ജന സമ്പർക്ക പരിപാടിയിൽ കൂടി സാധാരണക്കാരുടെ കണ്ണീരൊപ്പിയ ജന നായകൻ ! എന്റെ പാഠപുസ്തകം ! കെബി ഗണേഷ് കുമാർ പറയുന്നു !

ഒരു നേതാവ് മുഖ്യമന്ത്രി എന്നതിനെല്ലാം അപ്പുറം അദ്ദേഹം നമ്മൾ ഓരോരുത്തർക്കും മറ്റെന്തോ ആയിരുന്നു എന്ന് തിരിച്ചറിയാൻ അദ്ദേഹത്തിന്റെ വിയോഗം ഒരു കാരണമായി. ഇന്നും ഉമ്മൻ‌ചാണ്ടി എന്ന പേര് കേൾക്കുമ്പോൾ തന്നെ സാധാരണക്കാർക്ക് അദ്ദേഹം ജനസമ്പർക്ക പരിപാടിയിൽ കൂടി നൽകിയ സഹായങ്ങളായും പുതു ജീവനുകളുമാണ് ഓർമയിൽ., അന്ന് ഈ ജനസമ്പർക്ക പരിപാടിയിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന പിസി വിശ്വനാഥ് പറഞ്ഞ വാക്കുകൾ നമ്മുടെ കണ്ണിൽ ഈറൻ അണിയിക്കുന്നു.

അദ്ദേഹത്തിന്റെ ആ വാക്കുകൾ, 9.30ന് തുടങ്ങേണ്ട പരിപാടിക്ക് 8.30 ന് തന്നെ അദ്ദേഹം ആലപ്പുഴ ഗസ്റ്റ് ഹൗസിലെത്തി ഉദ്യോഗസ്ഥന്മാരരുമായും ജനപ്രതിനിധികളുമായും ചെറിയൊരു കൂടിക്കാഴ്ച നടത്തി.പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാവാത്ത തരത്തില്‍ ക്രമീകരണങ്ങളെല്ലാം നടന്നുവോ എന്ന് അദ്ദേഹം ചോദിച്ചറിഞ്ഞു. കൃത്യം ഒമ്പതിന് ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന വേദയിലെത്തി, ആളുകളില്‍ നിന്നും പരാതികളും നിവേദനങ്ങളും സ്വീകരിക്കാന്‍ തുടങ്ങി.

അതിനു സാക്ഷികളായി ണ് ജങ്ങളും ഒപ്പം നിന്നു, മണിക്കൂറുകള്‍ കഴിഞ്ഞും അദ്ദേഹം ഒരേനില്‍പ്പില്‍ പരാതികള്‍ കേട്ട് പരിഹാരം നിര്‍ദ്ദേശിക്കുകയായിരുന്നു. വൈകിയിട്ടും അതങ്ങനെ തുടരുകയായിരുന്നു. വൈകിയിട്ടും അതങ്ങനെ തുടരുകയായിരുന്നു. രാത്രി 12 മണിയായപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു: ഇനിയുള്ള ആളുകളില്‍ നിന്ന് ഒരുമിച്ച് പരാതികള്‍ സ്വീകരിച്ച്, പരിശോധിച്ച് അതിന്റെ വിവരം അവരെ അറിയിച്ചാല്‍ പോരേ? അര്‍ധരാത്രിയായി, ഉച്ചഭക്ഷണം പോലും കഴിച്ചിട്ടില്ല, ഇടയ്ക്ക് കുടിക്കുന്ന വെള്ളം മാത്രം. നിന്നുകൊണ്ടു തന്നെയാണ് മിക്ക സമയവും പരാതികള്‍ സ്വീകരിക്കുന്നത്. ഇടയ്ക്ക് എപ്പോഴെങ്കിലും ഒന്ന് ഇരുന്നാലായി. അതിനാലാണ് അത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

എന്നാല്‍ അദ്ദേഹം അതിന് തയ്യാറായില്ല. തന്നെ കാണാനെത്തിയ അവസാനത്തെ ആളെയും കണ്ടിട്ടേ മടങ്ങൂ എന്ന ദൃഢനിശ്ചയമായിരുന്നു ഉമ്മന്‍ചാണ്ടിയുടേത്. കൂടെ നിന്ന എല്ലാവരും ക്ഷീണിച്ചിരുന്നു. ആ പന്തലില്‍ തന്നെ രണ്ട് ബെഞ്ച് അടുപ്പിച്ചിട്ട് അരമണിക്കൂറോളം ഞാന്‍ അവിടെ കിടന്നുറങ്ങി.ഉണര്‍ന്ന് എഴുന്നേറ്റപ്പോഴും അദ്ദേഹം പരാതി കേള്‍ക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിക്കാണ് ജനസമ്പര്‍ക്ക പരിപാടി അവസാനിച്ചത്.. വീണ്ടും തൊട്ടടുത്ത ദിവസം ഇതുതന്നെയാണ് സംഭവിച്ചതും..

ഇനി സാർ ഒന്ന് വിശ്രമിക്കൂ എന്ന് ഞങ്ങളിൽ പലരും പറയുന്നുണ്ട് എങ്കിലും അതൊന്നും അദ്ദേഹം ചെവികൊണ്ടിരുന്നില്ല എന്നും നിറകണ്ണുകളോടെ അവർ പറയുന്നു. അതുപോലെ കെബി ഗണേഷ് കുമാർ പറഞ്ഞത് ഇങ്ങനെ, എതിരാളികളെ രാഷ്ട്രീയപരമായി നേരിടുമ്പോഴും വ്യക്തിപരമായി നേരിടാത്ത ഒരാളായിരുന്നു ഉമ്മന്‍ ചാണ്ടി. തമ്മില്‍ രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ട് എന്നാലും വ്യക്തിപരമായി അദ്ദേഹം ഒരിക്കലും അങ്ങനെ കണ്ടിരുന്നില്ല. അദ്ദേഹത്തിനെതിരെ സിബിഐ എടുത്ത കേസില്‍ അവര്‍ മൊഴികൊടുക്കാൻ എത്തിയപ്പോള്‍ അദ്ദേഹം തെറ്റുകാരനല്ലെന്ന് സത്യസന്ധമായി മൊഴികൊടുത്ത ആളാണ് ഞാൻ എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *