രാജുവിനെ കുറിച്ച്‌ പലര്‍ക്കും അറിയില്ല, ഈ ലോകത്ത് അവനെ നിയന്ത്രിക്കാന്‍ കഴിയുന്ന ആ ഒരേ ഒരാൾ ! മല്ലികയുടെ വെളിപ്പെടുത്തൽ ശ്രദ്ധനേടുന്നു !

ഇന്ന് ഏറെ ആരാധകരുള്ള താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. വീട്ടിൽ എല്ലാവരും സെലിബ്രറ്റികളാണ്, മക്കളും മരുമക്കളും, കൊച്ചു മക്കളും അങ്ങനെ എല്ലാവരും. ഇന്ന് മലയാള സിനിമ നയത്രിക്കുന്ന തലത്തിലാണ് നടൻ പ്രിത്വിരാജിന്റെ വളർച്ച. സംവിധായകൻ, നിർമ്മാതാവാണ്, ഡിസ്ട്രിബൂട്ടർ എന്നീ നിലകളിലെല്ലാം പൃഥ്വി തന്റെ കഴിവ് തെളിയിച്ചിരുന്നു. ഭാര്യ സുപ്രിയയും ഒട്ടും പിറകിലല്ല പൃഥിയുടെ പ്രൊഡക്ഷൻ കമ്പനിയുടെ നടത്തിപ്പുകാരി സുപ്രിയ മേനോനാണ്.

ഇന്ദ്രജിത്തും ഒട്ടും പുറകിലല്ല, മലയാളത്തിന്  പുറമെ മറ്റ് ഭാഷകളിലും നടൻ തന്റെ കഴിവ് തെളിയിച്ചിരുന്നു. നിരവധി ചിത്രങ്ങളാണ് താരം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്, കൂടാതെ ഭാര്യ പൂർണിമ ഇന്ദ്രജിത്ത് ഇന്ന് തിരക്കേറിയ ഒരു ഫാഷൻ ഡിസൈനറാണ്, കൊച്ചിയിൽ ഇവർക്ക് പ്രാണ എന്ന പേരിൽ ബോട്ടിഖും ഉണ്ട്.. അതുമാത്രവുമല്ല അവർ നിരവധി പ്രൊഡക്ടുകളുടെ ബ്രാൻഡുമാണ്. മല്ലിക സുകുമാരനും ഇന്ന് സിനിമയുടെയും സീരിയലുകളുടെയും ഭാഗമാണ്.

മല്ലിക ഇപ്പോൾ തന്റെ മകളെ കുറിച്ചും മരുമക്കളെ കുറിച്ചും തുറന്ന് പറയുകായാണ്. തനറെ രണ്ടു മക്കളിൽ മൂത്ത മകൻ ഇന്ദ്രൻ ഏകദേശം എന്റെ സ്വഭാവമാണ് വലിയ ദേഷ്യം വന്നാലും നമുക്ക് നിയന്ത്രിക്കാൻ കഴിയും പക്ഷെ പൃഥ്വി അങ്ങനെയല്ല, അവന് അവന്റെ അച്ഛന്റെ സ്വഭാവമാണ്, പെട്ടന്ന് ദേഷ്യം വരും, വന്ന് കഴിഞ്ഞാൽ പിന്നെ കുറെ നേരം അത് അങ്ങനെ തന്നെ നിൽക്കും, എന്നാൽ പൃഥ്വിരാജിനെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരേ ഒരാളെ കുറിച്ചും മല്ലിക സുകുമാരന്‍ പറയുന്നുണ്ട്.

മിടുക്കികളായ രണ്ടു മരുമക്കളെ ലഭിച്ചതാണ് ഈ ലോകത്ത് ഞാൻ ചെയ്ത് ഏറ്റവും വലിയ ഭാഗ്യം. ഇന്ദ്രന്‌റെ സ്വഭാവത്തിന് നൂറു ശതമാനം ചേരുന്ന ആളാണ് പൂര്‍ണിമ. പക്ഷെ അവന്റെ അച്ഛന്റെ സ്വാഭാവമാണ്  രാജുവിന് കുറച്ച് എടുത്തുചാട്ടം കൂടുതലാണ്. കൂടാതെ ഒരു മുൻകോപിയുമാണ്. പക്ഷെ  സുപ്രിയ മിടുമിടുക്കിയാണ്.  അവന്റെ ആ ചാട്ടത്തെ നിയന്ത്രിക്കാൻ അവൾക്ക് സാധിക്കും, അവിടെയാണ് ഒരു ഭാര്യയുടെ മിടുക്ക്. അവൾക്ക് അറിയാം അത് എങ്ങനെ നിയന്ത്രിക്കണം എന്നത്. അവന്റെ ഈ സ്വഭാവം പുറത്ത് ആർക്കും അങ്ങനെ അറിയില്ല എന്നതാണ് സത്യം. പുറത്തുള്ള പലരുടെയും വിചാരം പൃഥ്വി ഈ കാണുന്നപോലെയാണ് അവനെ നമുക്ക് ഇങ്ങനെ ചുരുട്ടി കൈയ്യില്‍ വെയ്ക്കാമെന്നാണ്. പക്ഷെ അവനെ നിലക്ക് നിർത്താൻ സുപ്രിയ മോൾക്ക് സാധിക്കും.

അതിനൊരു കാരണമുണ്ട്. സുപ്രിയ പഠിച്ചതും വളർന്നതുമെല്ലാം പുറത്താണ്, വളരെ ബോൾഡാണ് ഒരുപാട് വായിക്കും. അല്ലാതെ കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന് രാവിലെ തുളസിക്കതിരും ചൂടി അമ്പലത്തിൽ പോയി ഭഗവാനെ എന്ന് വിളിച്ചുവന്ന ഒരു പാരമ്പര്യമല്ല സുപ്രിയക്ക്.  പുറത്ത് വളർന്നതിന്റെ ആ മിടുക്ക് സുപ്രിയയിൽ നമുക്ക് കാണാൻ സാധിക്കും. പൂർണമയും അതുപോലെ തന്നെ കുറെ  ആക്ടിവിറ്റീസിലൊക്കെ പങ്കെടുത്ത് വന്ന ആളാണ്, അവരുടെ ആ മിടുക്ക് അവരുടെ കുടുംബ ജീവിതത്തിലും കാണാൻ സാധിക്കുന്നുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *