മഹാത്മാ ഗാന്ധിയുമായി പുലബന്ധം പോലുമില്ലാത്തവർ അധികാരകസേരയിലിരിക്കാൻ സ്വീകരിച്ച കുറുക്കുവഴിയാണ് ഗാന്ധി എന്ന പേര്‌ ! കൃഷ്ണകുമാർ !

മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടൻ എന്നതിനപ്പുറം കൃഷ്ണകുമാർ ഇന്ന് ഭാരതീയ ജനതാ പാർട്ടിയുടെ ദേശിയ അംഗവും, ഒപ്പം പാർട്ടിയുടെ ശക്തനായ സാരഥി കൂടിയാണ്, തന്റെ തുറന്ന അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കുന്ന അദ്ദേഹത്തിന്റെ ഓരോ വാക്കുകളും വളരെ വേഗം ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹം വളരെ സന്തോഷത്തോടെ പങ്കുവെച്ച ഒരു വാർത്തയാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്.

ഇന്ത്യയെ ഭാരതം ആക്കി മാറ്റാൻ പോകുന്നു എന്ന വാർത്തയോട് ശശി തരൂർ പങ്കുവെച്ച അഭിപ്രായത്തിന് മറുപടി എന്ന രീതിയിൽ അദ്ദേഹം പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, ശശി തരൂർ കുറിച്ചത് ഇങ്ങനെ, പ്രതിപക്ഷ സഖ്യത്തിന്റെ പേര് ഭാരത് എന്നാക്കാം, ബിജെപി ഈ കളി അവാനിപ്പിച്ചേക്കും, പരിഹസിച്ചു തരൂർ പറഞ്ഞ ഈ വാക്കുകൾക്ക് കൃഷ്ണകുമാർ നൽകിയ മറുപടി ഇങ്ങനെ.

ആ വാക്കുകൾ ഇങ്ങനെ, രാഷ്ട്രീയ ലാഭത്തിനുവേണ്ടി സ്വന്തം പിതാവിനെ മാറ്റി, മറ്റൊരാളെ ആ സ്ഥാനത്തു പ്രതിഷ്ഠിക്കുന്ന രീതി ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ കാര്യമൊന്നുമല്ല. I.N.D.I.A. മുന്നണിയുടെ പേരു മാറ്റി ഭാരതം എന്ന്‌ ആക്കിക്കളയാമെന്ന വ്യംഗ്യാർത്ഥമായി ഉദ്ദേശിച്ചെന്നു തോന്നുന്ന തരൂരിന്റെ ബാലിശയമായ പ്രസ്താവന മറുപടി അർഹിക്കുന്നില്ലെങ്കിലും പേരുമാറ്റ പ്രക്രിയയുടെ ചരിത്രം ഒന്നു പരിശോധിച്ചു പോകുന്നത് നന്നായിരിക്കും .

മഹാത്മാ ഗാന്ധിയുമായി പുലബന്ധം പോലുമില്ലാത്തവർ അധികാരകസേരയിലിരിക്കാൻ സ്വീകരിച്ച കുറുക്കുവഴിയാണ് ഗാന്ധി എന്ന പേര്‌ കുലനാമമായി സ്വീകരിച്ചത് . തരൂരിന്റെ പ്രസ്താവന കാണുമ്പോൾ അതാണ്‌ ആദ്യം ഓർമ്മ വരുന്നത്. ഗണ്ടിയെ ഗാന്ധിയാക്കിയതുപോലെ I.N.D.I.A. മുന്നണിയെ രാഷ്ട്രീയ സാഹചര്യമനുസരിച്ചു ഭാരതമെന്നോ പാകിസ്ഥാനെന്നോ ചൈനയെന്നോ മാറ്റാൻ തരൂരിന്റെ തലത്തൊട്ടപ്പന്മാർക്ക് മടിയോ സങ്കോചമോ ലജ്ജയോ ഉണ്ടാവില്ലെന്ന് ഈ നാട്ടിലെ ജനങ്ങൾക്കറിയാം. 20 വർഷമായി UPA എന്ന പേരിൽ പ്രവർത്തിക്കുന്ന മുന്നണിയെ അധികാരമോഹത്തിൽ ഒരു സുപ്രഭാതത്തിൽ യതൊരു ഔപചാരികതയും കൂടാതെ ചവറ്റുകുട്ടയിലെറിഞ് I.N.D.I.A മുന്നണി ഉണ്ടാക്കിയവർക്ക് പേരുമാറ്റം ഒരു വിഷയമേയല്ല …  ജയ് ഹിന്ദ് എന്നും കൃഷ്ണകുമാർ കുറിച്ചു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *