ഞാൻ ചെന്ന് എത്തിപ്പെട്ട സ്ഥലം എനിക്ക് പറ്റുന്നതല്ലെന്ന് തിരിച്ചറിഞ്ഞതോടെ ഞാൻ ആ തീരുമാനമെടുത്തു ! വിവാഹ മോചനമല്ലാതെ മറ്റു മാർഗമില്ലായിരുന്നു ! കാവ്യാ !

ഒരു സമയത്ത് മലയാള സിനിമ രംഗത്ത് നിറഞ്ഞു നിന്ന അഭിനേത്രിയായിരുന്നു കാവ്യാ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യാ പിന്നീട് ദിലീപിന്റെ നായികയായി എത്തിയതും ശേഷം നടിയുടെ കരിയറിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ ചെയ്തതും ദിലീപിനൊപ്പമാണ്. ആ നായകനെ തന്നെ തന്റെ ജീവിതത്തിലും നായകനാക്കുകയായിരുന്നു. ഇപ്പോഴിതാ കാവ്യാ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കാവ്യയുടെ വാക്കുകൾ.

എന്റെ ആദ്യ വിവാഹം ഒരു അബദ്ധമായിരുന്നു. എന്റെ ഏറ്റവും വിഷമമുള്ള ഘട്ടത്തിൽ  കുടുംബാംഗങ്ങളെല്ലാം ഒരേപോലെ എന്നോടൊപ്പം നിന്നിരുന്നു. അവരുമാത്രമല്ല എന്നെ സ്‌നേഹിക്കുന്നയാളുകളെല്ലാം ആ സമയത്ത് എന്നെ പിന്തുണച്ചിരുന്നു കാവ്യ പറയുന്നു. എന്റെ വിവാഹ മോചന സമയത്താണ് പലരെയും എനിക്ക് മനസിലായത്, അതുകൊണ്ടുതന്നെ നമ്മുടെ ആപത്ത് സമയത്ത് ആരൊക്കെ നമ്മുടെ കൂടെ ഉണ്ടാകും എന്ന് മനസിലാക്കൻ സാധിച്ചു, എനിക്ക് സപ്പോര്‍ട്ട് എന്ന നിലയില്‍ എന്നെ വിളിച്ച് സംസാരിച്ച് പിന്നീട് മാറിനിന്ന് കുറ്റം പറയുന്നവരെ കണ്ടു.

ആ വേർപിരിയപോലെ എന്റെ ഈശ്വര വിശ്വാസം കൂടി. കാരണം ഞാന്‍ ചെന്ന്  എത്തിപ്പെട്ട സ്ഥലം എനിക്ക് പറ്റുന്നതല്ലെന്ന് തിരിച്ചറിയാനും അവിടെ നിന്നും അച്ഛനും അമ്മയ്ക്കും അരികിലേക്ക് എത്തിക്കാനുമായി ഇടപെട്ടത് ഞാൻ വിശ്വസിക്കുന്ന ഈശ്വരൻ തന്നെയാണ്, വളരെ പെട്ടെന്ന് എടുത്ത ഒരു തീരുമാനമായിരുന്നു എന്റെ വിവാഹ മോചനം. അത് കഴിഞ്ഞു. എല്ലാം നല്ലതിന് വേണ്ടി എന്ന് ചിന്തിക്കാനാണ് എനിക്ക് ഇഷ്ടം.

വളരെ അപ്രതീക്ഷിതമായിട്ടാണ് എല്ലാം സംഭവിച്ചത്.  ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും കൂടുതൽ  ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ചവർ ആയിരുന്നു.  ഞങ്ങളെ കാണുമ്പോഴൊക്കെ  കൊച്ചുകുട്ടികൾ മുതൽ മുത്തശ്ശിമാരും വരെ അത് ചോദിച്ചിരുന്നു. എന്നാൽ അന്നൊക്കെ അത് കേൾക്കുമ്പോൾ ഒരു തമാശയായിരുന്നു. ആ ചോദ്യങ്ങൾക്ക്  ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു പതിവെന്ന് പറയുകയായിരുന്നു.

യേട്ടന്റെയും എന്റെയും  വിവാഹം കഴിഞ്ഞ് തൊട്ടടുത്ത  മാസങ്ങള്‍ മുതലാണ്  പ്രശ്നങ്ങലാണ്, ഞാൻ ആ സമയത്ത് എന്റെ അച്ഛന്റേയും അമ്മയുടേയും അടുത്ത് നിന്ന് മാറിനിന്ന വിഷമം മാറുന്നതിന് മുന്‍പായിരുന്നു ഈ സംഭവം. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥയായിരുന്നു. ദിലീപേട്ടന്റെ വീട്ടിലുള്ളവരെല്ലാം എന്നെ സാന്ത്വനിപ്പിച്ച് കൂടെയുണ്ടായിരുന്നു. അതിലാണ് ഞാന്‍ പിടിച്ചുനിന്നത്. എല്ലാവര്‍ക്കും ധൈര്യം കൊടുക്കേണ്ടത് ഞാനാണെന്ന് തിരിച്ചറിഞ്ഞതും അപ്പോഴാണെന്നുമായിരുന്നു കാവ്യ പറയുന്നു.

മാനസികമായി ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്.വിവാഹം കഴിഞ്ഞ  അന്നുമുതൽ ഇന്ന് വരെ കടുത്ത പ്രതിസന്ധിയിൽ കൂടിയാണ് കടന്ന് പോയ്‌കൊണ്ടിരിക്കുന്നത്. കഴിഞ്ഞു പോയ ഓരോ നിമിഷവും മറന്നു പോവരുതെന്ന് താൻ ദിലീപേട്ടനെ ഓർമ്മിപ്പിക്കാറുണ്ട്.  അനുഭവിച്ച ഓരോ കാര്യങ്ങളെക്കുറിച്ചെല്ലാം എഴുതണം, എല്ലാം തുറന്നുപറയാനാവുന്ന ദിവസം വരുമെന്നുറപ്പാണ്. അന്ന് എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായി പറയുമെന്നും കാവ്യ മാധവന്‍ പറയുന്നു. എന്റെ ഇനിയുള്ള ജീവിതത്തിൽ എനിക്ക് ഒരു കൂട്ട് വേണമെന്നുള്ളത് എന്റെ വീട്ടുകാരുടെ ഒരു സ്വപ്നം ആയിരുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *