അച്ഛൻ മുസ്ലിം, ‘അമ്മ ഹിന്ദു, മകൾ പ്രണയിച്ച് വിവാഹം കഴിച്ചത് ബ്രാഹ്മണനെ ! ഉയരങ്ങൾ കീഴടക്കിയ നടി നാദിയ മൊയ്‌ദുവിന്റെ ജീവിത കഥ !!

നമ്മൾ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് നാദിയ മൊയ്‌ദു. താരം മലയാളി ആണെങ്കിലും അവർ ജനിച്ചു വളർന്നത് മുംബൈയിലാണ്, അച്ഛൻ എൻ കെ മൊയ്‌ദു മുസ്ലിമാണ്, നാട്ടിൽ അദ്ദേഹത്തിന്റെ സ്ഥലം തലശ്ശേരിയാണ്  ‘അമ്മ  ലളിത തിരുവല്ല സ്വദേശിയാണ് ഇവർ ജോലി സംബദ്ധമായി മുംബൈയിലാണ് താമസം അതുകൊണ്ടുതന്നെ നാദിയ വളർന്നതും പഠിച്ചതും മുംബൈയിലായിരുന്നു, താരത്തിന്റെ യഥാർഥ പേര് സെറീന മൊയ്‌ദു എന്നാണ്..

‘നോക്കത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിലൂടെയാണ് അവർ അഭിനയ രംഗത്തു എത്തുന്നത്, മോഹൻ ലാൽ നായകനായി എത്തിയ ചിത്രത്തിൽ ഗേളി എന്ന കഥാപാത്രയമായിരുന്നു താരം ചെയ്തിരുന്നത്, ആദ്യ ചിത്രം വിജയമായതോടെ കോളേജ് പഠനം പൂർത്തിയാക്കാൻ താരത്തിന് സാധിച്ചില്ല, മലയത്തിൽ ആദ്യ ചിത്രത്തിന് ശേഷം, ‘കൂടും തേടി’, ‘വന്നു കണ്ടു കീഴടക്കി’ തുടങ്ങിയ നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു..

ആ സമയത്താണ് താരത്തിനു തമിഴ് ചിത്രം ‘പൂവേ പൂചൂടാവാ’ എന്ന ചിത്രത്തിൽ നായികയായി എത്തിയത്,  അതിനു ശേഷം നിരവധി തമിഴ് ചിത്രങ്ങൾ നാദിയ ചെയ്തിരുന്നു, രജനികാന്ത്, കമൽ ഹാസൻ തുടങ്ങിയ മുൻ നിര നായകർക്കൊപ്പം നാദിയ ചിത്രങ്ങൾ ചെയ്തു, പിന്നെ തമിഴിൽ  നിന്നും  തെലുങ്ക് സിനിമയിലേക്ക് ചുവടിവെച്ചു അവിടെയും സൂപ്പർ സ്റ്റാർസിനൊപ്പം നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു…

മഹാ രാഷ്ട്രയിൽ ഉള്ള ബ്രാഹ്മണ കുടുംബത്തിൽ നിന്നുള്ള ഗിരീഷ് ഗോഡ്‌ബോലെ ആണ് നദിയയുടെ ഭർത്താവ്.  ഇവരുടേത് പ്രണയ വിവാഹമായിരുന്നു, സനം, ജന എന്നിങ്ങനെ രണ്ടു പെണ്‍കുട്ടികളാണ് ഈ ദമ്പതികള്‍ക്ക് ഉള്ളത്. വിവാഹ ശേഷം ഏറെനാള്‍ അമേരിക്കയിലും യുകെയിലുമൊക്കെയായിരുന്ന നദിയ ഇപ്പോള്‍ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം ചെന്നൈയില്‍ താമസിക്കുകയാണ്.

അമേരിക്കയിൽ താമസിച്ച സമയത്ത് അവർ അവരുടെ തുടർ വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നു, മീഡിയ മാനേജ്‌മെന്റിൽ അനുബന്ധ ബിരുദവും കമ്മ്യൂണിക്കേഷൻ ആർട്‌സ് റേഡിയോ ആൻഡ് ടെലിവിഷൻ എന്നിവയിൽ ബി.എ. ബിരുദവും താരത്തിന് നേടാൻ സാധിച്ചിരുന്നു.. 1988 ല്‍ വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിന്റെ തിരക്കുകളിലേയ്ക്കു പോയ നദിയ പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു.

ജയം രവി നായകനായ  എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു നദിയയുടെ രണ്ടാം വരവ്. ‘നീരാളി’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി മലയാളത്തിലും ഒരിടവേളയ്ക്കു ശേഷം നദിയ അഭിനയിച്ചിരുന്നു.സൗന്ദര്യത്തിന്റെയും ഫിറ്റ്നസിന്റെയും കാര്യത്തിലായിരുന്നാലും നാദിയ ഏറെ ശ്രദ്ധ നൽകാറുമുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്.

കാഴ്‌ചയിൽ ഇപ്പോഴും ആ പഴയ ഗേളി തന്നെയാണ് നാദിയ, പ്രായം റിവേഴ്‌സ് ഗിയറിലാണ് എന്നാണ് ആരാധകർ പറയുന്നത്,   ഇപ്പോൾ തെലുങ്കിൽ മൂന്ന് ചിത്രങ്ങളുടെ തിരക്കിലാണ് താരം അതിൽ ദൃശ്യം 2 തെലുങ്ക് പതിപ്പിൽ ഗീത പ്രഭാകർ എന്ന വേഷം ചെയ്യുന്നത് നദിയായാണ്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *