‘എന്റെ മക്കൾ ആരോടാണ് ചാറ്റ് ചെയ്യുന്നത് എന്ന് ഞാൻ ചോദിക്കും’ കൃഷ്ണകുമാർ പറയുന്നു !!
ഇന്ന് നിരവധി ആരാധകരുള്ള ഒരു താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. മക്കൾ നാലുപേരും ഇന്ന് പ്രശസ്തരാണ്. ഇവർക്കും ആരാധകർ ഏറെയാണ്. പല കാര്യങ്ങളും തുറന്ന് പറയുന്ന ആളാണ് കൃഷ്‌ണകുമാർ. ഇപ്പോൾ അദ്ദേഹം തന്റെ കുടുംബത്തെ കുറിച്ചും മക്കളെക്കുറിച്ചും പറഞ്ഞ ചില കാര്യങ്ങളാണ് വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കൈരളിക്ക് കൊടുത്ത ഒരു പഴയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ തുറന്ന് പറയുന്നത്… അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…..
‘താൻ അത്യാവശ്യം വളരെ കർക്കശ കാരനായ പിതാവും ഭർത്താവുമാണ്, എല്ലാ കാര്യങ്ങളിലും ഭാര്യ സിന്ധുവിന് അവളുടേതായ അഭിപ്രയങ്ങൾ ഉണ്ട്. അത് എനിക്ക് ഇഷ്ടമാണ് പക്ഷെ പൊതു സ്ഥലങ്ങളിൽ വെച്ച് എന്തെങ്കിലും ഇഷ്ടകേടുകൾ ഉണ്ടായാൽ മറ്റുള്ളവരുടെ മുമ്പിൽ വെച്ച് അത് തുറന്നടിച്ച പോലെ പറയരുത് എന്ന് ഞാൻ എത്ര പറഞ്ഞാലും അവൾ അത് കേൾക്കാറില്ല’ എന്ന് കൃഷ്‌ണകുമാർ പറയുന്നു…
പിന്നെ മക്കളുടെ കാര്യത്തിൽ താൻ അത്യാവശ്യം നിബന്ധനകളും നിർബന്ധങ്ങളും വെക്കാറുണ്ട്, അതിന് ഇപ്പോൾ അവർക്ക് എന്നോട് അല്പം ദേഷ്യം തോന്നിയാലും ഭാവിയിൽ അത് അവർക്ക് ഉപകാരപ്പെടുമെന്നും അദ്ദേഹം പറയുന്നു, രാവിലെ എഴുനേൽക്കണം. കൃത്യമായ വ്യായാമം ചെയ്യണം, കൊച്ച് കൊച്ച് ജോലികൾ ചെയ്യണം, അനാവശ്യമായി ടിവിയുടെ മുന്നിൽ ഇരിക്കരുത്, പഠിക്കണം, നേരത്തെ കിടന്ന് ഉറങ്ങണം അങ്ങനെ ഒരു ചിട്ടയിൽ കൊണ്ടുപോകാൻ ശ്രദ്ധിക്കുന്നുണ്ട്…
അവതാരകയായ ഭാഗ്യ ലക്ഷ്മി അഹാനയോട് ചോദിക്കുന്നുണ്ട് ചാറ്റ് ചെയ്യുമ്പോൾ അച്ഛനും അമ്മയും ഒളിഞ്ഞു നോക്കാറുണ്ടോ എന്ന്.. അമ്മ നോക്കാറുണ്ട് എന്ന് അഹാന മറുപടി പറഞ്ഞു, അപ്പോൾ കൃഷ്ണ കുമാർ പറഞ്ഞു, തീർച്ചയായും ഞാൻ നോക്കാറുണ്ട് ആകാര്യങ്ങൾ എല്ലാം ശ്രദ്ധിക്കാറുണ്ട്. കാരണം ഈ പ്രായത്തിൽ അവർക്ക് മറ്റ് ചതികക്കുഴികളെ കുറിച്ചൊന്നും അറിയില്ല, കുറച്ചും കൂടി പ്രായവും പക്വതയും ആകുമ്പോൾ കാര്യങ്ങൾ അവർ കുറച്ചുംകൂടി മനസിലായി വരുന്ന പ്രായമാകുന്നത് വരെ ഞാൻ ശ്രദ്ധിക്കും അവർ ഏതൊക്കെയാണ് ചെയ്യുന്നത് എന്ന്. കൃഷ്ണ കുമാർ പറയുന്നു….
കൂടാതെ ഈ അടുത്തിടെ അദ്ദേഹം പറഞ്ഞിരുന്നു പെണ്‍മക്കള്‍ മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞിട്ട് വിവാഹം കഴിച്ചാല്‍ മതിയെന്നാണ് തന്റെ അഭിപ്രായം എന്ന്, അതുമാത്രവുമല്ല മക്കള്‍ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമുള്ള കാലമൊന്നുമല്ല ഇപ്പോഴുള്ളത്, ഇനി അവർ വിവാഹം കഴിച്ചില്ലങ്കിലും കുഴപ്പമൊന്നുമില്ലന്നും കൃഷ്ണകുമാർ പറയുന്നു, കലാകാരിയായി മുന്നോട്ട് പോകാനാണ് അവരുടെ താല്പര്യമെങ്കിൽ ആദ്യം അത് പൊസിഷനിലെത്തിക്കട്ടെ അതിനു ശേഷംമതി വിവാഹം….
ചെറുപ്രായത്തിൽ വിവാഹം ആലോചിക്കുമ്പോൾ ചെറുക്കനും ഏകദേശം അതേ പ്രായമായിരുനിക്കും അതുകൊണ്ടുതന്നെ പക്വത കുറവായിരിക്കും, അതുകാരണം അവരുടെ ഭാവി കുടുംബജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാകാനും ഒടുവില്‍ കലാജീവിതവും കുടുംബജീവിതവും തകരുന്ന അവസ്ഥ വരെയുണ്ടാകും, അതിനേക്കാൾ നല്ലതാണ് ജീവിതം എന്താണെന്ന് മനസിലാക്കിയതിനു ശേഷം കുടുംബ ജീവിതം തുടങ്ങിയാൽ മതിയെന്ന് താൻ പറയുന്നതെന്നും അദ്ദേഹം പറയുന്നു…
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കേട്ട ചോദ്യത്തെ കുറിച്ചും മനസ്സുതുറന്ന് നടന്‍ കൃഷ്ണകുമാര്‍ . ‘പെണ്‍കുട്ടികളായി പോയി എന്നതില്‍ മറ്റുള്ളവരുടെ സിംപതി കാരണം വശംകെട്ടിട്ടുണ്ട് എന്നതാണ് സത്യം. കഷ്ടമായി പോയല്ലോ, ആണിനു വേണ്ടി ട്രൈ ചെയ്തതാണോ എന്നൊക്കെ പലരും ചോദിക്കും. ചൈനീസ് കലണ്ടര്‍ ഫോളോ ചെയ്താല്‍ നമ്മള്‍ ആഗ്രഹിക്കുന്ന കുട്ടികളെ കിട്ടും എന്നുവരെ ഉപദേശിച്ചവരുമുണ്ട്. പക്ഷേ, നമ്മള്‍ ചൈനയിലൊന്നുമല്ലല്ലോ ജീവിക്കുന്നത്, കൃഷ്ണകുമാര്‍ പറഞ്ഞു .
Leave a Reply