‘അച്ഛനെന്ന നിലയില്‍ എനിക്ക് അഭിമാനം തോന്നിയ നിമിഷമാണ്’ ! പ്രിയപ്പെട്ട മകനേ ഒരുപാട് ദൂരം പോവാനുണ്ട് ! മകന് ഗോപി സുന്ദറിന്റെ കത്ത് !!

കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടികൊണ്ടിരിക്കുന്ന വിഷയമാണ് അമൃതയും ഗോപി സുന്ദറും. ഇരുവരും ഒരുമിച്ച് ജീവിക്കാൻ പോകുന്നു എന്ന വാർത്ത പങ്കുവെച്ചത് മുതൽ ഇരുവരും നല്ല രീതിയിൽ തന്നെ സൈബർ ആക്രമണം നേരിട്ടിരുന്നു. ഇപ്പോഴും അത് ഒരു വഴിക് നടക്കുന്നുണ്ട് എങ്കിലും തങ്ങളുടെ ജീവിതം ആഘോഷമാക്കുന്ന തിരക്കിലാണ് താരങ്ങൾ. സോപി സുന്ദറിന്റെ രണ്ടു ആൺ മക്കളും അമ്മ പ്രിയക്ക് ഒപ്പമാണ് താമസം. മൂത്ത മകൻ മാധവ് അച്ഛന്റെ പാത പിന്തുടർന്ന് സംഗീതം തന്നെയാണ് പ്രൊഫെഷനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഗിറ്റാറിസ്റ്റ് കൂടിയായ മാധവിന്റെ വിഡിയോകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടിയിരുന്നു. സ്റ്റേജ് ഷോകളും ചെയ്യുന്ന മാധവ് ഇൻസ്റ്റാഗ്രാമിലും വളരെ സജീവമാണ്, തങ്ങളുടെ അമ്മക്ക് ഒപ്പമുള്ള ഓരോ സന്തോഷ നിമിഷവും മാധവ് പോസ്റ്റ് ചെയ്യാറുണ്ട്. അതെല്ലാം ആരാധകർക്ക് ഇടയിൽ വലിയ സ്വീകാര്യതാണ് ഉള്ളത്. സംഗീത ലോകത്തേക്ക് ചുവട് വെച്ച മകൻ മാധവിന് ആശംസകൾ അറിയിച്ചുകൊണ്ട് ഗോപി സുന്ദർ പങ്കുവെച്ച കുറിപ്പ് ഇപ്പോഴും വളരെ ശ്രദ്ധ നേടുകയാണ്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു, അച്ഛനെന്ന നിലയില്‍ എനിക്ക് അഭിമാനം തോന്നിയ നിമിഷമാണ്, പ്രിയപ്പെട്ട മകനേ ഒരുപാട് ദൂരം പോവാനുണ്ട്. ആത്മസമര്‍പ്പണത്തോടെ മുന്നേറുക, സംഗീതം നിന്റെ രക്തത്തിലുണ്ടെന്നുമായിരുന്നു ഗോപി സുന്ദര്‍ പറഞ്ഞത്. പക്ഷെ അച്ഛനെ കുറിച്ച് വളരെ രൂക്ഷ ഭാഷയിലാണ് മാധവ് എപ്പോഴും സംസാരിക്കാറുള്ളത്. ഇപ്പോഴിതാ അമ്മക്ക് ഒപ്പമുള്ള പഴയതും പുതിയതുമായ ചിത്രങ്ങളാണ് മാധവ് പങ്കുവെച്ചിരിക്കുന്നത്.

അച്ഛനെ കുറിച്ച് മാധവ് പറഞ്ഞിരുന്നത് ഇങ്ങനെ, അച്ഛന്റെ മോശം സ്വഭാവങ്ങളും ഒരിക്കലും ഞങ്ങളെ സ്വാധീനിക്കുക പോലുമില്ല, ഒരിക്കലും അച്ഛനെ പോലെ ആകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നുമാണ് മാധവ് പറഞ്ഞത്. ഒരു സുഹൃത്ത് മാധവിനോട് കമന്റായി പറഞ്ഞത് നിങ്ങള്‍ നിങ്ങളുടെ അമ്മയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കുക എന്നും നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ സ്‌നേഹിക്കുന്ന ഒരുദിവസം നിങ്ങള്‍ നിങ്ങളുടെ അമ്മയുടെ സ്‌നേഹം തിരിച്ചറിയുമെന്നുമാണ്. ആ നിമിഷത്തിനായി കാത്തിരിക്കുന്നുവെന്നും തീര്‍ച്ചയായും അദ്ദേഹം നിങ്ങളുടെ അടുത്തേക്ക് തിരിച്ചു വരും എന്നുമായിരുന്നു.

അതിനു മറുപടിയായി മാധവ് പറഞ്ഞത് ഇങ്ങനെ ആയിരുന്നു അച്ഛന്റെ മോശം സ്വഭാവങ്ങളും ഒരിക്കലും ഞങ്ങളെ സ്വാധീനിക്കുക പോലുമില്ല, ഒരിക്കലും അച്ഛനെ പോലെ ആകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നുമാണ് മാധവ് പറഞ്ഞത്. അച്ഛന്‍ തിരിച്ചു വരുമെന്ന കാര്യത്തില്‍ തനിക്ക് ഒരു പ്രതീക്ഷയുമില്ല. അദ്ദേഹം ഒരിക്കലും തിരിച്ചു വരില്ലെന്നും ആ മടങ്ങിവരവ് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ ഒരു കാര്യം ആരും പ്രതീക്ഷിക്കേണ്ടെന്നും മാധവ് ഉറപ്പിച്ച് പറയുന്നുണ്ട്. അമ്മയാണ് ഞങ്ങൾക്ക് എല്ലാം.. അമ്മ തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം എന്നും മാധവ് പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published.