മമ്മൂക്ക ശെരിക്കും ഒരു സ്നേഹമുള്ള സിംഹമാണ് ! അദ്ദേഹത്തിന്റെ ആ ഒരു ഒരൊറ്റ കോളിൽ ലക്ഷങ്ങളുടെ സർജറി സൗജന്യമായി ! മനോജ് !

മലയാള സിനിമ സീരിയൽ ഡബ്ബിങ് മേഖലകളിൽ ഏറെ തിളങ്ങി നിൽക്കുന്ന ആളാണ് നടൻ മനോജ്. ഭാര്യ ബീനാ ആൻറണിയും അഭിനയ രംഗത്ത് സജീവമാണ്. ഇപ്പോഴിതാ അദ്ദേഹം നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഞങ്ങളുടെ ഒരു സഹപ്രവർത്തകന്റെ ചികിത്സാ സഹായത്തിന് വേണ്ടി മമ്മൂക്കയെ ബന്ധപെട്ടപ്പോൾ ഉണ്ടായ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്. ആ വാക്കുകൾ ഇങ്ങനെ, ഞങ്ങൾ സീരിയൽ താരങ്ങൾക്ക് ടി.എസ്. സജി സർ ഉണ്ടാക്കിയ ഒരു ഗ്രൂപ്പ് ഉണ്ട്.

സീരിയൽ കുടുംബം എന്ന ഈ ഗ്രൂപ്പ് വഴി ഞങ്ങൾ ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന സഹായങ്ങൾ ഒക്കെ ചെയ്യാറുണ്ട്. അങ്ങനെ സീരിയൽ കുടുംബത്തിലെ കൊല്ലം ഷാ എന്ന ആർട്ടിസ്റ്റ് വളരെ സജീവമായി നിൽക്കുന്ന വ്യക്തിയാണ്. മമ്മൂക്കയോടൊപ്പം ‘സ്‌നേഹമുള്ള സിംഹം’ എന്ന സിനിമയിൽ വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.  അദ്ദേഹത്തിന് പെട്ടെന്ന് സുഖമില്ലാതെ വരികയും ഹൃദയ ശസ്ത്രക്രിയ നടത്തേണ്ട അവസ്ഥയിലാകുകയും ചെയ്തു.

സാമ്പത്തികമായി അദ്ദേഹത്തെ സഹായിക്കാൻ ഞങ്ങൾ ശ്രമിച്ചു. അങ്ങനെ ഞാൻ  സീമ ജി. നായരെ വിളിച്ച് വിവരം പറഞ്ഞു, ആ പാവം പെട്ടെന്ന് ഒരു 25000 രൂപ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചു. ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ സഹായിക്കാൻ മുന്നോട്ടു വരുന്ന വലിയ മനസ്സിന്റെ ഉടമയാണ് സീമ. പക്ഷെ ഈ സർജറിയുടെ തുട ഭീമമായത് കൊണ്ട് ഇത് ഞങ്ങളുടെ കൈകളിൽ മാത്രം നിൽക്കില്ലെന്ന് മനസിലായി.

എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. ഇതിനിടയിൽ ഷാജി തിരുമലയോട് ഞാൻ ചോദിച്ചു, ”നമുക്ക് മമ്മൂക്കയെ ഒന്ന് അറിയിച്ചാലോ”. ഷാജി പറഞ്ഞു, ”ആ ചേട്ടാ വിളിക്ക് നല്ലതാണ്”. ഞാൻ പറഞ്ഞു, ”അയ്യോ ഞാൻ വിളിക്കാറെ ഇല്ല എന്തെങ്കിലുമുണ്ടെങ്കിൽ മെസ്സേജ് അയക്കുകയാണ് പതിവെന്ന്, അങ്ങനെ ഷായുടെ വിവരങ്ങൾ പറഞ്ഞ് അദ്ദേഹത്തിന് മെസേജ് അയച്ചു, സാധാരണ എല്ലാത്തിനും മറുപടി തരുന്ന അദ്ദേഹം പക്ഷെ ഇതിന് തന്നില്ല. അങ്ങനെ രണ്ടു ദിവസം കഴിഞ്ഞ് ഞാൻ ”ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം മമ്മൂക്ക” എന്നുപറഞ്ഞ് ഒരു മെസ്സേജ് കൂടി അയച്ചു.

അങ്ങനെ വീണ്ടും ഒരു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആദ്യമായി എന്റെ ഫോണിലേക്ക് സാക്ഷാൽ മമ്മൂക്കയുടെ ഫോൺ കോൾ വരുന്നു. ഞാൻ സത്യത്തിൽ വിറച്ചുപോയി, കോൾ യെടുത്തപ്പോൾ… മനോജ് ഷായുടെ കാര്യം പറഞ്ഞിരുന്നല്ലോ, ഞാൻ ആശുപത്രിയിൽ വിളിച്ചു പറയാം വേണ്ട കാര്യങ്ങൾ അവർ ചെയ്തു തരും എന്ന് അദ്ദേഹം പറഞ്ഞു…. അങ്ങനെ അദ്ദേഹം ആശുപത്രിയിൽ വിളിച്ച് അപ്പോൾ തന്നെ പറയുകയും, ലക്ഷങ്ങളുടെ സർജറി സൗജന്യമായി ഷായ്ക്ക് ചെയ്യുകയും ആയിരുന്നു എന്നും, അദ്ദേഹം ശരിക്കും സ്‌നേഹമുള്ള സിംഹം തന്നെയാണ് എന്നും മനോജ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *