ഇതുപോലെ സ്നേഹമുള്ള ഒരച്ഛനെ കിട്ടിയതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം ! ആ സമ്മാനം എനിക്ക് തന്നപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ! അച്ഛനെ കുറിച്ച് കുഞ്ഞാറ്റ പറയുന്നു !

ഒരു സമയത്ത് മലയാളികൾ ഏറെ സ്നേഹിച്ച താര ജോഡികൾ ആയിരുന്നു മനോജ് കെ ജയനും ഉർവശിയും. ഇരുവരും ജീവിതത്തിലും ഒന്നായപ്പോൾ അത് അന്ന് ആരാധകരെ ഒരുപാദസന്തോഷിപ്പിച്ചിരുന്നു. ഇവർക്ക് കുഞ്ഞാറ്റ എന്ന മകളും ജനിച്ചു. പക്ഷെ പിന്നീട് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇരുവരും വേര്പിരിയുക ആയിരുന്നു. ഒരു സാധാരണ വേർപിരിയൽ ആയിരുനില്ല. മകളുടെ അവകാശത്തിന് വേണ്ടി രണ്ടുപേരും വർഷങ്ങൾ നീണ്ട നിയമപോരാട്ടം നടത്തിയിരുന്നു. ശേഷം കോടതി മകളെ മനോജിന് വിട്ടുകൊടുക്കുക ആയിരുന്നു.

ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ച് മകൾ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അച്ഛനെ കുറിച്ച് എനിക്ക് ഒരുപാട് പറയാനുണ്ട്. അച്ഛനാണ് എന്നെ കുളിപ്പിച്ചതും പല്ലു തേപ്പിച്ചതും എല്ലാം . അച്ഛന് വണ്ടി ഓടിക്കാൻ പോലും ഒറ്റ കൈകൊണ്ട് ആകും. എന്നെ ഒരു കൈയ്യിൽ വച്ച് , മറ്റൊരു കൈ കൊണ്ടാണ് അച്ഛൻ എല്ലാം ചെയ്യുന്നത്. അച്ഛൻ ഊണ് കഴിക്കുമ്പോൾ, അച്ഛന്റെ മടിയിൽ തല വച്ച് ഞാൻ കിടക്കും, ആ സമയമാണ് അച്ഛൻ കഴിക്കുന്നതും എനിക്ക് വാരി തരുന്നതും.- കുഞ്ഞാറ്റ ഏഴാം ക്‌ളാസിൽ പഠിക്കുമ്പോൾ പങ്കിട്ട വീഡിയോ ആണ് ഇപ്പോഴും വൈറലായി മാറുന്നത്.

ഞാൻ എത്ര വളർന്നാലും അച്ഛന് ആ കൊച്ചു കുട്ടിയാണ്. അടുത്തിടെയാണ് ഞാൻ മറ്റൊരു പ്ളേറ്റിൽ നിന്നും ആഹാരം കഴിച്ചു തുടങ്ങിയത്. അച്ഛൻ അടുത്തിടെ എനിക്കൊരു സർപ്രൈസ് തന്നു. ഡെലിവറി കഴിയുന്ന സമയം കുട്ടികളുടെ കൈയ്യിൽ കെട്ടുന്ന ഒരു ബാൻഡ് ഉണ്ട്. ഞാൻ ജനിച്ച സമയം എന്റെ കൈയ്യിൽ കെട്ടിയിരുന്ന ബാൻഡ് അച്ഛൻ എടുത്തു സൂക്ഷിച്ചു വച്ചിരുന്നു. അത് കണ്ടപ്പോൾ എനിക്ക് ഒരുപാട് അത്ഭുതമായി. 1999 മുതൽ ഇന്ന് വരെ അത് സൂക്ഷിച്ചു വച്ചത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു എന്നും നിറ കണ്ണുകളോടെ കുഞ്ഞാറ്റ പറയുന്നു.

ഇതുപോലെ ഒരച്ഛൻ എന്റെ ഭാഗ്യമാണ്. എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ഞാൻ  സ്‌കൂളിൽ പഠിച്ച കാലം തൊട്ടുള്ള എന്റെ ഐഡന്റിറ്റി കാർഡ്, എന്റെ യൂണിഫോം, എന്റെ എക്സാം പേപ്പേഴ്സ്, എല്ലാം ഇപ്പോഴും അച്ഛൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അച്ഛനെ എനിക്ക് മിസ് ചെയ്യുന്നത് ഒട്ടും ഇഷ്ടമല്ല. അച്ഛൻ യൂ എസ്സിൽ യൂ കെയിലും ഒക്കെ പോകുമ്പോൾ എനിക്ക് ഒരുപാട് മിസ് ചെയ്യാറുണ്ട്. അതും രണ്ടും മൂന്നും മാസം പോകുമ്പോഴാണ് കൂടുതൽ മിസ് ചെയ്യുന്നത്. ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട് അച്ഛൻ ഇങ്ങനെ പോകുമ്പോൾ. ഇപ്പോൾ എനിക്കത് പ്രാക്ടീസ് ആയി. ഞാൻ അതൊക്കെ ഇപ്പൊ അഡ്ജസ്റ്റ് ചെയ്തു പോകുന്നുണ്ട് എന്നും കുഞ്ഞാറ്റ പറയുന്നു…

മഴവിൽ മനോരമയിലെ ഒരു പടിപടിയിൽ വെച്ചാണ് കുഞ്ഞാറ്റ ഇങ്ങനെ പറഞ്ഞത്, അച്ഛനെ ഞാൻ ഒരുപാട് ഇഷ്ടപെടുന്നു എന്ന് മകൾ പറയുമ്പോൾ അച്ഛൻ മനോജിന്റെ കണ്ണുകൾ നിറയുകയായിരുന്നു. എന്റെ കുഞ്ഞിന്റെ കൊച്ചു ഉടുപ്പുകൾ വരെ ഞാൻ ഇന്നും സൂക്ഷിച്ച് വെച്ചിട്ടുണ്ട് എന്നും മനോജ് നിറ കണ്ണുകളോടെ പറയുന്നു.

 

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *