കെമിസ്ട്രി വർക്ക് ഔട്ട് ആകണമെന്ന് പറഞ്ഞ് എല്ലാ നടിമാരുമായും അടുത്തിടപഴകുകയും ചുംബിക്കുകയും ചെയ്യുമായിരുന്നു ! കമൽ ഹാസനെതിരെ രൂക്ഷ വിമർശനം !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമകളുടെ മിന്നും താരമായിരുന്നു കമൽ ഹാസൻ. നടിപ്പിൻ നായകൻ, ഉലക നായകൻ എന്നിങ്ങനെ നിരവധി പേരുകളാണ് അദ്ദേഹത്തിന്. പക്ഷെ അതുപോലെ തന്നെ നിരവധി ഗോസിപ്പുകളും വിമർശനങ്ങളും എല്ലാം അദ്ദേഹം നേരിടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കമൽ ഹാസനെ കുറിച്ച് പറഞ്ഞുകൊണ്ട് തമിഴിലെ പ്രശസ്ത നടനായും മാധ്യമ പ്രവർത്തകനുമായ ബയിൽവാൻ രം​ഗനാഥൻ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ ..

കമൽ സൂപ്പർ സ്റ്റാർ ആയിരുന്നു എങ്കിലും അദ്ദേത്തിനൊപ്പം അഭിനയിക്കാൻ വരെ മിക്ക നടിമാരും ഭയന്നിരുന്നു. നായികമാരുമായി അടുത്തിടപഴകുന്നതിൽ റൊമാന്റിക്ക് ഹീറോ ജെമിനി ഗണേശനെ കമൽഹാസൻ മറികടക്കും. കെമിസ്ട്രി വർക്ക് ഔട്ട് ആകണമെന്ന് പറഞ്ഞ് എല്ലാ നടിമാരുമായും അടുത്തിടപഴകുമായിരുന്നു. അവസരം കിട്ടിയാൽ ചുംബിക്കും. അക്കാലത്ത് കമൽഹാസന്റെ സിനിമകളിൽ ചുംബന രംഗങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കും.

കഥയിൽ അത്തരം രംഗങ്ങൾ ഇല്ലങ്കിലും കമൽ ലിപ്-ടു-ലിപ് സീനുകൾനിർബന്ധമായും ആഡ് ചെയ്യിപ്പിക്കും. ഇത്തരം സീനുകൾക്കും കമൽഹാസന്റെ പ്രകടനങ്ങൾക്കും തുടക്കത്തിൽ ആരാധകർ മികച്ച സ്വീകാര്യതയാണ് നൽകിയത്. പക്ഷെ കാലം മാറിയപ്പോൾ അത് നടന് തന്നെ തലവേദനയായി. ചുംബന രംഗങ്ങളുടെ ബാഹുല്യം കാരണം കമൽഹാസന്റെ സിനിമയിലേക്ക് വരാൻ സ്ത്രീകൾ വിസമ്മതിച്ചു. മാത്രമല്ല അത്തരം വിവാദ രംഗങ്ങളിൽ രജനികാന്ത് അഭിനയിക്കാത്തതിനാൽ രജനിയുടെ സിനിമകളിൽ നായികയാകാനായിരുന്നു അന്നത്തെ നായികമാരുടെ വൻ തിരക്ക് അക്കാലത്ത് ഉണ്ടായിരുന്നത്.

കമലിന്റെ സിനിമ ചെയ്യാൻ മിക്ക നടിമാരും മടിച്ചു, ഈ പ്രശ്‌നം രജനിക്ക് ഇല്ലാതിരുന്നത് കൊണ്ട് രജനിയുടെ മാർക്കറ്റ് അക്കാലത്ത് വർധിച്ചത്. ചുംബന രംഗങ്ങൾ കാരണം കമൽഹാസന്റെ മാർക്കറ്റ് തന്നെ കുറഞ്ഞു. എത്ര ലക്ഷം കൊടുത്താലും കമൽഹാസന്റെ കൂടെ അഭിനയിക്കില്ലെന്ന് ഒരിക്കൽ പഴയകാല നടി നദിയ മൊയ്ദു പറഞ്ഞത് വലിയ ചർച്ചയായിരുന്നു, തമിഴ് നടിമാരിൽ സ്വിം സ്യൂട്ട് പോലും ധരിച്ച്​ ​ഗ്ലാമറസായി അഭിനയിക്കാത്ത നടി നദിയ മാത്രമാണ്. അവരാണ് യഥാർത്ഥ സൂപ്പർ സ്റ്റാർ എന്നും അദ്ദേഹം പറയുന്നു.

അതുപോലെ നടി കനകയെയും അവരുടെ ‘അമ്മ കമൽ സിനിമകളിൽ നിന്നും മാറ്റി നിർത്തിയിരുന്നതും ഈ കാരണത്താൽ ആയിരുന്നു എന്നും, അതുപോലെ നടി രേഖയെ അവരുടെ അനുവാദം ഇല്ലാതെ ചുബിച്ചതും എല്ലാം കമലിന് തലവേദന ഉണ്ടാക്കിയെന്നും അദ്ദേഹം പറയുന്നു. കമൽഹാസന്റെ സ്വാകാര്യ ജീവിതവും പരാജയമായിരുന്നു. ഓൺ സക്രീനിലെപോലെ തന്നെ ഓഫ് സ്ക്രീനിലും നിരവധി സ്ത്രീകൾ കമൽഹാസന്റെ ജീവിതത്തിലൂടെ വന്ന് പോയിട്ടുണ്ട്. ​നടി ​ഗൗതമിയുമായി പിരി‍ഞ്ഞ ശേഷം ഒറ്റയ്ക്കാണ് കമൽഹാസന്റെ താമസം എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *