‘ആ അച്ഛനും മകളും ഇതാണ്’ ! സുരേഷ് ഗോപിയുടെ വലിയ മനസിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ! നിറകണ്ണുകളോടെ ജ്യോതി ലക്ഷ്മി പറയുന്നു !

ചില വാർത്തകൾ നമ്മൾ പോലും അറിയാതെ മനസ് നിറയ്ക്കും, അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപി എന്ന നടന്റെ കാരുണ്യ പ്രവർത്തങ്ങൾ നമ്മൾ എപ്പോഴും അറിയാറില്ല ഒന്നാണ്, അത് പക്ഷെ ഒരിക്കലും അദ്ദേഹം കൊട്ടിഘോഷിച്ചിട്ടല്ല മറിച്ച് അനുഭവസ്ഥർ അത് ലോകത്തോട് വിളിച്ചു പറയുമ്പോഴാണ് അതിന്റെ മഹത്വം ഇരട്ടിക്കുന്നത്. അത്തരത്തിൽ അദ്ദേഹത്തിന്റെ ഇടപെടലിൽ തന്റെ ജീവിതത്തിന്റെ തന്നെ വലിയ ആഗ്രഹം നിറവേറിയ സന്തോഷം സോഷ്യൽ മീഡിയ കുറിപ്പിൽ കൂടി പങ്കുവെച്ച ജ്യോതി എന്ന തൃശൂർക്കാരി.

ലോകം മുഴുവൻ ഇപ്പോൾ ഒമിക്രോൺ ഭീതിയിൽ കഴിയുന്ന സമയത്ത് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ ഗുരുതരാവസ്ഥയിൽ കഴിയുന്ന സ്വന്തം അച്ഛനെ ഒരു നോക്ക് കാണാൻ അവസരം ഒരുക്കികൊടുത്ത തൃശ്ശൂർക്കാരുടെ സ്വന്തം സുരേഷേട്ടനോട് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുകയാണ് ജ്യോതി. കാനഡയിൽ സ്ഥിരതാമസമാക്കിയ ജ്യോതി ലക്ഷ്മി പറയുന്നത് ഇങ്ങനെ ബുദ്ധിമുട്ടുകൾ ക്ഷമാപൂർവ്വം കേൾക്കുകയും ആശ്വസിപ്പിക്കാനും ഉണർന്ന് പ്രവർത്തിക്കാനും സുരേഷ് ഗോപി എന്ന മനുഷ്യ സ്‌നേഹി കാണിച്ച വലിയ മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഈ മനസ്സാണ് യഥാർത്ഥ ജനനായകന് വേണ്ടതെന്നും താങ്കളെപോലെയുള്ളവരെയാണ് തൃശ്ശൂരിന് ആവശ്യമെന്നും ജ്യോതി പറയുന്നു.

മാസങ്ങൾക്ക് മുമ്പ് പക്ഷാഘാതം വന്ന് കിടപ്പിലായതാണ് ജ്യോതിയുടെ പിതാവ്. പരസഹായമില്ലാതെ സ്വന്തം പിതാവിന് ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന വിഷമഘട്ടം അറിഞ്ഞപ്പോൾ മുതൽ ജ്യോതി എന്ന മകളുടെ ഉള്ള് പിടഞ്ഞു. പിന്നെ കാനഡയിൽ നിന്ന് എങ്ങനെയെങ്കിലും കേരളത്തിലേക്ക് എത്തി അച്ഛനെ ഒന്ന് കാണണം എന്ന ആഗ്രഹം മനസ്സിൽ നിറഞ്ഞപ്പോൾ. അതിനിടയ്‌ക്ക് പല വിലങ്ങു തടികളും വന്നു. നാട്ടിലേയ്‌ക്കുള്ള യാത്ര ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ഒമിക്രോൺ വില്ലൻ വേഷം അണിഞ്ഞ് ആദ്യമെത്തിയത്. അതോടെ രാജ്യാന്തര യാത്രകൾ മുടങ്ങി. അതിനിടെ കൊറോണ വന്ന് ജ്യോതി കിടപ്പിലായി. കൊറോണ മുക്തയായി നാട്ടിലേക്കുള്ള യാത്രയ്‌ക്കുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് ഓവർസീസ് ഇന്ത്യൻ സിറ്റിസൺ കാർഡ് എടുക്കാൻ വിട്ട് പോയ കാര്യം ജ്യോതി ഓർക്കുന്നത്.

എന്നാൽ ആ സമയത്ത് ആണെങ്കിൽ അച്ഛന്റെ ആരോഗ്യ നില ആകെ മോശമായ വിവരം ജ്യത്തി അറിയുന്നത്. അച്ഛനെ കാണണം എന്ന അമിതമായ ആഗ്രഹം മനസ്സിൽ ഉണ്ടെകിലും നിസ്സഹായ ആയ അവസ്ഥ. അങ്ങനെ തോറ്റ് മടങ്ങാൻ തയ്യാറായിരുന്നില്ല ജ്യോതി എന്ന മകൾ. കഴിയാവുന്ന ആളുകളെ എല്ലാം വിളിച്ചു. പറ്റുന്നവരെയെല്ലാം സമീപിച്ചു. എന്നാൽ നിരാശയായിരുന്നു ഫലം. സഹായിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് എല്ലാവരും കൈമലർത്തി. ചിലർ കണ്ടില്ലെന്ന് നടിച്ചു. ഏറ്റവും ഒടുവിലാണ് അവസാന പ്രതീക്ഷയെന്നോണം ജ്യോതി നടനും എംപിയുമായ സുരേഷ് ഗോപിയെ വിളിക്കാൻ ആലോചിക്കുന്നത്. എന്നാൽ ഇത്രയും തിരക്കുള്ള ഒരു മനുഷ്യൻ എന്റെ ഫോൺ എടുക്കുമോ എന്ന സംശയം മനസിൽ അലയടിച്ചു.

എന്നാലും അച്ഛന്റെ മുഖം മനസിൽ തെളിഞ്ഞപ്പോൾ ധൈര്യ പൂർവം വിളിച്ചു, സുരേഷ് സാറിന് ഒന്ന് ഫോൺ കൊടുക്കാമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം തന്നെ ആണ് സംസാരിക്കുന്നത് എന്നായിരുന്നു മറുപടി, കാര്യങ്ങൾ കേട്ടയുടൻ അദ്ദേഹം ഉണർന്ന് പ്രവർത്തിക്കുകയും നാട്ടിലേയ്‌ക്ക് വരാനുള്ള സഹായങ്ങൾ ചെയ്ത് തരാമെന്ന് വാക്ക് പറയുകയും നാട്ടിലേക്ക് തിരിക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്ന ദിവസത്തിനിടെയെല്ലാം സുരേഷ് ഗോപി എന്ന ആ മനുഷ്യസ്‌നേഹി എന്നെ എല്ലാ ദിവസവും രണ്ടുനേരവും ഇങ്ങോട്ട് വിളിക്കുകയും നാട്ടിൽ പോരാനുള്ള ഒരുക്കങ്ങളെക്കുറിച്ചും അച്ഛന്റെ ആരോഗ്യ സ്ഥിതി വിവരങ്ങളെക്കുറിച്ചും അന്വേഷിച്ചുകൊണ്ടിരിക്കുകയും ചെയ്തുവെന്ന് ജ്യോതി അത്ഭുതത്തോടെ ഇന്നും ഓർക്കുന്നു.

ഇതുവരെ ഇങ്ങനെ ഒരു ജന നായകനെ കണ്ടിട്ടില്ല, രാഷ്‌ട്രീയ വിശ്വാസങ്ങൾ വിഭിന്നമാണെങ്കിലും എന്റെ വിശ്വാസങ്ങൾ എങ്കിലും അദ്ദേഹത്തിൽ നിന്ന് ഞാൻ അനുഭവിച്ചറിഞ്ഞ മനുഷ്യസ്‌നേഹവും സഹാനുഭൂതിയും ആണ് എന്നെക്കൊണ്ട് ഈ വരികൾ ഇവിടെ കുറിയ്‌ക്കാൻ പ്രേരിപ്പിയ്‌ക്കുന്നത്.ഞാൻ എന്റെ അച്ഛനെ കണ്ടു മനസ് നിറയുവോളം, ഈ സഹായം ഒരിക്കലൂം മറക്കില്ല.. ജ്യോതി പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *