എനിക്ക് ചില സംശയങ്ങൾ ഉണ്ട് ! പാര്‍വതി വെറുതെ വന്നിരുന്ന് ഒന്നും പറയില്ല, സിദ്ധിക്കിനെതിരെയുള്ള നടപടിയെ കുറിച്ചും ബാബു രാജ് !

കഴിഞ്ഞ ദിവസം നടി ഭാവന പങ്കുവെച്ച കുറിപ്പ് സിനിമ ലോകം മുഴുവൻ ഏറ്റെടുത്തുകൊണ്ട് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരുന്നു. ആ കൂട്ടത്തിൽ മോഹൻലാലും മമ്മൂട്ടിയും ഒപ്പം ബോളുവുഡ് താരങ്ങളും ഉണ്ട്. ‘അമ്മ സംഘടനയിലെ ഇപ്പോഴത്തെ എക്സിക്യൂട്ടീവ് അംഗമായ നടൻ ബാബുരാജ് എന്നും നിനക്കൊപ്പമാണ് മുത്തേ എന്ന് പറഞ്ഞുകൊണ്ടാണ് ഭാവനയുടെ പോസ്റ്റ് പങ്കുവെച്ചത്. കൂടാതെ ബാബുരാജ് ഇപ്പോൾ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അതുപോലെ നടി പാർവതി തിരുവോത്ത് അമ്മ സഘടനക്കെതിരെ കടുത്ത വിമർശനവുമായി രംഗത്ത് വന്നിരുന്നു.

എന്നാൽ ഇപ്പോൾ ബാബു രാജ് ഇതിനോട് പ്രതികരിക്കുന്നത് ഇങ്ങനെ, മലയാള സിനിമ മേഖലയിൽ സെ, ക്സ്  റാ,ക്ക,റ്റ് ഉണ്ടെന്ന പാർവതിയുടെ പരാമർശം പരിശോധിക്കണം, അത് വളരെ ഗൗരവമേറിയ ഒരു വിഷയമാണ്. ഇത്തരം ഒരു ആരോപണം ഉയരാനിടയായ സാഹചര്യം പരിശോധിച്ച്‌ പരിഹരിക്കപ്പെടണം. എന്തെങ്കിലും ഒരു വാർത്ത വരുമ്പോൾ ഇരക്കൊപ്പം എന്ന് പറഞ്ഞ് വെറുതെ നിൽക്കാതെ, അതിനു മുമ്പ് അത് കണ്ടുപിടിച്ച് പരിഹരിക്കണം. പാർവതി  വെറുതെ വന്നിരുന്നിട്ട് അങ്ങനെ ഒന്നും പറയില്ലല്ലോ. അങ്ങനെ പറയാനുണ്ടായ സാഹചര്യം കൂടി പരിശോധിക്കണം. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടും പുറത്ത് വരണമെന്നും ബാബുരാജ് വ്യക്തമാക്കി.

അതുപോലെ അമ്മ സംഘടനയെ കുറിച്ച് പാർവതി പറഞ്ഞ മറ്റു ആരോപണങ്ങളെ കുറിച്ച് ബാബുരാജ് പറയുന്നത്, റോഡില്‍ ഒരു ആ,ക്‌,സി,ഡ,ന്റ് ഉണ്ടാകുമ്പോഴാണ് കു,ഴി അടയ്ക്കുക. അത് പോലെ മലയാള സിനിമയ്ക്കുള്ളില്‍ ഒരു പ്രശ്‌നം ഉണ്ടാകുമ്പോൾ അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കപ്പെടണമെന്നും ബാബുരാജ് പറഞ്ഞു. അതുപോലെ അമ്മയിലെ ഒരംഗം കൂടിയായ നടൻ സിദ്ധിക്കിനെതിരെയും ഇപ്പോൾ ആരോപണങ്ങൾ ഉണ്ടായിരുന്നു, പൾസർ സുനിയുടെ കത്തിൽ നടൻ സിദ്ധിഖിനെ കുറിച്ചും പരാമർശിച്ചിരുന്നു.

ഇതിൽ  അമ്മയിലെ മറ്റു  അംഗങ്ങള്‍ക്ക് ആർക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അത്  പരിശോധിക്കുമെന്നും  ബാബുരാജ് പറഞ്ഞു. അതുപോലെ തന്നെ ഇ,ര,യാ,ക്ക,പ്പെ,ട്ട നടി തന്റെ സഹോദരിയെ പോലെ ആണെന്നും, അവൾക്ക് കോടതിയില്‍ നിന്നും നേരിടേണ്ടി വന്നത് കയ്‌പേറിയ അനുഭവങ്ങളാണെന്നും ബാബുരാജ് പറയുന്നു. വനിതാ ജ,ഡ്ജി അവളോട്  നീതി പുലര്‍ത്തുന്നില്ല. രണ്ട് പബ്ലിക്ക് പ്രോ,സി,ക്യൂ,ട്ടര്‍,മാര്‍ രാജിവെച്ചത് കുട്ടിക്കളിയാണോ എന്നും ബാബുരാജ് ചോദിക്കുന്നു. തനിക്ക് പല സംശയങ്ങളുമുണ്ട്. ചില മാധ്യമങ്ങളും ഉന്നത രാഷ്ട്രീയക്കാരും കവയത്രിമാരും അവൾക്കൊപ്പം നിന്നോ എന്ന കാര്യത്തില്‍ സംശയങ്ങളുണ്ട്. എന്തെങ്കിലും വാര്‍ത്ത വരുമ്പോൾ മാത്രമല്ല ഇരക്കൊപ്പം നിൽക്കേണ്ടത്. എപ്പോഴും കൂടെ നില്‍ക്കേണ്ടതുണ്ട്. സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയതില്‍ ദുരൂഹതയുണ്ടെന്നും ബാബുരാജ് വ്യക്തമാക്കി.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *