ആ ഒരൊറ്റ രംഗം എടുക്കാൻ വേണ്ടി രജനികാന്തും ഐശ്വര്യ റായിയും മണിക്ക് വേണ്ടി കാത്തിരുന്നത് മണിക്കൂറുകൾ ! ആ വാശി ആയിരുന്നു അതിന്റെ പിന്നിൽ !

മലയാളികളുടെ മണിമുത്താണ് മണിചേട്ടൻ, നാട്ടിൻ പുറത്തിന്റെ നന്മകൾ ഒരുപാടുണ്ടായിരുന്ന മണി ചേട്ടൻ മലയാളികളുടെ അഭിമാനമായിരുന്നു, മലയാളവും കടന്ന് തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന പ്രശസ്ത നടനായിരുന്നു അദ്ദേഹം. മലയാളത്തിൽ പല നായികമാരും പരസ്യമായി മണിയെ അപമാനിച്ച കഥയൊക്കെ നമ്മൾ ഒരുപാട് കേട്ടതാണ്, ദിവ്യ ഉണ്ണി ഒരു തവണയല്ല ഒന്നിൽ കൂടുതൽ പ്രാവിശ്യം മണിയോടുള്ള അവഗണന തുറന്ന് പറഞ്ഞിരുന്നു. കരുമാടി കുട്ടൻ എന്ന ചിത്രത്തിലെ നായികയായി ആദ്യം ദിവ്യ ഉണ്ണിയെ ആയിരുന്നു വിളിച്ചിരുന്നത് പക്ഷെ അപ്പോഴും ദിവ്യ ഉണ്ണി പറഞ്ഞിരുന്നു കറുത്ത മണിയുടെ നായികയായി അഭിനയിക്കാൻ തനിക്ക് സാധിക്കില്ല എന്ന്, അന്ന് അത് അദ്ദേഹത്തെ ഒരുപാട് വേദനിപ്പിച്ചിരുന്നു ..

എന്നാൽ ഇതേ കറുമ്പന്റെ കൂടെ അഭിനയിക്കാൻ  വേണ്ടി സാക്ഷാൽ ഐശ്വര്യ റായ്‌ മണിക്കൂറുകൾ കാത്തിരുന്നു എന്ന വാർത്ത വളരെ സന്തോഷത്തോടെയാണ് മലയാളികൾ കേട്ടിരുന്നത്, ആ സംഭവം ഇങ്ങനെ, എന്തിരന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയമാണ്. ചിത്രത്തില്‍ ഒരേ ഒരു ഷോട്ടില്‍ മാത്രം അഭിനയിക്കാന്‍ ശങ്കര്‍ കലാഭവന്‍ മണിയെ വിളിച്ചു. ചിത്രത്തിൽ  ഒരു ചെത്ത് കാരന്റെ വേഷമാണ്. അതിന് വേണ്ടി മണി കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകാന്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴേക്കും ഫ്‌ളൈറ്റ് പോയി കഴിഞ്ഞിരുന്നു.

ഉടൻ തന്നെ കലാഭവൻ മണി തനിക്ക് സമയത്ത് എത്താന്‍ പറ്റില്ലെന്നും, ആ വേഷം മറ്റാര്‍ക്കെങ്കിലും കൊടുക്കൂ സര്‍ എന്നുംസംവിധായകൻ ശങ്കറിനോട് പറഞ്ഞു. ‘ആ വേഷം മറ്റാര്‍ക്കും കൊടുക്കാന്‍ കഴിയില്ല. അത് ഞാൻ നിങ്ങൾക്ക് വേണ്ടി ഉണ്ടക്കിയതാണ്, നിങ്ങൾ തന്നെ അത് ചെയ്യണം,  അടുത്ത ഫ്‌ളൈറ്റ് എപ്പോഴാണെന്ന് വച്ചാല്‍ അതിന് വന്നാല്‍ മതി’ എന്നായിരുന്നു ശങ്കറിന്റെ മറുപടി. ശങ്കറിന്റെ ആ വാശിയുടെ പുറത്താണ് അവസാനം മണി വരാം എന്ന് സമ്മതിച്ചത്.  ശങ്കർ പറഞ്ഞതുപ്രകാരം അടുത്ത ഫ്‌ളൈറ്റ് പിടിച്ച് മണി ലൊക്കേഷനിലെത്തി. ‘പെട്ടന്ന് മേക്കപ്പ് ഇട്ടിട്ട് വാ’ എന്ന് ശങ്കര്‍ പറഞ്ഞു. മേക്കപ്പ് ഇട്ട് വന്ന മണി ശരിക്കും ഞെട്ടി. അവിടെ അതാ തന്നെയും കാത്തിരിയ്ക്കുന്നു സാക്ഷാല്‍ രജനികാന്തും ഐശ്വര്യ റായിയും. ആ ഷോട്ട് എടുത്ത് കഴിഞ്ഞപ്പോഴാണ് മണി തിരിച്ചറിയുന്നത് തനിക്ക്  വേണ്ടിയാണ് അവര്‍ കാത്തിരുന്നത് എന്ന്..

അദ്ദേഹം ഈ അനുഭവം അന്ന് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. നിർഭാഗ്യവശാൽ ഇന്ന് അദ്ദേഹം നമ്മളോടൊപ്പം ഇല്ല എന്നത് ഏറെ വേദജനകമായ ഒന്നാണ്. ഒരുപാട് കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും ഏറ്റുവാങ്ങിയ ഒരു നടനും കൂടിയായിരുന്നു, പക്ഷെ മലയാളികൾ ഉള്ള കാലത്തോളം മണിച്ചേട്ടനും നമ്മളോടൊപ്പം നമ്മുടെ മനസ്സിൽ ഉണ്ടാകും…..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *