‘ബോറടി മാറ്റാന്‍ പുതിയ മാർഗവുമായി നസ്രിയ’ !! താരത്തിന്റെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു !!
തെന്നിന്ത്യൻ സിനിമയിൽ വളരെ അറിയപ്പെടുന്ന പ്രശസ്തയായ നടിയാണ് നസ്രിയ. മലയാളത്തിന്റെ കൊച്ച് കുസൃതി കുട്ടിയായിട്ടാണ് നടിയെ ഇപ്പോഴും എല്ലാവരും കാണുന്നത്, വിവാഹ ശേഷം സിനിമയിൽനിന്നും ചെറിയ ഒരിടവേള എടുത്തെങ്കിലും ഇപ്പോൽ സിനിമ രംഗത്ത് വളരെ സജീവമാണ് നസ്രിയ…ലോക്ക്ഡൗണായതോടെ സിനിമാ താരങ്ങളില്‍ പലരും കുടുംബത്തോടൊപ്പം വീട്ടില്‍ ചെലവിടുകയാണ്. ഭര്‍ത്താവ് ഫഹദ് ഫാസിലിനൊപ്പം കൊച്ചിയിലെ ഫ്ലാറ്റിലാണ് ഇപ്പോൾ നസ്രിയയുളളത്.
ലോക്ക്ഡൗണ്‍ കാലത്തെ ബോറടി മാറ്റാന്‍ തന്റെ സെല്‍ഫി ചിത്രങ്ങള്‍ പകര്‍ത്തുന്ന തിരക്കിലാണ് ഇപ്പോൾ നസ്രിയയും. താരത്തിന്റെ പുതിയ ലോക്ക്ഡൗണ്‍ സെല്‍ഫിയാണ് ഇപ്പോൾ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കയ്യില്‍ ഫോണും പിടിച്ച് കിടിലന്‍ ലുക്കിലാണ് നസ്രിയ പുതിയ ചിത്രങ്ങളിലുളളത്. നസ്രിയയുടെ ഫൊട്ടോയ്ക്ക് അനുപമ പരമേശ്വരന്‍, റിമി ടോമി എന്നിവര്‍ കമന്റ് ചെയ്തിട്ടുണ്ട്. ‘പ്രെറ്റി’ എന്നായിരുന്നു അനുപമയുടെ കമന്റ്. നസ്രിയയെ കാണാന്‍ മനോഹരിയായിട്ടുണ്ടെന്ന് നിരവധി ആരാധകരും കമന്റ് ചെയ്തിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ നസ്രിയ കഴിഞ്ഞ ദിവസങ്ങളിലും ഇതുപോലുള്ള രസകരമായാ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. വിഖ്യാത ഹോളിവുഡ് നടി മര്‍ലിന്‍ മണ്‍റോയെ ഒരു ക്യാന്‍വാസില്‍ പകർത്തിയ ചിത്രവും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. “മര്‍ലിന്‍ മണ്‍റോയും ഞാനും” എന്ന് ഇംഗ്ലീഷില്‍ അടിക്കുറിപ്പ് നല്‍കി ചിത്രം പങ്കുവച്ചതിനോടൊപ്പം അത് നിര്‍മ്മിക്കുന്ന സമയത്തെ ചിത്രവും നസ്രിയ ആരാധകരുമായി പങ്കുവചിരുന്നു..
നസ്രിയയും ഫഹദും എന്നും മലയാളികളുടെ ഇഷ്ട ജോഡികളാണ്, കുസൃതി നിറഞ്ഞ നസ്രിയയുടെ സ്വഭാവം ഇപ്പോഴും കൊച്ചു കുഞ്ഞുങ്ങളെ പോലെ തന്നെയാണെന്ന് ഫഹദ് തുറന്ന് പറഞ്ഞിരുന്നു, നസ്രിയ ഇപ്പോൾ നിർമാതാവ് കൂടിയാണ് , ഫഹദിന്റെ വരുത്തൻ എന്ന ഹിറ്റ് ചിത്രം അമൽനീരദിനോടൊപ്പം ചേർന്ന് നസ്രിയാണ് നിർമിച്ചിരുന്നത്. നസ്രിയ ഇപ്പോൾ നിർമാതാവ് കൂടിയാണ് , ഫഹദിന്റെ വരുത്തൻ എന്ന ഹിറ്റ് ചിത്രം അമൽനീരദിനോടൊപ്പം ചേർന്ന് നസ്രിയാണ് നിർമിച്ചിരുന്നത്.
വിവാഹ ശേഷം ഇവർ ഒരുമിച്ചെത്തിയ ട്രാൻസ് എന്ന ചിത്രം മികച്ച വിജയമായിരുന്നു.. നസ്രിയ ഇപ്പോൾ തന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലായിരുന്നു… ഭാര്യക്കൊപ്പം ഭർത്താവും തന്റെ പുതിയ സിനിമയുടെ തിരക്കുകളിലാണ്, ഓ ടി ടി യിൽ റിലീസ് ചെയ്ത ജോജി മികച്ച വിജയം നേടി ഇപ്പോഴും പ്രദർശനം തുടരുന്നു… കൂടാതെ അല്ലു അർജുൻ ഏറ്റവും പുതിയ ചിത്രം പുഷ്പയിൽ വില്ലൻ വേഷം ചെയ്യുന്നത് ഫഹദാണ്..
Leave a Reply