അയ്യപ്പനെ കെട്ടിപ്പിടിച്ച് തഴുകുവാൻ വേണ്ടി സുരേഷ് ഗോപി തന്ത്രി കുടുംബത്തിലല്ല ജനിക്കേണ്ടത് ! മറുപടിയുമായി ഐക്യ മലയരയ സഭ !

സുരേഷ് അടുത്തിടെ തനിക്ക് തന്ത്രി കുടുംബത്തിൽ ജനിക്കണം എന്ന് പറഞ്ഞത് ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു., പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരവേദിയില്‍ സംസാരിച്ചപ്പോഴാണ് തന്റെ ഈ ആഗ്രഹത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത് ആ വാക്കുകൾ ഇങ്ങനെ, അടുത്ത ജന്മം തന്ത്രി കുടുംബത്തില്‍ ജനിക്കണം എന്നാണ് ആഗ്രഹം. കാരണം ശബരിമലയില്‍ അയ്യനെ പുറത്തു നിന്ന് കണ്ടാല്‍ പോര. അകത്തു നിന്ന് തഴുകണം. അതെന്റെ അവകാശമാണ്. അതിനെതിരെ ഒരുത്തനും വരാന്‍ അവകാശമില്ല. രാജീവരുടെ അടുത്ത് എത്രയോ തവണ പറഞ്ഞിരിക്കുന്നു

എത്രയും പെട്ടെന്ന്  എനിക്ക്  മ,രി,ച്ച് പുനര്‍ജനിച്ച് നിങ്ങളുടെ താഴമണ്‍ കുടുംബത്തില്‍ ജനിക്കണമെന്ന്… നിങ്ങള്‍ ചെയ്യുന്നത് പോലെ തന്ത്രിമുഖ്യനായി അയ്യനെ ഊട്ടി ഉറക്കണമെന്ന്. ഇക്കാര്യം പറഞ്ഞതിനാണ് 2016ല്‍ വിവാദത്തില്‍പ്പെട്ടത്. എനിക്ക് ബ്രാഹ്‌മണനാകണം എന്ന രീതിയില്‍ രാഷ്ട്രീയം തൊഴിലാക്കിയവര്‍ ഇത് ദുര്‍വ്യാഖ്യാനം നടത്തി’, ഇത് അങ്ങനെ ചെയ്യാൻ ആർക്കും അവകാശമില്ല എന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ അദ്ദേത്തിനുള്ള മറുപടി എന്നപോലെ ഐക്യ മലയരയ സഭ എത്തിയിരിക്കുകയാണ്. ഇതിനെ കുറിച്ച് പറഞ്ഞുകൊണ്ട് മല അരയ മഹാസഭ സെക്രട്ടറി പികെ സജീവ് പറഞ്ഞ വാക്കുകൾ ഇങ്ങനെ, അയ്യപ്പനെ കെട്ടിപ്പിടിച്ച് തഴുകുവാൻ വേണ്ടി സുരേഷ് ഗോപി തന്ത്രി കുടുംബത്തിലല്ല ജനിക്കേണ്ടത്. മല അരയ കുടുംബത്തിൽ പിറക്കുകയാണു വേണ്ടത്. മല അരയ കുടുംബത്തിൽ പിറക്കാൻ ഞങ്ങൾ അങ്ങയെ ക്ഷണിക്കുകയാണ്.. കാരണം 18 മലകളുടെ അധിപരായിരുന്ന മല അരയരാണ് ശബരിമല അമ്പലം സ്ഥാപിച്ചതും പമ്പ അടക്കമുള്ള പ്രദേശങ്ങളിലെ വികസിതനാഗരികത നിർമ്മിച്ചതും‌.

അതുപോലെ തന്നെ ശബരിമല അമ്പലത്തിലെ ആദ്യ പൂജാരിയും സ്വാമിക്ക് ഇഷ്ടമായ പഞ്ചലങ്കാര പൂജാവിധികളും തേനഭിഷേകവും നിശ്ചയിച്ചതും18 പടികളിൽ ആദ്യപടി ഇട്ടതും കരിമലയുടെ അധിപനായിരുന്ന കരിമല അരയനായിരുന്നു. വരുമാനമായിക്കഴിഞ്ഞപ്പോൾ രാജാവും പിന്നീട് സർക്കാരും കൈവശപ്പെടുത്തുകയായിരുന്നു. ക്ഷേത്രം നിർമ്മിച്ച ജനത ഇന്നും പടിക്കു പുറത്ത്.പൊന്നമ്പലമേട്ടിൽ സമുദായത്തിൻ്റെ കുലദൈവമായസ്വാമിക്കായിഒരു വിളക്കുതെളിക്കാൻ പോലും മാറി മാറി വന്ന ഭരണക്കാർ അനുവദിക്കുന്നില്ല. അതിനാൽ അയ്യന് യഥാവിധി പൂജ നടത്താനും തേനഭിഷേകം നടത്തുവാനും അങ്ങ് മല അരയ സമുദായത്തിൽ പിറക്കുവാൻ ആഗ്രഹിക്കുക.

അങ്ങയെ ഒരുപാട് ആരാധിക്കുന്ന ഒരാളുകൂടിയാണ് ഞാൻ. എന്നാൽ ഇങ്ങനെ ഒന്നു പ്രതീക്ഷിച്ചില്ല. ഇനി ഞങ്ങളുടെ സമുദായത്തിൽ ജനിച്ചില്ലെങ്കിലും കുഴപ്പമില്ല., നിത്യപൂജയുള്ള ഏതെങ്കിലുംക്ഷേത്രത്തിൽ തുടർച്ചയായി 10 വർഷം പൂജ നടത്തിയ ഏതൊരാൾക്കും ശബരിമല മേൽശാന്തിയാകാൻ യോഗ്യതയുണ്ടെന്ന് സുപ്രീം കോടതി വിധിയുമുണ്ട് സർ.. പക്ഷെ നടപ്പാക്കാൻ ആർക്കും ധൈര്യമില്ല. അയ്യനെ തഴുകാൻ തന്ത്രി കുടുംബത്തിൽ ജനിക്കണമെന്ന് പറഞ്ഞ വേദിയും മാറിപ്പോയി. ജാതി വ്യവസ്ഥിതിക്കെതിരെ നിരന്തര പോരാട്ടങ്ങൾ നടത്തിയ നവോത്ഥാന നായകനായ പണ്ഡിറ്റ് കറുപ്പൻ്റെ വേദി തന്നെ ഇതിനായി ഉപയോഗിച്ചല്ലോ എന്നത് ഏറെ കഷ്ടം തന്നെ എന്നും അദ്ദേഹം കുറിച്ചു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *