‘ഈ പരുക്കനായ എന്നെ സുലു സഹിക്കുന്നത് തന്നെ വലിയ കാര്യം’ ! എന്റെ ഭാര്യയുടെ ആരുമറിയാത്ത ക്വാളിറ്റികൾ ഇതൊക്കെയാണ് ! മമ്മൂട്ടിയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു !

മലയാളികൾ ഏറെ ആരാധിക്കുന്ന താര രാജാവാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ കുടുംബവും നമ്മൾക്ക് വളരെ പ്രിയപ്പെട്ടതാണ്. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിനെ കുറിച്ച് പറയുമ്പോൾ നൂറ് നാവാണ് സിനിമ താരങ്ങൾക്ക് അദ്ദേഹത്തിന്റെ കുടുംബത്തിനും. താരരാജാവിന്റെ ഭാര്യയാണെങ്കിലും പൊതുസമൂഹത്തിന്റെ മുന്നില്‍ നിന്ന് മാറി നടക്കാനാണ് സുലു എപ്പോഴും ഇഷ്ടപെട്ടത്. ക്യാമറയ്ക്ക് മുന്നില്‍ വരികയോ കുടുംബവിശേഷങ്ങള്‍ പറയുകയോ ഒന്നും ചെയ്യാത്ത സുലു ആണ് തന്നെ എല്ലാ കാര്യങ്ങളിലും പിന്തുണച്ചിട്ടുള്ളത് എന്ന് പറയുകയാണ് ഇപ്പോൾ മമ്മൂട്ടി.

എന്റെ ജീവിതത്തിൽ എനിക്ക് ഒരേ ഒരു ഗേൾഫ്രണ്ട്‌ മാത്രമേ ഉള്ളു അത് വേറെ ആരുമല്ല എന്റെ ഭാര്യ സുലു തന്നെയാണ്. എന്ത് കാര്യങ്ങളും എനിക്ക് ഓപ്പണായി പറയാൻ ആകുന്ന വ്യക്തി, എന്റെ ബെസ്റ്റ് ഫ്രണ്ടാണ് സുലു. നിങ്ങൾ എന്നെ കുറിച്ച് കേട്ടിട്ടുള്ള ആള് തന്നെയാണ് ഞാൻ വീട്ടിലും. അത്യാവശ്യം ചൂട് ആകുന്ന, പരുക്കത്തരമുള്ള ആളാണ് ഞാൻ വീട്ടിലും. അതൊക്കെ സുലു സഹിക്കുന്നത് തന്നെ വലിയ കാര്യം തന്നെയാണ്. സിനിമ തിരക്കുകൾ മൂലം പലപ്പോഴും വീട്ടിൽ ഉണ്ടാകാറില്ല. പലപ്പോഴും അകന്നു നിൽക്കാറായിരുന്നു പതിവ്. ഇപ്പോഴൊക്കെ പിന്നെ കുറേക്കൂടി അഡ്ജസ്റ്റ്ചെയ്തു . പിന്നെ അവൾ നല്ലതുപോലെ സിനിമ ഇഷ്ടപെടുന്ന ആളാണ്. വായിക്കുകയും, ആരും അറിയാതെ എഴുതുകയും ചെയ്യുന്ന ആളാണ് സുലു. ഇതൊക്കെയാണ് അവളുടെ ഏറ്റവും വലിയ ക്വാളിറ്റികൾ എന്നും മമ്മൂക്ക പറയുന്നു.

 

എന്റെ നല്ലൊരു സുഹൃത്താണ്, എന്ത് കാര്യവും അവളോട് ധൈര്യമായി തുറന്ന് പറയാം, ഒരുപക്ഷെ കാര്യങ്ങളെ നമ്മൾ കാണുന്ന പോലെയോ അല്ലെങ്കിൽ അതിനേക്കാളും മൂല്യത്തോടെ കാണുന്ന ആളാണ്. അതൊക്കെ ഒരു കോൺട്രിബ്യുഷന് അല്ല, പക്ഷെ അങ്ങനെ ഒരാൾ ആണ് സുലു എന്ന് പറഞ്ഞ മമ്മൂട്ടി തന്റെ ഡയറ്റിനെക്കുറിച്ചും വാചാലനായി. ഞാൻ ചോറ് അങ്ങനെ ഉണ്ണുന്ന ആളല്ല. കാർബോ ഹൈഡ്രേറ്റ് നല്ലതുപോലെ ഒഴിവാക്കും. പിന്നെ ഫാറ്റിഫുഡ് ഒഴിവാക്കും. എക്സർസൈസ് ഒക്കെ ചെയ്യുന്ന ആളാണ്.

വക്കീലാകാൻ പഠിച്ചു എങ്കിലും, ആ ജോലി ചെയ്യണം എന്ന ആഗ്രഹമൊന്നും ഇല്ലായിരുന്നു, എട്ടൊൻപത് വയസ്സ് ആയപ്പോൾ മുതൽ സിനിമ വേണം എന്ന് മനസ്സിൽ ഉറപ്പിച്ച ആളായിരുന്നു ഞാൻ. വക്കീൽ പണി വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ട് ചെയ്തു എന്ന് മാത്രം. കാരണം സിനിമയിൽ നമ്മൾ എപ്പോഴും സെക്യു്വർ ആകണം എന്നില്ലാത്തതുകൊണ്ട് സേഫ് ആയിരിക്കാൻ വേണ്ടി അണിഞ്ഞ കുപ്പായം ആണ്. എപ്പോൾ വേണമെങ്കിലും ഇട്ടിട്ട് പോരാം എന്ന രീതിയിൽ ആണ് ആ ജോലി നോക്കുന്നത്. എല്ലാ മക്കൾക്കും അവരുടെ അച്ഛനാകും ഹീറോ. എന്റെ മക്കൾക്ക് ഞാനാണ് ഹീറോ, എനിക്ക് എന്റെ വാപ്പ ആയിരുന്നു ഹീറോ എന്നും മമ്മൂക്ക പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *