മോഹൻലാലിനെ കുറിച്ചുള്ള പല അറിയാ കഥകളും തുറന്ന് പറഞ്ഞ് ലിസി ! നടിയുടെ തുറന്ന് പറച്ചിൽ വൈറലാകുന്നു !!
മലയാള സിനിയിൻ എക്കാലത്തെയും മികച്ച താര ജോഡികളാണ് മോഹൻലാലും ലിസിയും, ഇവർ ഒരുമിച്ച ചിത്രങ്ങൾ എല്ലായിപ്പോഴും വിജയ ചിത്രങ്ങളായിരുന്നു. ചിത്രവും താളവട്ടവും ഇപ്പോഴും മലയാളി പ്രേക്ഷകർ ഓർത്തിരിക്കുന്ന എവർ ഗ്രീൻ ചിത്രങ്ങളാണ്. സിനിമാക്കപ്പുറവും വളരെ അടുത്ത സൗഹൃദമുള്ളവരാണ് ഇരുവരും, ഇവരുടെ കുടുംബങ്ങൾ തമ്മിലും നല്ല അടുപ്പത്തിലായിരുന്നു… 1982 ൽ സിനിമയിൽ എത്തിയ ലിസി, ഏറ്റവും കൂടുതൽ അഭിനയിച്ചിരിക്കുന്നത് മോഹൻലാലിനോടൊപ്പമാണ് . ഇപ്പോഴിത താരരാജവിനെ കുറിച്ചിള്ള അറിയാക്കഥ പങ്കുവെയ്ക്കുകയാണ് പ്രിയനായിക.
എനിക്ക് പറയാനുള്ളത് സൂപ്പർ സ്റ്റാർ മോഹന്ലാലിനെകുറിച്ചല്ല ,മറിച്ച് വീട്ടിലെ സാധാരക്കാനരനായ ഒരു മനുഷ്യനെപ്പറ്റിയാണ്, എന്ന് പറഞ്ഞാണ് ലിസ്സി പറഞ്ഞു തുടങ്ങുന്നത്… വളരെ കുറച്ച് മലയാള സിനിമകളിലേ ഞാനഭിനയിച്ചിട്ടുള്ളൂ എങ്കിലും അതിൽ കൂടുതൽ തവണയും ലാലേട്ടന്റെ നായികയായിട്ടായിരുന്നു… ആ കംഫർട്ട് ലെവൽ അന്നും ഇന്നും അതുപോലെതന്നെ ഉണ്ടെന്നും കൂടാതെ അദ്ദേഹത്തിന്റെയത്ര ക്ഷമ മറ്റാരിലും ഞാൻ കണ്ടിട്ടില്ല എന്നും ലിസി പറയുന്നു..
കൂടെയഭിനയിക്കുന്നവർ എന്തെങ്കിലും തെറ്റുവരുത്തുമ്പോഴും ഒരു സീൻ തന്നെ വീണ്ടും വീണ്ടും ചിത്രീകരിക്കേണ്ടിവരുമ്പൊഴുമൊക്കെ വളരെ ക്ഷമയോടെ അവരെ പ്രോത്സാഹിപ്പിക്കുന്ന ഒരു മനുഷ്യനാണ് അദ്ദേഹം, ആ സമയത്തൊക്കെ വളരെ സന്തോഷത്തോടെ സഹകരിക്കുന്ന ലാലേട്ടനെയാണ് ഞാൻ പലപ്പോഴും കണ്ടിട്ടുള്ളത്. കൂടാതെ പലപ്പോഴും നൃത്ത രംഗങ്ങളൊക്കെ ഷൂട്ട് ചെയ്യുന്നത് കൂടുതലും നട്ടുച്ചയ്ക്കായിരിക്കും. എന്നാലും ഒരു പരാതികളില്ലാതെ ഉത്സാഹത്തോടെ കൂടെനിൽക്കുന്ന ആളാണ് അദ്ദേഹം എന്നും ലിസ്സി പറയുന്നു…
കഴിഞ്ഞ ദിവസം അദ്ദേത്തിന്റെ ജനംദിനമായിരുന്നു ലോകമെമ്പാടുമുള്ള ആരാധകർ അദ്ദേഹത്തെ ആശംസകൾ അറിയിച്ചിരുന്നു.. ലിസിയും ആശംസകൾക്കൊപ്പമാണ് അദ്ദേഹത്തെപ്പറ്റി പറയുന്നത്….. അദ്ദേഹത്തിന്റെ കുടുംബവുമായും എനിക്ക് വളരെ അടുത്തബന്ധമുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ സുചിത്ര എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ്. ഞങ്ങളുടെ കുടുംബങ്ങൾ ഇന്നും ഇടയ്ക്കിടെ പരസ്പരം കാണാറുണ്ട്.
രണ്ട് കുടുംബങ്ങളും ചേർന്ന് ഷൂട്ടിങ്ങിനും അവധിക്കാലത്തുമായി ഒരുപാട് യാത്രകൾ പോയിട്ടുണ്ട്. ലാലേട്ടൻ ഷൂട്ടിങ്ങ് തിരക്കിലാകുമ്പോൾ ഞാനും സുചിത്രയേയും മക്കളെയുംകൂട്ടി ഞങ്ങൾ യാത്രകൾ നടത്തും. ഞങളുടെ മക്കളും തമ്മിലും അതുപോലെതന്നെ വളരെ നല്ല ബന്ധമാണ് ഉള്ളത്.. ആ ഓർമ്മകൾ ഒക്കെ ഇപ്പോഴും മനസ്സിൽ അങ്ങനെതന്നെ നിലനിൽക്കുന്നു എന്നാണ് ലിസ്സി പറയുന്നത്… കുടുംബത്തോടുള്ള അദ്ദേഹത്തിറെ കരുതലും സ്നേഹവും കാണുമ്പോൾ പലപ്പോഴും അസൂയ തോന്നാറുണ്ടനെനും ലിസി പറയുന്നു…
കുടുംബത്തോടൊപ്പമുള്ള യാത്രകലയിൽ ഒരു നടൻ എന്ന നിലയിൽ അദ്ധെയഹം ഒരിക്കലും പെരുമാറിയിട്ടില്ല, ആ നേരങ്ങളിൽ അദ്ദേഹം സുചിത്രയുടെ ഭർത്താവും മക്കളുടെ അച്ഛനും നല്ലൊരു സുഹൃത്തും മാത്രമായിരിക്കും അവിടെ മോഹൻലാൽ എന്ന നടന്നില്ല എന്നും ലിസ്സി പറയുന്നു, ഭക്ഷണമുണ്ടാക്കാനും തുണി ഇസ്തിരിയിടാനും പെട്ടിചുമക്കാനുമൊന്നും ലാലേട്ടന് ഒരു മടിയുമില്ല.
കുട്ടികൾ എല്ലാവരും കൂടി ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ ഇറങ്ങുന്പോൾ ധാരാളം പെട്ടികളൂം ബാഗുകളും ഉണ്ടാകും ഒരു മടിയുമില്ലാതെ അതെല്ലാം വാരികൊണ്ടു നടക്കുന്നത് ലാലേട്ടനായിരിക്കും അപ്പോഴെല്ലാം ഞങൾ തമാശക്ക് പറയും മലയാളത്തിന്റെ സൂപ്പർതാരത്തെയാണ് നിങ്ങൾ പെട്ടി ചുമപ്പിക്കുന്നതെന്ന്… അത്ര സിംപിളായ മനുഷ്യനാണ് അദ്ദേഹം… കൂടാതെ അദ്ദേഹമൊരു കൈപുണ്യമുള്ള നല്ലൊരു പാചകക്കാരനും കൂടിയാണ്, എല്ലാവർക്കും ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ അദ്ദേഹത്തിന് ഒരു മടിയുമില്ലന്നും ലിസ്സി പറയുന്നു….
Leave a Reply