‘അങ്ങനെ പറയുന്നതില്‍ നാണക്കേട് വിചാരിക്കുന്നയാളല്ല ഞാൻ’ ! ഇപ്പോഴുള്ള ജീവിതത്തിൽ സംതൃപ്തനാണ് ഞാൻ !

മലയാളികൾക്ക് വളരെ പ്രിയങ്കരനായ ആളാണ് നടൻ ലാലു അലക്സ്. 1978 ൽ പുറത്തിറങ്ങിയ ഈ ഗാനം മറക്കുമൊ എന്ന പ്രേം നസീർ നായകനായ ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട വേഷം ചെയ്തുകൊണ്ടാണ് ലാലു അലക്സ് സിനിമാ ജീവിതം തുടങ്ങുന്നത്. തുടർന്ന് ശ്രീകുമാരൻ തമ്പി, ഐ.വി.ശശി, ജോഷി, കെ.മധു, ബാലചന്ദ്രമേനോൻ എന്നിങ്ങനെ പ്രഗത്ഭരായ സംവിധാകരുടെ ഒപ്പം  വർക്ക് ചെയ്തു. 1980 മുതൽ 1990 വരെ കൂടുതലും വില്ലൻ വേഷങ്ങളാണ് അദ്ദേഹം ചെയ്തത്.  വില്ലൻ വേഷത്തിൽ നിന്നും കോമഡിയിലേക്കും ചുവട് മാറ്റം നടത്തിയ ലാലു കൂളായിട്ടുള്ള അച്ഛൻ വേഷങ്ങളിലും തിളങ്ങിയുരുന്നു. മഞ്ഞ് പോലൊരു പെൺകുട്ടിയിലെ അഭിനയത്തിന് ലാലു അലക്സിന് 2004 ലെ  മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു.

ഇടക്ക് അദ്ദേഹം സിനിമ രംഗത്തുനിന് ഒരു ചെറിയ ഇടവേള എടുത്ത് മാറിനിന്നിരുന്നു. ഇപ്പോഴിതാ ഏവരും വളരെ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രം ബ്രോ ഡാഡിയിൽ ഒരു മികച്ച വേഷം കൈകാര്യം ചെയ്തുകൊണ്ട് വീണ്ടും ശ്കതമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇപ്പോൾ അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിൽ ലാലു പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, ആ വാക്കുകൾ ഇങ്ങനെ, രണ്ടു തലമുറക്ക് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി ഞാൻ കാണുന്നു.

ഒരു സമയത്ത് മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ചിത്രങ്ങളുടെ സ്ഥിര സാന്നിധ്യമായിരുന്നു. സിനിമക്കാര്‍ എന്നാ  തരത്തിലുള്ള ഒരു ബന്ധമല്ല മോഹന്‍ലാലിനോടും മമ്മൂട്ടിയോടും തനിക്കുള്ളത് എന്നാണ് ലാലു പറയുന്നത്. താന്‍ കുറച്ച് നാള്‍ സിനിമ ഒന്നുമില്ലാതെ  വെറുതേ ഇരുന്നതാണ്. അങ്ങനെ പറയുന്നതില്‍ നാണക്കേട് ഒന്നും തോന്നുന്ന ആളല്ല ഞാന്‍. തുടക്ക കാലത്തൊക്കെ ചാന്‍സ് ചോദിച്ച് നടന്ന ആളാണ് ഞാൻ. അന്നൊക്കെ ഐവി ശശി സാറിന്റെ വീടിന് മുന്നില്‍ ദിവസങ്ങളോളം കാത്ത് നിന്നിട്ടുണ്ട്.  സിനിമയിലെ പലരോടും ഒരു വേഷത്തിനായി അപേക്ഷിച്ചിട്ടുമുണ്ട്. ദൈവത്തിന്റെ ദാനം പോലെ പിന്നീട് കുറേ നല്ല സിനിമകള്‍ ചെയ്തു. പഴയ ജീവിതവും പുതിയ ജീവിതവും നോക്കുമ്പോള്‍ ഞാന്‍ മഹാഭാഗ്യവാനാണ്. എന്നാല്‍ ചില ഭാഗ്യദോഷങ്ങളും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

ഒന്നിനെ കുറിച്ചും ആലോചിച്ച് ഞാൻ വ്യാകുലപ്പെടാറില്ല അതാണ് ഞാൻ ഒരു കൂളായി കാണപ്പെടുന്നത്. ഒരു മനുഷ്യനും പൂര്‍ണമായിട്ടും സന്തോഷം ഒരിക്കലും ഉണ്ടാകില്ല. അങ്ങനെ വേണമെങ്കില്‍ എല്ലാം ഉപേക്ഷിച്ച് കാട് കയറണം. ഇപ്പോഴത്തെ അവസ്ഥയില്‍ ഞാൻ വളരെ  സംതൃപ്തനാണ്. മാത്രമല്ല പരമാവധി വിനയത്തോടെ പെരുമാറുകയും ബോള്‍ഡായി തീരുമാനം എടുക്കുകയും ചെയ്യും. ഞാന്‍ എന്നെ തന്നെ വിലയിരുത്താറുണ്ട്. ലാലു അലക്‌സ് അത്ര മോശക്കാരന്‍ അല്ലെന്നാണ് സ്വയം വിലയിരുത്തുമ്പോഴുള്ള റിസള്‍ട്ട്. എങ്കിലും താനത്ര പെര്‍ഫെക്ട് ഒന്നുമില്ലെന്ന് തനിക്കറിയാമെന്നും അദ്ദേഹം ഏറെ രസകരമായി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *