എനിക്ക് കിട്ടിയ സൗഭാഗ്യമാണ് അത് ! വളർത്ത് ഗുണം എന്നൊക്കെ പറയുന്നത് ഇതാണ് ! മമ്മൂട്ടിയെയും കുടുംബത്തെയും കുറിച്ച് കുഞ്ചൻ !

മലയാള സിനിമക്ക് എന്നും പ്രിയങ്കരനായ അഭിനേതാക്കളിൽ ഒരാളാണ് നടൻ കുഞ്ചൻ. അദ്ദേഹം ധാരാളം സിനിമകളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തിരുന്നു. സിനിമ ലോകത്തെ ഇത്രയും നാളത്തെ പരിചയത്തിൽ നിന്നും തനിക്ക് ഉണ്ടായ വലിയ സമ്പാദ്യം എന്നത് നല്ല കുറച്ച് ബന്ധങ്ങൾ ആണ് എന്നും കുഞ്ചൻ പറയുന്നു. അതിൽ ഏറ്റവും വലുത് ,മമ്മൂട്ടിയും കുടുംബവുമായുള്ള അടുപ്പമാണ് എന്നും കുഞ്ചൻ പറയുന്നു. അവരെ കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ……..

ഞാനും മമ്മൂട്ടിയും അയൽക്കാർ ആണ്, അതുമാത്രമല്ല സുല്‍ഫത്തിനെ എനിക്ക് വളരെ ചെറുപ്പം മുതൽ നന്നായി അറിയാം. എന്റെ സഹോദരന്റെ കൂട്ടുകാരന്റെ മകളാണ്. അതുകൊണ്ടുതന്നെ അവരുമായി വളരെ ചെറുപ്പം മുതലേയുള്ള ആ ബന്ധം ഇപ്പോഴുമുണ്ട്. അതേ സ്‌നേഹ ബഹുമാനത്തോടെയാണ് സുലു ഇന്നും  എന്നെ ഒരു സഹോദരനെ പോലൊണ് ഇപ്പോഴും കാണുന്നത്. കുഞ്ചന്‍ സുലുവിനെ എടുത്തോണ്ട് നടന്നതാണെന്ന് മമ്മൂക്ക ഇടയ്ക്ക് തമാശയായി പറയുമായിരുന്നു എന്നും അദ്ദേഹം പറയുന്നത്.

അതുപോലെ വളരെ കുഞ്ഞ് നാൾ മുതൽ ഞാൻ കാണുന്നതാണ് ദുൽഖറിനെയും സുറുമിയെയും. ഒരുപാട് നന്മയുള്ള ഒരു ആളാണ് സുലു.  ഞാൻ ഇതുവരെ കണ്ടതിൽ വളരെ അടക്കവും ഒതുക്കവുമുള്ള ഒരാളും അവരാണ്.  അതേ ഗുണം അവർ ആ മക്കൾക്കും പകർന്ന് കൊടുത്തിട്ടുണ്ട്, ഈ വളര്‍ത്ത് ഗുണം എന്നൊക്കെ  പറയുന്നത് ഇതാണ്.  മകള്‍ സുറുമി ആണെങ്കിലും, ദുല്‍ഖറാണെങ്കിലും അഹങ്കാരം കാണിക്കില്ല. റോട്ടിലൂടെ പോവുമ്പോള്‍ കുഞ്ചന്‍ അങ്കിള്‍ എന്ന് പറഞ്ഞൊരു ഉമ്മയും തന്നിട്ടാണ് അവള്‍ പോവുകയുള്ളു. അത് വളര്‍ത്തിയതിന്റെ ഒരു ഗുണമാണ്. എത്രയോ താരങ്ങളുടെ മക്കളെ കണ്ടിരിക്കുന്നു. ചിലവര്‍ നന്നാവും, ചിലത് നന്നാവില്ല. നമ്മുടെ മക്കള്‍ ആണെങ്കിലും ശരി, വളര്‍ത്തുന്നത് പോലെയെ ഇരിക്കൂ.

എനിക്ക് സുഖമില്ലെന്ന് അറിയുക ആണെങ്കിൽ മമ്മൂട്ടി അപ്പോൾ തന്നെ കാണാൻ വരും, അവരുടെ വീട്ടിലെ എല്ലാ പരിപാടികൾക്കും വിളിക്കാറുണ്ട്. ഇതൊക്കെ ഒരു ഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത്. എനിക്ക് കിട്ടിയ സൗഭാഗ്യം. അതുപോലെ പ്രണവിനെ കുറിച്ചും കുഞ്ചൻ പറയുന്നു. അപ്പുവുമായി അങ്ങനെ അടുത്ത പരിചയമൊന്നുമില്ല, പക്ഷെ അറിയാം.. കമൽ ഹാസൻ എന്റെ അടുത്ത സുഹൃത്താണ്, ദൃശ്യത്തിന്റെ തമിഴ് പതിപ്പിൽ പ്രണവ് അസിസ്റ്റൻഡ് ഡയക്ടർ  ആയി നിന്നിരുന്നു.

എന്നെ അവിടെ വെച്ച് കണ്ടതും അവൻ അങ്കിൾ എന്ന് പറഞ്ഞ് ഓടി വന്നു. അവൻ മോഹൻലാലിന്റെ മകനാണ് അവന് അങ്ങനെ ഓടിവരേണ്ട ഒരു കാര്യവും ഇല്ല. ഒരു കുന്നിന്റെ മുകളിൽ വളരെ ദൂരെയാണ് അവൻ നിൽക്കുന്നത്, എന്നും കുഞ്ചൻ പറഞ്ഞു. അതുപോലെ കോട്ടയം കുഞ്ഞച്ചനിലെ കഥാപാത്രം യഥാർത്ഥത്തിൽ നടൻ ശ്രീനിവാസൻ ചെയ്യാനിരുന്നതായിരുന്നെന്നും തിരക്ക് മൂലം തന്നിലേക്ക് വരികയായിരുന്നെന്നും കുഞ്ചൻ പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *