
‘മൃദുലയുമായുള്ള വഴക്ക് മാറിയോ’!! ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി റെബേക്ക !!
കുടുംബ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച രണ്ടു ജനപ്രിയ താരങ്ങളാണ് മൃദുല വിജയിയും, റെബേക്ക സന്തോഷും, ഇരുവരും ഇപ്പോൾ മിനിസ്‌ക്രീനിലെ മിന്നും താരങ്ങളാണ്. റെബേക്ക കസ്തൂരിമാൻ എന്ന ഒരൊറ്റ സീരിയലിലെ കാവ്യ എന്ന കഥാപത്രമായി ആരാധകരെ കയ്യിലെടുക്കുകയായിരുന്നു.. നരവധി ഫാൻസ് ഗ്രൂപ്പുകളും ഇപ്പോൾ റെബേക്കക്ക് ഉണ്ട്, മൃദുലയും പല ഹിറ്റ് സീരിയലുകളുടെയും ഭാഗമായിരുന്നു, ഭാര്യ എന്ന സീരിയലിലെ വേഷമാണ് മൃദുലയെ പ്രിയങ്കരിയാക്കിയത്…
ഇപ്പോൾ സീ കേരളത്തിലെ പൂക്കളം വരവായി എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മൃദുല, ഇരുവരും സോഷ്യൽ മീഡിയിൽ വളരെ സജീവമാണ്, കഴിഞ്ഞ ദിവസം റെബേക്ക ലൈവിൽ ആരാധകരോട് സംസാരിച്ചിരുന്നു, അതിൽ അവരുടെ പല ചോദ്യങ്ങൾക്കും താരം മറുപടി പറഞ്ഞിരുന്നു, അതിനിടയിലെ ഒരു ചോദ്യമാണ് റെബേക്കയെ ഞെട്ടിച്ചത്,…
നടി മൃദുല വിജയുമായുള്ള വഴക്ക് മാറിയോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം.. “ചോദ്യം കേട്ടപ്പോൾ ആദ്യമൊന്ന് ഞെട്ടിയെങ്കിലും ഇപ്പോഴാണ് താനും ഇക്കാര്യം അറിയുന്നതെന്നായിരുന്നു റെബേക്ക നൽകിയ മറുപടി”. ഇതേ ചോദ്യത്തിനുളള മറുപടി മൃദുലയും സോഷ്യൽ മീഡിയ വഴി പങ്കുവച്ചു. “ഞാനും ബാക്കി ഉള്ളവർ പറഞ്ഞപ്പോഴാ അറിഞ്ഞേ റെബേ” എന്നായിരുന്നു മൃദുല കുറിച്ചത്.

എന്തായാലും അവർതമ്മിൽ യാതൊരു വഴക്കുമില്ലങ്കിലും ആരാധകർക്ക് അവർ തമ്മിൽ ഒന്ന് വഴക്കിട്ടാൽ കൊള്ളാമായിരുന്നു എന്നാണ് ഇതിൽനിന്നും മനസിലാക്കാൻ സാധിക്കുന്നത്.. ഏതായാലും രണ്ടുപേരും അവരവരുടെ വിവാഹ തിരക്കുകളിലാണ്. റെബേക്ക ഏതാനും മാസങ്ങൾക്കു മുൻപായിരുന്നു സംവിധായകൻ ശ്രീജിത്ത് വിജയനുമായുളള വിവാഹ നിശ്ചയം കഴിഞ്ഞത്.. വിവാഹം ഉടനെ ഇല്ലങ്കിലും അതിനായുള്ള കാത്തിരിപ്പിലാണ് താരം…
ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നത്, ശ്രീജിത്ത് വിജയൻ ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് സണ്ണി ലിയോൺ നായികയായി എത്തുന്ന ചിത്രത്തിന്റെ പേര് ‘ഷീറോ’ എന്നാണ്. മൃദുലയും സീരിയൽ നടൻ യുവ കൃഷ്ണയുമായുള്ള നിശ്ച്ചയം കഴിഞ്ഞ് വിവാഹത്തിനായുള്ള തയ്യാറെടുപ്പിലാണ്, ഇവരുടെ വിവാഹം ഉടെനെ ഉണ്ടാകും.. ഇവരും ഏറെ കാലത്തേ പ്രണയത്തിനൊടുവിലാണ് വിവാഹിതരാകാൻ പോകുന്നത്..
ഇരുവരുടെയും വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു, യുവ കൃഷ്ണ ഇപ്പോൾ മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിൽ നായകനാണ്. യുവയുടെയും മൃദുലയുടെയും ‘അമ്മ വേഷത്തിൽ അഭിനയിച്ച രേഖ രതീഷാണ് ഇവരുടെ വിവാഹത്തിന് മുൻകൈ എടുത്തത് എന്നൊരു വാർത്ത വന്നിരുന്നു.. ഏതായാലും ഇവർക്കും ഇപ്പോൾ നിരവധി ആരാധകരും ഫാൻസ് ഗ്രൂപ്പുകളും സജീവമാണ്..
Leave a Reply