‘ലക്ഷദ്വീപ് നിവാസികളോട് അദ്ദേഹത്തിന്റെ സ്നേഹവും കരുതലും വളരെ കൂടുതലാണ് ! പ്രവർത്തങ്ങൾക്ക് നേതൃത്വം മമ്മൂട്ടിയായിരുന്നു !!
മലയാളികളുടെ അഭിയമാനമായ നടൻ മമ്മൂട്ടി പുറമെ പരുക്കനായ തോന്നുമെങ്കിലും അദ്ദേഹം വളരെ വലിയൊരു മനസിന്റെ ഉടമയാണ് എന്നത് പല സന്ദർഭങ്ങളിലും തെളിയിച്ച വ്യക്തിയാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ അനേകമായിരം ആരധകർ ഹൃദത്തിലേറ്റി നടകുന്നത്.
ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ മലയാളത്തിലെ മിക്ക താരങ്ങക്കും തങ്ങളുടെ അഭിപ്രയം രേഖപ്പെടുത്തിയിരുന്നു, അതിൽ നടൻ പൃഥ്വിരാജ് അദ്ദേഹത്തിന്റെ അഭിപ്രയം പങ്കുവെച്ചിരുന്നു പക്ഷെ അതിന്റെ പേരിൽ പല ഭാഗത്തുനിന്നും നടന് വിമർശനങ്ങളും നേരിട്ടിരുന്നു. അദ്ദേഹത്തിനെ അനുകൂലിച്ചും വിമർശിച്ചും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹം തന്നെയായിരുന്നു ഏവരുടെയും സംസാര വിഷയം…
എന്നാൽ ഈ വിഷയത്തില്‍ നടന്‍ മമ്മൂട്ടി ഇടപെടുന്നില്ലെന്നും അഭിപ്രായം പറയുന്നില്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനു മറുപടിയായി മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ സംസ്ഥാന അധ്യക്ഷനുമായ റോബര്‍ട്ട് ജിന്‍സ് പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. അതിൽ അദ്ദേഹം വര്ഷങ്ങള്ക്ക് മുമ്പ് അദ്ദേഹം അവർക്കു നൽകിയ വലിയൊരു സ്നേഹവും കരുതലും എടുത്തുകാണിക്കുന്നു..
ആ കുറിപ്പിൽ പറയുന്നത് ഇങ്ങനെ.. 2006/07 ൽ നടന്ന ‘കാഴ്ച്ച’ എന്ന പദ്ധതിയുടെ ഭാഗമായി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ എന്ന ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ കണ്ണാശുപത്രികളില്‍ ഒന്നുമായി ചേര്‍ന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ സൗജന്യ നേത്ര ചികിത്സ പദ്ധതിയുടെ ഭാഗമായാണ് മമ്മൂട്ടി ഒരു മെഡിക്കല്‍ ടീമിനെ ദ്വീപിലേക്ക് അയച്ചത്. ഈ പദ്ധതി കേരളത്തിലാണ് ഉദ്ദേശിച്ചത് എങ്കിലും മമ്മൂട്ടി എന്ന മഹാ നടന്റെ പ്രത്യേക താല്പര്യം മുന്‍ നിര്‍ത്തിയാണ് പദ്ധതി ലക്ഷദ്വീപിലോട്ടും വ്യാപിപ്പിച്ചതെന്ന് എന്ന് കുറിപ്പിൽ പറയുന്നു.
അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ എത്ര ശരിയായിരുന്നു എന്ന് അവിടെ എത്തിയപ്പോള്‍ ആണ് ഞങ്ങള്‍ക്ക് ശരിക്കും മനസ്സിലായത്. നാളതുവരെ അങ്ങനെ ഒരു മെഡിക്കല്‍ സംഘം അതിനു മുന്‍പ് അവിടെ എത്തിയിട്ടില്ലായിരുന്നു. ആ പതിനഞ്ചു അംഗ സംഘം ഒരാഴ്ച അവിടെ ചെലവഴിച്ച് എല്ലാ ദ്വീപുകളിലും കയറി ഇറങ്ങി നൂറു കണക്കിന് ആളുകളെ പരിശോധിച്ചു, മൂന്നൂറോളം പേരെ അവിടെ തന്നെ ശസ്ത്രക്രിയക്ക് വിധേയരാക്കി. അശരണരായ നിരവധിപേരെ കാഴ്ചയുടെ ലോകത്തേക്ക് അന്ന് തന്നെ മടക്കി കൊണ്ടുവന്നു.
ക്യാമ്പുകളിലെ ഓരോ ദിവസത്തെ പ്രവർത്തനങ്ങൾ അദ്ദേഹം നേരിട്ട് വിളിച്ച് ബോധ്യപെട്ടിരുന്നു, അത് ആ മെഡിക്കല്‍ സംഘത്തിന്റെ ഏറ്റവും വലിയ ആവേശവും അതുതന്നെയായിരുന്നു. ഇതുകൂടാതെ പല തവണകളിലായി വിവിധ മെഡിക്കല്‍ സംഘത്തെ അദ്ദേഹം അവിടേക്ക് അയച്ചു എന്നത് ആ മനുഷ്യന് അവരോടുള്ള സ്‌നേഹം വെളിവാക്കി കാണിച്ചു തരുകയായിരുന്നു. ഇന്ന് ഈ വിഷയത്തിൽ അദ്ദേഹം മൗനം പാലിക്കുന്നുണ്ടെങ്കിലും മനസുകൊണ്ട് അവർക്കൊപ്പമാകുമെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കുന്നു…
Leave a Reply