പെൺമക്കള്‍ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമുള്ള കാലമൊന്നുമല്ല ഇപ്പോഴുള്ളത്, ആദ്യം അവർ കരിയറിൽ ഒരു നിലയിൽ എത്തട്ടെ ! കൃഷ്ണകുമാറിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു !

ഇന്ന് ഏറ്റവും പ്രശസ്തരായ താര കുടുംബങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കുടുംബമാണ് കൃഷ്ണകുമാറിന്റേത്. കൃഷ്ണ കുമാർ ഇന്ന് ഒരു പത്തുപ്രാവർത്തകൻ കൂടിയാണ്. കൃഷ്ണകുമാർ പലപ്പോഴും തുറന്ന് പറയുന്ന കാര്യങ്ങൾ ഏറെ ശ്രദ്ധ നേടാറുണ്ട്, അത്തരത്തിൽ അദ്ദേഹം തന്റെ മക്കളുടെ കാര്യത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെ, പെണ്‍മക്കള്‍ മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞിട്ട് വിവാഹം കഴിച്ചാല്‍ മതിയെന്നാണ് എന്റെ അഭിപ്രായം, അതുമാത്രവുമല്ല മക്കള്‍ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമുള്ള കാലമൊന്നുമല്ല ഇപ്പോഴുള്ളത്, ഇനി അവർ വിവാഹം കഴിച്ചില്ലങ്കിലും കുഴപ്പമൊന്നുമില്ലന്നും കൃഷ്ണകുമാർ പറയുന്നു, കലാകാരിയായി മുന്നോട്ട് പോകാനാണ് അവരുടെ താല്പര്യമെങ്കിൽ ആദ്യം അത് പൊസിഷനിലെത്തിക്കട്ടെ അതിനു ശേഷം മതി വിവാഹം.

നമ്മൾ നമ്മയുടെ പെണ്മക്കളെ ചെറുപ്രായത്തിൽ വിവാഹം ആലോചിക്കുമ്പോൾ ചെറുക്കനും ഏകദേശം അതേ പ്രായമായിരുനിക്കും. അതുകൊണ്ടുതന്നെ പക്വത കുറവായിരിക്കും, അതുകാരണം അവരുടെ ഭാവി കുടുംബജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാകാനും ഒടുവില്‍ കലാജീവിതവും കുടുംബജീവിതവും തകരുന്ന അവസ്ഥ വരെയുണ്ടാകും, അതിനേക്കാൾ നല്ലതാണ് ജീവിതം എന്താണെന്ന് മനസിലാക്കിയതിനു ശേഷം കുടുംബ ജീവിതം തുടങ്ങിയാൽ മതിയെന്ന് താൻ പറയുന്നതെന്നും അദ്ദേഹം പറയുന്നു.

ഇപ്പോൾ ഉദാഹരണമായി നേരത്തെ തന്നെ അവർ വിവാഹിതരായി എന്നിരിക്കട്ടെ, അങ്ങനെ വിവാഹ ശേഷം സിനിമയില്‍ നായകന്റെ കൂടെ ഒരു ഇന്റിമേറ്റ് സീന്‍ ചെയ്തെന്ന് ഇരിക്കട്ടെ . ഇത് അവളുടെ ഭര്‍ത്താവും അവന്റെ കൂട്ടുകാരും കുടുംബവും കാണുമ്പോൾ, നിന്റെ ഭാര്യ ഇന്നലെ സിനിമയില്‍ ഒരുത്തന്റെ കൂടെ കെട്ടിമറിഞ്ഞ് അഭിനയിക്കുന്നത് കണ്ടു എന്ന് അവരിലാരെങ്കിലും അവനോട് പറഞ്ഞാല്‍ അത് അവരുടെ മനസില്‍ ഒരു കരടായി മാറും. ഒരു പ്രായം കഴിയുമ്പോൾ ഇത്തരം ചിന്തകളുടെ അപ്പുറത്തുളള ഒരാള്‍ വരും. അങ്ങനെയാണ് എനിക്ക് തോന്നുന്നത് എന്നും കൃഷ്ണകുമാർ പറയുന്നു.  ഞാൻ എന്റെ മക്കളോട് ഏറ്റവും കൂടുതല്‍ പറഞ്ഞുകൊടുക്കുന്ന ഒരു കാര്യം നമ്മൾ മറ്റുള്ളവരോട് എപ്പോഴും മാന്യമായും സ്‌നേഹത്തോടെയും പെരുമാറണമെന്നാണ്.

അതുപോലെ ഞാൻ എന്റെ മക്കൾക്ക് സ്ത്രീധനം കൊടുക്കാൻ ആഗ്രഹിക്കുന്നില്ല, കാരണം ഞാൻ അവരോട് പറഞ്ഞിട്ടുണ്ട് നല്ല കാശുള്ള വീട്ടിലെ പയ്യന്മാരെ വളച്ചെടുത്തോ എന്ന്’.. എനിക്ക് നാല് പെണ്മക്കൾ ആയതുകൊണ്ട് എല്ലാവരും എന്നോട് ചോദിക്കും ഇവരെയൊക്കെ എങ്ങനെ വളർത്തും, പഠിപ്പിക്കും, വിവാഹം കഴിപ്പിക്കും എന്നൊക്കെ, പക്ഷെ അന്നും ഇന്നും ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ല ഈശ്വര അനുഗ്രഹത്താൽ അവരുടെ ഇതുവരെയുള്ള ഒരു കാര്യങ്ങൾക്കും ഒരു കുറവും ഉണ്ടായിട്ടില്ല, അതുമാത്രവുമല്ല ഇപ്പോൾ ഞാന്‍ ഉണ്ടാക്കുന്ന വരുമാനത്തിന്റെ ഇരട്ടിയാണ് ഇന്ന് അവര്‍ നാല് പേരും ഉണ്ടാക്കുന്നത് എന്നും അദ്ദേഹം പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *