ഈ വാർത്തകൾ കേട്ടാൽ ഒരുപക്ഷെ അദ്ദേഹത്തിന്റെ ആത്മാവ് പോലും പൊറുക്കില്ല ! എനിക്കോ എന്റെ കുഞ്ഞിനോ ഒന്നും അറിയില്ല ! നിമ്മി പറയുന്നു !

മലയാളികൾ ഉള്ള കാലത്തോളം നിലനിക്കുന്നൊരു പേരാണ് മണിച്ചേട്ടൻ. നമ്മുടെ സ്വന്തം കലാഭവൻ മണി. ആ അപ്രതീക്ഷിത വിടവാങ്ങൽ ഇന്നും അംഗീകരിക്കാൻ കഴിയാത്ത ഒരുപാട് പേര് നമുക്ക് ചുറ്റുമുണ്ട്. മണിയുടെ വിയോഗവുമായി ബന്ധപ്പെട്ട് ഒരുപാട് കഥകൾ നമ്മൾ കേട്ടിരുന്നു, ഇപ്പോഴും ചില ദുരൂഹതകൾ നിറഞ്ഞു നിൽക്കുകയും ചെയ്യുന്നുണ്ട്. മണിയുടെ വേർപാടിൽ എല്ലാം നഷ്‌ടമായ രണ്ടു ജീവിതങ്ങൾ ആ വീട്ടിൽ ഇന്നും ആ ഓർമകളിൽ കഴിയുന്നുണ്ട്. മാണിയുടെ ജീവനും ജീവിതവുമായിരുന്ന ഭാര്യ നിമ്മിയും മകൾ ശ്രീലക്ഷ്മിയും.

നിമ്മി ഒരിക്കൽ വനിതക്ക് നൽകിയ അഭിമുഖത്തിൽ മനസ് തുറന്ന് സംസാരിച്ചിരുന്നു. അവരുടെ വാക്കുകൾ ഇങ്ങനെ. അദ്ദേഹത്തിന്റെ വേർപാടുമായി ബന്ധപെട്ട എല്ലാ ദുരൂഹതകളൂം പുറത്തുവരണം എന്ന് തന്നെയാണ് ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നത്. എല്ലാവർക്കും നല്ലത് മാത്രം വരണമെന്ന് ആഗ്രഹിച്ച ഒരാളായിരുന്നു അദ്ദേഹം, ആർക്ക് എന്ത് സഹായം ചെയ്താലും അത് ഞങ്ങളോട് പറയാറുണ്ട്. അദ്ദേഹം എന്ത് തന്നെ ചെയ്താലും അതുതന്നെയാണ് എന്റെയും ശെരി. മറ്റുള്ളവരെ അകമഴിഞ്ഞ് സഹായിക്കുമ്പോൾ ഞാൻ ഒരിക്കലൂം അരുത് എന്ന് പറഞ്ഞിട്ടില്ല.

കാരണം ഞാനും വളരെ സാധാരണ ഒരു വീട്ടിൽ നിന്നുമാണ് വന്നത്.  കഷ്ടപാട് നന്നായി അറിയാം, മറ്റുള്ളവരെ സഹായിക്കുമ്പോൾ അദ്ദേഹം ഒരുപാട് സന്തുഷ്ടനാവുന്നു. അത് കാണാനാണ് ഞങ്ങൾക്ക് ഇഷ്ടം. എന്നെയും ഒരു കുഞ്ഞിനെപോലെയാണ് സ്നേഹിച്ചത്, ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ഒരു ഉരുള ചോറ് എനിക്ക് തന്നിട്ടേ അദ്ദേഹം കഴിക്കാറുള്ളു. പിന്നെ ചേട്ടന്റെ വിയോഗ ശേഷം ഒരുപാട് പേര് പറഞ്ഞതായി അറിഞ്ഞു, ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു അതൊരു തകർച്ച ആയിരുന്നു എന്നൊക്കെ.

അതൊന്നും ഒരിക്കലും സത്യമായിരുന്നില്ല. പറയുന്നവർക്ക് എന്തും പറയാം, സത്യം എന്താണെന്ന് ഞങ്ങൾക്കും ദൈവത്തിനുമറിയാം. അദ്ദേഹം മ ,രി, ച്ചു കിടന്നപ്പോൾ, എന്നെ കണ്ടില്ല, ഞാൻ കരയുന്നത് കണ്ടില്ല, എന്നോക്കെയായിരുന്നു ചില വാർത്തകൾ..   നിങ്ങൾ പറയു.. നമ്മുടെ എല്ലാമായിരുന്ന ഒരാൾ മ രി ച്ചു കിടക്കുമ്പോൾ ഏത് ഭാര്യക്കാണ് ക്യാമറ നോക്കി പോസ് ചെയ്യാൻ കഴിയുന്നത്, എന്താണ് നമ്മുടെ ലോകം ഇങ്ങനെ ആയിപോയത് അല്ലെ. പിന്നെ കൂട്ടുകാർ.. അദ്ദേഹത്തിന് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരിന്നു. പക്ഷെ ആരെയും വീട്ടിൽ കൊണ്ടുവരാറില്ലായിരുന്നു.

ആ സൗഹൃദയത്തിന്റയെ കാര്യത്തിൽ ഞാൻ ഇടപെടാറില്ലായിരുന്നു. അത് അദ്ദേഹത്തിന് ഇഷ്ടവുമായിരുന്നില്ല. എന്നാൽ ഇപ്പോൾ എനിക്ക് തോന്നുന്നു ചില കൂട്ടുകെട്ടുകൾ അദ്ദേഹത്തെ വഴിതെറ്റിച്ചെന്ന്. ഇത്രയും മാരകമായ കരൾ രോഗം അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് ഞങ്ങൾക്ക് ആർക്കും  അറിയില്ലായിരുന്നു. ഞങ്ങളെ അറിയിച്ചിരുന്നില്ല,  ഒരു രോഗി എന്ന നിലയിൽ അറിയപ്പെടാൻ ഒട്ടും ഇഷ്ടപെടാത്ത ആളായിരുന്നു അദ്ദേഹം. ചേട്ടൻ പോയ ശേഷം പുറത്തുവന്ന പല തെറ്റായ വാർത്തകളും എന്നെ വിഷമിപ്പിച്ചിരുന്നു. ഈ വാർത്തകൾ കേട്ടാൽ ഒരുപക്ഷെ അദ്ദേഹത്തിന്റെ ആത്മാവ് പോലും പൊറുക്കില്ല. ഇതിനെതിരെ എനിക്കോ എന്റെ കുഞ്ഞിനോ ഒന്നും ചെയ്യാൻ അറിയില്ല എന്നും നിമ്മി പറയുന്നു. എനിക്ക് എല്ലാവരോടും ഒന്നേ പറയാനുള്ളു ദയവ് ചെയ്ത് മണിച്ചേട്ടനെ വീണ്ടും വീണ്ടും കൊ, ല്ല, രു,ത് എന്ന് മാത്രമാണ്. ഏറെ വേദനയോടെ നിമ്മി പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *