ ! തന്റെ തോളിൽ കൈവെച്ച നടന്റെ കൈ കാർത്തിക തട്ടി മാറ്റുകയായിരുന്നു !
1980 കളിൽ മലയാള സിനിമയുടെ മുഖ ശ്രീ ആയിരുന്നു നടി കാർത്തിക. അന്നത്തെ മുൻ നിര നായികയായിരുന്ന താരം അഭിനയിച്ച സിനിമകൾ എല്ലാം ഒന്നിന് ഒന്ന് സൂപ്പർ ഹിറ്റുകൾ ആയിരുന്നു.ബാഡ്മിന്റണ്‍ താരമായിരുന്ന കാര്‍ത്തികയെ ബാലചന്ദ്ര മേനോൻ ആണ് മണിച്ചെപ്പ് തുറന്നപ്പോൾ എന്ന മലയാളചലച്ചിത്രത്തിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തിയത്. ഗൃഹാതുരത്വവുമുള്ള കഥാപാത്രങ്ങളാൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ കാർത്തിക പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. കൂടുതൽ ചിത്രങ്ങളിലും മോഹൻലാലിന്റെ നായികയായിട്ടാണ് കാർത്തിക അഭിനയിച്ചിട്ടുള്ളത്.
അന്നത്തെ വിജയ ജോഡികൾ ആയിരുന്നു മോഹൻലാലും കാർത്തികയും. സുന്ദന്ദ നായർ എന്നാണ് നടിയുടെ യഥാർഥ പേര്. ഇന്നത്തെ നായികമാരെ പോലെ വെള്ള പൂശിയ സൗന്ദര്യം ആയിരുന്നില്ല കാർത്തികയുടേത്, കറുത്ത പൊട്ടുവെച്ച മെലിഞ്ഞു സുന്ദരമായ ഒരു രൂപവും സ്വാഭാവിക തനതു സൗന്ദര്യം കൊണ്ട് മനം കവർന്നിരുന്ന നടിയാണ് കാർത്തിക. ഇന്നും പുതു തലമുറയുള്ള പ്രേക്ഷകരും കാർത്തികയേ ആരാധിക്കുന്നു എന്നത് ഒരു അഭിനേത്രി എന്ന നിലയിൽ അവരുടെ വിജയമാണ്….
അഭിനയ മേഖലയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് കാർത്തിക അഭിനയ രംഗത്തുനിന്നും അകന്നുപോന്നത് , എന്നാൽ അതിനു പിന്നിൽ മറ്റൊരു കാരണമുണ്ടെന്ന് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്, കാർത്തിക സിനിമ ഉപേക്ഷിക്കാന്‍ കാരണം തെന്നിന്ത്യയിലെ സൂപ്പര്‍താരം കമലഹാസന്‍ ആണെന്നാണ് സംസാര വിഷയം. അതിനൊരു കാരണവും പറയപെടുന്നു. മലയാളത്തിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് കാർത്തികക്ക് തമിഴിൽ ഒരവസരം വരുന്നത്…

കാർത്തികയെ എന്ന അഭിനേത്രിയെ സംബന്ധിച്ച് സിനിമയിൽ നായകന്മാർ തോട്ടഭിനയിക്കുന്നത് ഇഷ്ടമുള്ള കാര്യമല്ല. ഈ സമയത്താണ് കമലാഹസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്ത നായകനില്‍ അഭിനയിക്കാനുള്ള ക്ഷണം കാര്‍ത്തികയ്ക്ക് ലഭിച്ചിരുന്നത്..ഈ സിനിമക്ക് മുമ്പായി കമലഹാസൻ ഒരു ഫോട്ടോ ഷൂട്ട് പ്ലാൻ ചെയ്തു. കാര്‍ത്തികയുടേയും നായകനായ രവിയുടേയും തോളത്ത് കമല്‍ കൈവച്ചു നില്‍ക്കുന്ന ഫോട്ടോയാണ് കമൽ ഉദ്ദേശിച്ചത്. ഒരു പ്രത്യേകതരം ഫോട്ടോ ഷൂട്ടാണ് നടൻ ഉദ്ദേശിച്ചത്. ഈ കാര്യം കാര്‍ത്തികയേയും രവിയേയും നേരത്തെ പറയുക്കുകയും ചെയ്തിരുന്നു. ഫോട്ടോഗ്രാഫര്‍ ഫോട്ടോ എടുക്കാൻ പോകുന്ന സമയത്ത് കമല്‍ കാര്‍ത്തികയുടേയും രവിയുടേയും തോളില്‍ കമൽ കൈവച്ചു.
പക്ഷെ കാർത്തിക പെട്ടന്ന് തന്നെ ആ കൈ തട്ടിമാറ്റുകയാണ് ചെയ്തത്. ആദ്യം അത് കമല്‍ കാര്യമാക്കിയില്ല. രണ്ടാമത് വീണ്ടും ഫോട്ടോ യെടുക്കുന്ന സമയത്ത് വീണ്ടും കൈവെച്ചു, അപ്പോഴും കാർത്തിക ഇഷ്ടമല്ലാത്ത രീതിയിൽ ആ കൈ തട്ടി തെറിപ്പിച്ചു. കൂടാതെ തൊട്ടഭിനയിക്കുന്നത് തനിക്കിഷ്ടമില്ലയെന്നു കാര്‍ത്തിക തുറന്ന് പറഞ്ഞു. അതോടെ കമലിന് ദേഷ്യം കൂടി. അതോടെ ഫോട്ടോസ് എടുക്കാതെ കമൽ ഇറങ്ങി പോകുകയായിരുന്നു. ഇതിനു ശേഷമാണ് സിനിമയിൽ കമലും കാർത്തികയും തമ്മിലുള്ള സീൻ ഷൂട്ട് ചെയ്‌തത്.
ആ സീനിൽ കാർത്തികയേ കമൽ അടിക്കുന്ന രംഗമാണ് ഷൂട്ട് ചെയ്യേണ്ടത്, ഷൂട്ട് ആരംഭിച്ചതും കൈ ഊക്കത്തിൽ കാർത്തികയുടെ കരണത്ത് കമൽ ആഞ്ഞടിക്കുകയായിരുന്നു. അടികൊണ്ട കാര്‍ത്തികനിലത്തുവീണ് വേദനയോടെ നിലവിളിച്ചു. ആകെ ബഹാമളമായിരുന്നു.. അതിനു ശേഷമാണ് താനിനി ഒരിക്കലും തമിഴ് സിനിമ അഭിനയിക്കുന്നില്ല എന്ന് തീരുമാനിച്ചതെന്നുമാണ് അന്നത്തെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഡോ. സുനിൽ കുമാറിനെയാണ് കാർത്തിക് വിവാഹം ചെയ്തത്. ഇവർക്ക് ഒരു മകനാണ് വിഷ്ണു.
Leave a Reply