കൈവെച്ച മേഖലകളിലെല്ലാം വിജയം ! അച്ഛൻ മുസ്ലിം, ‘അമ്മ ഹിന്ദു, മകൾ പ്രണയിച്ച് വിവാഹം കഴിച്ചത് ബ്രാഹ്മണനെ !

മലയാളികളുടെ യെക്കാതെയും ഇഷ്ട താരമാണ് നടി നാദിയ മൊയ്‌ദു.  ഇവർ മലയാളി ആണെങ്കിലും ജനിച്ചു വളർന്നത് മുംബൈയിലാണ്. ഒരു മുസ്ലിമാണ് നടിയുടെ അച്ഛൻ എൻ കെ മൊയ്‌ദു. തലശ്ശേരിയാണ്  അദ്ദേഹത്തിന്റെ സ്ഥലം. ‘അമ്മ  ലളിത തിരുവല്ല സ്വദേശിയാണ് ഇവർ ജോലി സംബദ്ധമായി മുംബൈയിലാണ് താമസം അതുകൊണ്ടുതന്നെ നാദിയ വളർന്നതും പഠിച്ചതും മുംബൈയിലായിരുന്നു. നടിയുടെ യഥാർഥ പേര് സെറീന മൊയ്‌ദു എന്നാണ്.

മോഹൻലാൽ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ഫാസിൽ ചിത്രം ‘നോക്കത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിലൂടെയാണ് അവർ അഭിനയ രംഗത്തു എത്തുന്നത്. ആദ്യ പടം തന്നെ സൂപ്പർ ഹിറ്റ് ആയതോടെ ഡിഗ്രി പഠനം പൂർത്തിയാക്കാൻ നടിക്ക് സാധിച്ചിരുന്നില്ല. ശേഷം ‘കൂടും തേടി’, ‘വന്നു കണ്ടു കീഴടക്കി’ തുടങ്ങിയ നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു. അതോടെ നാദിയ തമിഴിലും ശ്രദ്ധിക്കപ്പെട്ടു.

തമിഴിൽ പൂവേ പൂചൂടാവാ’ എന്ന ചിത്രത്തിൽ നായികയായി എത്തിയതോടേ അവിടെയും നാദിയ താരമായി മാറുകയായിരുന്നു. ശേഷം രജനികാന്ത്, കമൽ ഹാസൻ തുടങ്ങിയ മുൻ നിര നായകർക്കൊപ്പം ചിത്രങ്ങൾ ചെയ്ത നാദിയ പിന്നെ തമിഴിൽ  നിന്നും  തെലുങ്ക് സിനിമയിലേക്ക് ചുവടിവെച്ചു അവിടെയും സൂപ്പർ സ്റ്റാർസിനൊപ്പം നിരവധി സൂപ്പർ ഹിറ്റ്  ചിത്രങ്ങൾ ചെയ്തു. പ്രണയ വിവാഹമായിരുന്നു നടിയുടേത്.

 

മഹാരാഷ്ട്രയിൽ ഉള്ള ഒരു  ബ്രാഹ്മണ കുടുംബത്തിൽ നിന്നുള്ള ഗിരീഷ് ഗോഡ്‌ബോലെ ആണ് താരത്തിന്റെ ഭർത്താവ്.  ഇവരുടേത് പ്രണയ വിവാഹമായിരുന്നു, 1988 ലാണ് നടിയുടെ വിവാഹം നടന്നത് . സനം, ജന എന്നിങ്ങനെ രണ്ടു പെണ്‍കുട്ടികളാണ് ഈ ദമ്പതികള്‍ക്ക് ഉള്ളത്. വിവാഹ ശേഷം ഏറെനാള്‍ അമേരിക്കയിലും യുകെയിലുമൊക്കെയായിരുന്ന നാദിയ ഇപ്പോള്‍ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം ചെന്നൈയിലാണ് താമസിക്കുന്നത്.

വിവാഹ ശേഷം ഭർത്താവിനൊപ്പം അമേരിക്കയിൽ താമസിച്ചിരുന്ന സമയത്ത് അവർ അവരുടെ തുടർ വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നു, മീഡിയ മാനേജ്‌മെന്റിൽ അനുബന്ധ ബിരുദവും കമ്മ്യൂണിക്കേഷൻ ആർട്‌സ് റേഡിയോ ആൻഡ് ടെലിവിഷൻ എന്നിവയിൽ ബി.എ. ബിരുദവും താരത്തിന് നേടാൻ സാധിച്ചിരുന്നു. ശേഷം പത്ത് വർഷത്തെ ഇടവേളക്ക് ശേഷമാണ് നാദിയ ജയം രവി നായകനായ  എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ വീണ്ടും സിനിമ രംഗത്ത് എത്തിയത്.

മലയാളത്തിലും ഇപ്പോൾ സജീവമാണ് നാദിയ, മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം നാദിയ  ഇതിനോടകം സിനിമകൾ ചെയ്തിരുന്നു. നാദിയ ഇപ്പോഴും കാഴ്ചയിൽ ആ പഴയ ഗേളി തന്നെയാണ് എന്നാണ് ആരാധകർ പറയുന്നത്. പ്രായം റിവേഴ്‌സ് ഗിയറിലാണോ എന്നും ഏവരും ചോദിക്കാറുണ്ട്. ഇപ്പോൾ തെലുങ്കിൽ മൂന്ന് ചിത്രങ്ങളുടെ തിരക്കിലാണ് താരം അതിൽ ദൃശ്യം 2 തെലുങ്ക് പതിപ്പിൽ ഗീത പ്രഭാകർ എന്ന വേഷം ചെയ്യുന്നത് നദിയായാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *