പത്തനാപുരത്ത് നിന്ന് ഒരു കുഞ്ഞ് മോള് കൊടുത്തയച്ച ചെടി അദ്ദേഹത്തിന്റെ കയ്യില്‍ എത്തിയിട്ടുണ്ടെങ്കില്‍ ! അത് പ്രധാന മന്ത്രിയുടെ മുറ്റത്ത് വളർന്നിരിക്കും ! സുരേഷ് ഗോപിയുടെ കുറിപ്പ് വൈറലാകുന്നു
മലയാളികളുടെ ഇഷ്ട താരമാണ് സുരേഷ് ഗോപി. അദ്ദേഹത്തോട് രാഷ്‌ടീയപരമായി പല അഭിപ്രായ വ്യത്യാസങ്ങൾ പലർക്കും ഉണ്ടെങ്കിലും സുരേഷ് ഗോപി എന്ന വ്യക്തി ഏവർക്കും പ്രിയങ്കരനാണ്. അത് കൂടുതലും ആ മനുഷ്യനിലെ നന്മയെ തിരിച്ചറിഞ്ഞിട്ടായിരിക്കണം. ഒരുപാട് പേർക്കും അദ്ദേഹത്തെ കൊണ്ട് ഒരുപാട് പ്രയോജനങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നും അത്തരത്തിൽ അദ്ദേഹം ചെയ്യുന്ന ഏതെങ്കിലും ഒരു സൽ പ്രവർത്തികൾ വർത്തയാകാറുണ്ട്, കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം സാമ്പത്തികമായി ബുദ്ധിമുട്ടിയ നിരവധിപേർക്ക് സഹായവുമായി എത്തിയിരുന്നു.
ഒരു നിർധന യുവതിക്ക് വിവാഹത്തിനായി ഒരു ലക്ഷം രൂപയും, വിവാഹ സാരിയും നൽകിയിരുന്നു, ഫോൺ ഇല്ലാത്തതുകൊണ്ട് പഠനം മുടങ്ങിയ പെൺകുട്ടിക്ക് ഫോണും മധുര പലഹാരങ്ങളുമായി അദ്ദേഹം ആ കുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. ഒപ്പം ആ കുട്ടിയുടെ വീട് പണി പൂർത്തിയാക്കാനും അദ്ദേഹം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പറയുന്ന വാക്കിന് അദ്ദേഹം നൽകുന്ന വില അത് പല തവണ അദ്ദേഹം തെളിച്ചിട്ടുള്ളതാണ്. അത്തരത്തിൽ ഇപ്പോൾ അദ്ദേഹം പങ്കുവെച്ച ഒരു കുറിപ്പാണ് ആരധകർക്കിടയിൽ ചർച്ചയാകുന്നത്. പത്തനാപുരം സ്വദേശിയായ പെണ്‍കുട്ടിയുടെ സമ്മാനം പ്രധാനമന്ത്രിക്ക് നൽകിയ അദ്ദേഹം ആ ചിത്രത്തോടൊപ്പമാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ പത്തനാപുരം ഗാന്ധിഭവന്‍ സന്ദര്‍ശനത്തിനിടെയാണ് ജയലക്ഷ്മി എന്ന പെണ്‍കുട്ടി താന്‍ നട്ടുവളര്‍ത്തിയ പേര വൃക്ഷത്തിന്റെ ത്തൈ സുരേഷ് ഗോപിക്ക് നല്‍കിയത്. ജയലക്ഷ്മിയുടെ ആഗ്രഹപ്രകാരം താനിത് പ്രധാനമന്ത്രിക്ക് സമ്മാനിക്കാമെന്ന് അന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു. ഇപ്പോൾ ആ ഉറപ്പ് പാലിച്ചിരിക്കുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവച്ചു കൊണ്ട് സുരേഷ് ഗോപി അറിയിച്ചു. കൂടാതെ ഇത് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ബംഗ്ലാവിന്റെ മുറ്റത്ത് ഇത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ തന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യന്‍ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാം എന്ന് സുരേഷ് ഗോപി പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.’പത്തനാപുരത്ത് നിന്ന് ഒരു കുഞ്ഞ് മോള് കൊടുത്തയച്ച ചെടി അദ്ദേഹത്തിന്റെ കയ്യില്‍ എത്തിയിട്ടുണ്ടെങ്കില്‍, അദ്ദേഹത്തിന്റെ ഔദ്യോഗിക ബംഗ്ലാവിന്റെ മുറ്റത്ത് ഇത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ എന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യന്‍ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും ഇതൊരു വലിയ സന്ദേശമാണ്, ശുദ്ധ ജനാധിപത്യത്തിന്റെ സന്ദേശം’
എന്നാണ് സുരേഷ് ഗോപിയുടെ കുറിപ്പ്. നിമിഷ നേരം കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി മാറിയത്, ഒപ്പം പല രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്, സ്വതന്ത്രനായി മത്സരിച്ചിരുന്നു എങ്കിൽ വലിയ വിജയം നേടാൻ നിങ്ങൾക് സാധിക്കുമെന്നും, പക്ഷെ ചാണകത്തിൽ ചവിട്ടി പോയില്ലേ എന്നുമാണ് കൂടുതൽ കമന്റുകൾ, എന്നാൽ തന്നെ ചാണകം എന്ന് വിളിക്കുന്നത് നിർത്തരുത് എന്നും ഇനിയും എന്നെ അങ്ങനെ തന്നെ വിളിക്കണം എന്നും, അത് തനിക്ക് അഭിമാനമാണ് എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു….
Leave a Reply