മമ്മൂട്ടിയുടെ ഒപ്പം ഇരുന്നുകൊണ്ട് തന്നെ സിനിമ രംഗത്ത് നടക്കുന്ന വിവേചനത്തെ കുറിച്ച് തന്റെ ശക്തമായ അഭിപ്രായം തുറന്ന് പറഞ്ഞ നദിയ മൊയ്‌ദുവിന് കയ്യടിച്ച് ആരാധകർ !

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അഭിനേത്രിയാണ് നദിയ മൊയ്‌ദു.  സെറീന മൊയ്‌ദു എന്നാണ് യഥാർഥ പേര്,  1984 ൽ ഫാസിൽ സംവിധാനത്തിൽ മോഹൻലാൽ നായകനായ നോക്കെത്താ ദൂരത്തു കണ്ണും നട്ട് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതത്തിലേക്ക് എത്തിയത്. ഈ ചിത്രത്തിലെ ഗേളി എന്ന കഥാപാത്രം ഇപ്പോഴും പ്രേക്ഷക മനസ്സിൽ അങ്ങനെ തന്നെ നിൽക്കുന്നു. ഇപ്പോഴും തന്റെ സൗന്ദര്യം അതുപോലെ കാത്ത് സൂക്ഷിക്കുന്ന ആളാണ് നാദിയ, ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം നദിയ മൊയ്‌ദുവും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മപർവം.

ഭീഷ്മ പര്‍വത്തിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച പ്രെസ്സ് മീറ്റിൽ മമ്മൂട്ടിക്കൊപ്പം നദിയ മൊയ്‌ദുവും പങ്കെടുത്തിരുന്നു, ഇതേ വേദിയിൽ മീഡിയസിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയ നാദിയയുടെ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധനേടുന്നത്. സിനിമയില്‍ സ്ത്രീകള്‍ എത്ര നന്നായി അവരുടെ സൗന്ദര്യം കാത്തുസൂക്ഷിച്ചാലും മമ്മൂട്ടിക്ക് ഒക്കെ ലഭിക്കുന്നത് പോലെയുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ലെന്ന് മമ്മൂട്ടിയെ ഇരുത്തികൊണ്ട് തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

അദ്ദേഹത്തിന്റെ സൗന്ദര്യത്തിൽ അസൂയ ഉണ്ടോ എന്ന ചോദ്യത്തിന് നടിയുടെ മറുപടി ഇങ്ങനെ ആയിരുന്നു, എന്തിനാണ് അസൂയപെടുന്നത്, സന്തോഷമാണ്. ഇത്രയും നാള് കഴിഞ്ഞാലും സൗന്ദര്യം കാത്ത് സൂക്ഷിക്കാന്‍ സാധിക്കുന്നത് ഒരുപാട് സന്തോഷവും പ്രചോദനമല്ലേ. അതൊരു ഗിഫ്റ്റാണ്, അനുഗ്രഹമാണ്. പിന്നെ  കുശുമ്പ് ഉണ്ട്, അത്  എന്തിനാണ് എന്ന് ചോദിച്ചാല്‍ ഇപ്പോഴും അദ്ദേഹത്തിന് വളരെ ശക്തമായ  കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ട്. അതേസമയം  നമ്മള്‍ പെണ്ണുങ്ങള്‍ എത്ര സൗന്ദര്യം കാത്തുസൂക്ഷിച്ചാലും അതുപോലെയുള്ള റോളുകള്‍ കിട്ടുന്നില്ല. അതില്‍ കുശുമ്പുണ്ട്, അത് സത്യമായ കാര്യമാണ് എന്നും നദിയ പറഞ്ഞു.

ആരാധകർ വളരെ ആവേശത്തോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമാണ് ഭീഷ്മപർവം, ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ അങ്ങനെ നീളുന്നു താരനിര.

സംവിധായകൻ  അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മാര്‍ച്ച് മൂന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സൂപ്പർ ഹിറ്റ് ചിത്രം ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും  ഒന്നിക്കുന്നത് എന്നതുതന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.  ബിഗ് ബിയുടെ സെക്കൻഡ് പാർട്ടായ ബിലാലാ’ണ് ഇരുവരും ചെയ്യാനിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ പ്രോജക്റ്റ് നീളുകയായിരുന്നു. പകരം ഭീഷ്മ പര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കുകയായിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *