ദു,രന്ത നിവാരണത്തിനെങ്കിലും കുറച്ച് ബോധം ഉള്ളവരെ നിയമിക്കു സഖാവെ ! സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി മേജർ രവി ! കയ്യടിച്ച് ആരാധകർ !

കഴിഞ്ഞ ദിവസം മുതൽ നമ്മൾ കേരളം സാക്ഷ്യം വഹിച്ച ഒരു വലിയ പ്രശ്നമായിരുന്നു പാലക്കാട് മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ ബാബു എന്ന യുവാവ് കുടുങ്ങിപോയതും, അദ്ദേഹത്തെ രക്ഷിക്കാനായി ഏവരും പ്രവർത്തിച്ചതും. ഏറെ ശ്രമപ്പെട്ടിയായാലും ഇന്ന് ബാബുവിനെ സുരക്ഷിതമായി ഇന്ത്യൻ ആർമി രക്ഷപെടുത്തി. ഒരിക്കൽ കൂടി ഇന്ത്യൻ ആർമിക്ക് മുന്നിൽ കേരളം കൈകൂപ്പിയ കാഴ്ചയാണ് ഇപ്പോൾ നാം സമൂഹ മാധ്യമങ്ങളിൽ കൂടി കാണുന്നത്. അഭിമാനം നിമിഷം. ഇന്ത്യൻ ആർമിക്ക് ലോകമെങ്ങും നന്ദി പറയുന്ന ഈ സാഹചര്യത്തിൽ ഇപ്പോൾ സംസ്ഥാന ദുരന്ത നിവാരണ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ മേജർ രവി രംഗത്ത് വന്നതാണ് വാർത്താ പ്രാധാന്യം നേടുന്നത്.

അദ്ദേഹം പറഞ്ഞ കാര്യങ്ങളെ ഏവരും കയ്യടിച്ച് സ്വീകരിക്കുന്ന നിലാപാടാണ് സ്മൂഹ മാധ്യമങ്ങളിൽ കാണാൻ കഴിയുന്നത്. മേജർ രവിയുടെ വാക്കുകൾ ഇങ്ങനെ.  സംസ്ഥാനം ഒരു ദുരന്തത്തെ അഭിമുഖീകരിക്കുമ്പോള്‍ പരിഹാരത്തിനായി എന്ത് ചെയ്യണമെന്ന് അറിയുന്നവരെ സേനയില്‍ നിയമിക്കണമെന്ന് മേജര്‍ രവി പറയുന്നു. പാലക്കാട് മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷിക്കാനെടുത്ത കാലതാമസം ചൂണ്ടികാട്ടിയായിരുന്നു മേജര്‍ രവി ഫേസ്ബുക്ക് ലൈവിലൂടെയാണ് തന്റെ പ്രതികരണം അറിയിച്ചത് . ബാബുവിനെ രക്ഷിച്ച ഇന്ത്യന്‍ ആര്‍മിയെ മേജര്‍ രവി പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയുന്നുണ്ട്.

മേജർ രവിയുടെ വാക്കുകൾ വിശദമായി.. ‘ബാബു എന്ന യുവാവ്  ജീവനോടെ തിരിച്ചുവന്നതില്‍ ഒരുപാട്  സന്തോഷം. ഇന്ത്യന്‍ ആര്‍മി അവരുടെ കടമ നിര്‍വ്വഹിച്ചു. റെസ്‌ക്യൂ മിഷനിലെ എല്ലാ പട്ടാളക്കാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഇനി പറയാനുള്ളത് പിണറായി സര്‍ക്കാരിനോടാണ്. ഒരു കാര്യം മനസ്സിലാക്കണം. പത്താംക്ലാസ് പാസാകാത്തവരെ പോലും പാര്‍ട്ടി അനുഭാവി ആയത് കൊണ്ട് മാത്രം പലയിടത്തും നിയമിച്ചുവെന്ന വാര്‍ത്തകള്‍ നമ്മള്‍ വായിക്കുന്നുണ്ട്.

അവിടെ നിങ്ങൾ  എന്ത് വേണമെങ്കിലും ചെയ്തോളു. പക്ഷെ ദുരന്തനിവാരണ വകുപ്പില്‍ എങ്കിലും ഒരു ദുരന്തം വരുമ്പോള്‍ എന്ത് ചെയ്യണം എന്ന് അറിയാവുന്ന ബോധമുള്ളവരെയാണ് സഖാവേ നിയമിക്കേണ്ടത്. കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥര്‍ ദുരന്ത നിവാരണ വകുപ്പില്‍ ഉണ്ടായിരുന്നെങ്കില്‍ കരസേനയെ വിളിക്കുന്നതിനൊപ്പം നേവിയേയും ഇന്ത്യന്‍ ആര്‍മിയേയും കൂടി ഫോണില്‍ ബന്ധപ്പെടുമായിരുന്നു.

ആ  നിമിഷം തന്നെ  സൈന്യം  ഇവിടെത്തിയേനെ. ആ കുട്ടി ഇരിക്കുന്ന രീതി കണ്ടാൽ തന്നെ  തലയ്‌ക്കകത്ത് ആൾത്താമസമുള്ള ഏതൊരാൾക്കും മനസിലാകും ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താനാകില്ലെന്ന്. പിണറായി സർക്കാർ കുറച്ചുകൂടി അറിഞ്ഞ് പ്രവർത്തിക്കണമായിരുന്നു. ഇന്നലെ ഒരു ദിവസം കൊണ്ട് തീർക്കേണ്ട പ്രശ്‌നം ഇന്ന് വരെ വൈകിപ്പോയത് എന്ത് കൊണ്ടാണ്.

സൈന്യം ഇന്നലെ എത്തിയിരുന്നെങ്കിൽ ഇന്നലെ വൈകുന്നേരത്തോടെ കുട്ടിയെ രക്ഷിക്കാമായിരുന്നു. ടെക്‌നിക്കലി വിവരമുള്ള ആളുകളെ ഈ സ്ഥാനത്തേയ്‌ക്ക് ചുമതലപ്പെടുത്തണം. ദുരന്തനിവാരണ സേനയെന്ന് പറയുന്നത് പലതരത്തിലുള്ളതാണ്. എല്ലാ ദുരന്തത്തേയും നേരിടാൻ അവർക്ക് കഴിയണം. അതിനാൽ തലയിൽ കുറച്ച് ആള്‍താമസമുള്ളവരെ ഈ പോസ്റ്റിൽ ചുമതലപ്പെടുത്തണം’. ഇതെന്റെ ഒരു അപേക്ഷയാണ് എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *