
ആരും തിരക്കാതിരുന്ന സമയത്തും ദിലീപ് അങ്കിൾ വിളിക്കുമായിരുന്നു ! ആ പറഞ്ഞ വാക്കുകൾ എനിക്കൊരു വലിയ ആശ്വാസമാണ് ! മണിയുടെ മകൾ പറയുന്നു !
മലയാളികൾ ഒരിക്കലൂം മറക്കാത്ത ഒരു മുഖമാണ് മണിച്ചേട്ടന്റേത്. ഒരുപാട് ഓർമ്മകൾ ബാക്കിവെച്ചിട്ടാണ് ആ മനുഷ്യൻ അപ്രതീക്ഷിതമായി വിട പറഞ്ഞത്. അദ്ദേഹത്തിന്റെ വിയോഗ ശേഷം ആ കുടുംബം കുറച്ച് കഷ്ടത്തിൽ ആണെന്ന് മണിയുടെ അനിയൻ തുറന്ന് പറഞ്ഞിരുന്നു. അച്ഛന്റെ ഓർമ്മകൾ പങ്കുവെച്ച് മകൾ ശ്രീലക്ഷ്മിയും എത്തിയിരുന്നു, ശ്രീലക്ഷ്മിയുടെ വാക്കുകൾ,അച്ഛൻ ഇപ്പോഴും ഞങ്ങളോടൊപ്പം ഇല്ല എന്ന് ഞങ്ങൾ ഒരിക്കലും വിശ്വസിക്കുന്നില്ല, എന്റെ പത്താം ക്ലാസ്സ് പരീക്ഷ തുടങ്ങൽ കുറച്ച് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ആ വേർപാട് സംഭവിക്കുന്നത്.
എന്റെ പരീക്ഷക്ക് കുറച്ച് നാൾ മുമ്പ് അച്ഛൻ എന്നെ അടുത്ത് വിളിച്ചിരുത്തി പറഞ്ഞു, മോളെ എന്റെ സമയത്ത് എനിക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല, പിന്നെ കോപ്പിയടിച്ചിട്ടും പത്താം ക്ലാസ്സിൽ ജയിക്കാൻ എനിക്ക് സാധിച്ചതുമില്ല, പക്ഷെ മോൾ നന്നായി പഠിക്കണം, മിടുക്കി ആകണം, ഒരു ഡോക്ടർ ആകണം, എനിട്ട് അച്ഛൻ ചാലക്കുടിയിൽ ഒരു ആശുപത്രി ഇട്ടു തരും, പാവങ്ങളെ സൗജന്യമായി ചികില്സിക്കണം എന്നായിരുന്നു. അച്ഛന് ഒരുപാട് കൂട്ടുകാർ ഉണ്ടായിരുന്നു, അച്ഛൻ പോയതിന് ശേഷം ആ നാട് തന്നെ ഉറങ്ങിപോയെന്നാണ് തോന്നുന്നത്. അച്ഛൻ എന്നെ മോനെ എന്നായിരുന്നു വിളിച്ചിരുന്നത്.. ആൺ കുട്ടിയെ പോലെ എല്ലാം ഒറ്റക്ക് നോക്കി നടത്തണം എന്നൊക്കെ പറയുമായിരുന്നു, വീട്ടിൽ വന്നാൽ അച്ഛൻ എപ്പോഴും പാട്ടായിരിക്കും. ഒന്നുകിൽ പാട്ടുപാടും. അല്ലെങ്കിൽ പാട്ടുകേൾക്കും..

പിന്നെ അച്ഛൻ പോയതിന് ശേഷം അച്ഛനോടൊപ്പം സിനിമയിൽ ഉണ്ടായിരുന്നവർ ആരും വിളിക്കാറൊന്നുമില്ല, എല്ലാവർക്കും തിരക്കാണല്ലോ? അതുകൊണ്ടാകും. പിന്നെ ദിലീപ് അങ്കിൾ ഇടയ്ക്കിടയ്ക്ക് വിളിക്കും, എന്ത് ആവിശ്യമുണ്ടെകിലും വിളിക്കണം എന്ന് പറഞ്ഞിട്ടുമുണ്ട്, സത്യത്തിൽ അദ്ദേഹത്തിന്റെ ആ വാക്കുകൾ എനിക്ക് വലിയൊരു ആശ്വാസമാണ്, എന്നെ വിളിച്ച് സംസാരിച്ചു കഴിയുമ്പോൾ എന്റെ മനസിന് ഒരു സമാധാനം തോന്നാറുണ്ട്. അതൊരു വലിയ ആശ്വാസമാണ് എന്നും കൂടാതെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായ ഡോക്ടർ ആകാനുള്ള ശ്രമത്തിലാണ് താൻ എന്നും ശ്രീലക്ഷ്മി പറയുന്നു.
അതുപോലെ മണിയുടെ അനുജൻ രാമകൃഷ്ണൻ അടുത്തിടെ ചില കാര്യങ്ങൾ തുറന്ന് പറഞ്ഞിരുന്നു, ചേട്ടൻ ഉണ്ടായിരുന്നപ്പോൾ എല്ലാവരെയും സഹായിച്ചു. എന്നാൽ ചേട്ടൻ പോയതോടെ തങ്ങളെ സഹായിക്കാൻ ആരുമില്ലാതായ അവസ്ഥയെക്കുറിച്ചും, ഈ സാഹചര്യങ്ങൾക്കിടയിലും പഠിച്ചു ഡോക്ട്രേറ്റ് നേടിയ കഥയും രാമകൃഷ്ണൻ പറയുന്നു, സത്യം പറഞ്ഞാൽ ചേട്ടൻ പോയതോടെ ഞങ്ങളെ ആർകും വേണ്ടാതായി, ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ പോലും ആരും ഇല്ലാത്ത അവസ്ഥയായി. ഞങ്ങൾ പഴയതുപോലെ വെറും ഏഴാംകൂലികളായി മാറി എന്നും ചേട്ടൻ വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ചേട്ടത്തിയമ്മയും മോളും ഇപ്പോൾ ജീവിക്കുന്നത്’ എന്നും രാമകൃഷ്ണൻ പറഞ്ഞിരുന്നു.
Leave a Reply