‘എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ’ !! പ്രണയത്തിന്റെ തുടക്കത്തെ കുറിച്ച് ഫഹദ് പറയുന്നു !!
ഇന്ന് നിരവധി ആരധകരുള്ള താര ജോഡികളാണ് ഫഹദും നസ്രിയയും. ബാലതാരമായി സിനിമയിൽ എത്തിയ നസ്രിയ തന്റെ കുട്ടി കുറുമ്പുകൾ കൊണ്ടും കൃസൃതികൾ കൊണ്ടും വളരെ പെട്ടന്നാണ് ആരാധകരെ കയ്യിലെടുത്ത്. വളരെ കുറച്ച് സിനിമകൾ മാത്രമേ നസ്രിയ ചെയ്തിരുന്നു എങ്കിലും അതെല്ലാം മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. സിനിമയിലെ തന്റെ നായകനെ ജീവിതത്തിലും സ്വന്തമാക്കിയ നസ്രിയ വിവാഹ ശേഷവും സിനിമയിൽ സജീവമാണ്..
ഫഹദും തൊട്ടതെല്ലാം പൊന്നാക്കിയ അഭിനേതാവാണ്, തുടക്കം ഒന്ന് പതറിയെങ്കിലും ഗംഭീര തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്, ഇന്ന് ഇരുവരും സൗത്തിന്ത്യ അറിയപ്പെടുന്ന അഭിനേതാക്കളാണ്. 2014 ൽ പുറത്തിറങ്ങിയ ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രമാണ് ഇവരുടെ ജീവിതം മാറ്റി മറിച്ചത്. നസ്രിയ വിവാഹത്തിനുമുമ്പും പലതവണ പറഞ്ഞിരുന്നു തനിക്ക് നടന്മാരിൽ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള നടൻ ഫഹദ് ഫാസിൽ ആണെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ താല്പര്യമുണ്ടെന്നും…
അങ്ങനെ ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രം അതിന് നിമിത്തമായി എന്ന് തന്നെ പറയാം. ആദ്യമായി നസ്രിയ തന്നെയാണ് തന്റെ ഇഷ്ടം ഫഹദിനോട് തുറന്ന് പറഞ്ഞത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ഇരുവരും കൂടുതൽ അടുത്തിരുന്നു. ആരും കാണാതെ ഞങ്ങൾ പരസ്പരം നോക്കിയിരിക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം ‘പുറത്ത് ലൈറ്റപ്പ് നടക്കുമ്ബോള്‍ ഞാനും നസ്രിയയും മാത്രമായിരുന്നു മുറിയില്‍. ആ സമയത്ത് നസ്രിയ എന്റെ അടുത്തുവന്നിട്ട്, ‘എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ’ എന്ന് ചോദിച്ചു’
അതായിരുന്നു ഞങ്ങളുടെ പ്രണയത്തിന്റെ ആദ്യം നിമിഷമെന്നും ഫഹദ് ഫാസിൽ തുറന്ന് പറയുന്നു, ശേഷം എന്റെ ജീവിതത്തിലേക്ക് നസ്രിയ വന്നപ്പോൾ ജീവിതം അർഥ പൂർണമായെന്ന് ഫഹദ് ഫാസിൽ നേരത്തെ പറഞ്ഞിട്ടുണ്ട്. അലസനും മടിയനുമായ വ്യക്തിയാണ് ഞാൻ. വീട്ടിൽനിന്ന് പുറത്തുപോലും ഇറങ്ങാറുണ്ടായിരുന്നില്ല. അങ്ങനെയുളള ഒരാളെ ഉത്സാഹത്തോടെ നേർവഴിക്ക് നടത്താൻ നസ്രിയയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഫഹദ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
നസ്രിയ തന്റെ കരിയറിൽ കത്തി കയറി വരുന്ന സമയത്തായിരുന്നു വിവാഹം. ശേഷം ഏറെ നാൾ സിനിമയിൽ നിന്നും വിട്ടുനിന്നനിരുന്നു. പിന്നീട് ‘കൂടെ’യിലൂടെ അഭിനയത്തിലേക്ക് വീണ്ടും തിരിച്ചുവന്നത്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയ എത്തിയത്. ഫഹദിനൊപ്പം ട്രാൻസിലും നസ്രിയ അഭിനയിച്ചിരുന്നു. ദുൽഖർ നിർമ്മിച്ച ‘മണിയറയിലെ അശോകൻ’ എന്ന ചിത്രത്തിലും നസ്രിയ അതിഥി വേഷത്തിലെത്തിയിരുന്നു..
ഇപ്പോൾ തന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലാണ് നസ്രിയ. അല്ലു അർജുൻ നായകനായി എത്തുന്ന പുതിയ ചിത്രം ‘പുഷ്പ’ യിൽ വില്ലൻ വേഷത്തിൽ എത്തുന്നത് ഫഹദ് ഫാസിലാണ്. മലയാളത്തിൽ ഇനി മാലിക്, മാലയൻകുഞ്ഞ്, തമിഴിൽ വിക്രം എന്നീ ചിത്രങ്ങളാണ് ഫഹദിന്റെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രങ്ങൾ.
Leave a Reply