‘ചക്കി ഡേറ്റിന് പോയപ്പോൾ ഞാനാണ് ഒരുക്കിവിട്ടത്’ ! ഞങ്ങൾ പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ! മക്കൾക്കും അതിനുള്ള സ്വാതന്ദ്ര്യം നൽകിയിട്ടുണ്ട് ! പാർവതി !

ജയറാമും കുടുംബവും നമുക്ക് നമ്മളിൽ ഒരാളായി അല്ലങ്കിൽ മലയാളികളുടെ സ്വന്തം കൂടുംബത്തെ പോലെ തോന്നിപ്പിക്കുന്നവരാണ്. ഇരുവരും സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെയാണ് പ്രണയിച്ച് വിവാഹം കഴിച്ചത്, സിനിമാക്കകത്തും പുറത്തും അക്കാലത്ത് ഏറെ പേരുകേട്ട പ്രണയവും അതുപോലെ നിരവധി പൊല്ലാപ്പുകളും സൃഷ്ട്ടിച്ച ഒരു പ്രണയം ആയിരുന്നു. വീട്ടുകാർ എതിർത്തിട്ടും ഇരുവരും വളരെ ശ്കതമായി ആ ബന്ധം മുന്നോട്ട് കൊണ്ടുപോകുകയും ഒടുവിൽ എല്ലാവരുടെയും സമ്മതത്തോടെ അത് നടക്കുകയും ആയിരുന്നു.

ശേഷം പാർവതി സിനിമ രംഗത്തുനിന്നും പൂർണ്ണമായും വിടപറയുക ആയിരുന്നു. ശേഷം വര്ഷങ്ങള്ക്ക് ശേഷം ഈ അടുത്തിടെയാണ് പാർവതി വീണ്ടും പൊതു വേദികളിൽ സജീവമായി തുടങ്ങിയത്. ഇപ്പോഴിതാ പാർവതി തന്റെ കുടുംബത്തെ കുറിച്ചും മക്കളെ കുറിച്ചും എല്ലാം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മക്കൾക്ക് പ്രണയിക്കാനുള്ള സ്വാതന്ദ്ര്യം നൽകിയിട്ടുണ്ട് എന്നാണ് പാർവതി പറയുന്നത്.

ഞങ്ങൾ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്, അതിനാൽ തന്നെ മക്കളോട് പ്രണയിക്കരുതെന്ന് പറയാൻ പറ്റില്ല. നല്ല സ്വഭാവമുള്ളവരെ തെരഞ്ഞെടുക്കണം എന്ന് മാത്രമെ ഞങ്ങൾക്ക്  നിബന്ധനയുള്ളൂ. ചക്കിയും കണ്ണനും തങ്ങൾക്ക് പ്രണയങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അത് അവർ തീർച്ചയായും  എന്നോട് പറയാറുണ്ട്. ആ സ്വാതന്ദ്ര്യം ഞാൻ അവർക്ക് കൊടുത്തിട്ടുണ്ട്.  ‘ഒരിക്കൽ ചക്കി ഡേറ്റിന് പോയപ്പോൾ ഞാനാണ് അവളെ ഒരുക്കി വിട്ടത്.

അതുപോലെ  കണ്ണനോട് ഞാൻ  പെൺകുട്ടികളെ ബഹുമാനത്തോടെ കാണാനും, അവരോട്  എങ്ങനെ പെരുമാറണമെന്നതും ഞാൻ പഠിപ്പിച്ചിട്ടുണ്ട്. പ്രണയിച്ചാലും ആ പെൺകുട്ടിക്ക്  നീ കാരണം  ഒരു ചീത്തപ്പേര് വരാൻ നീ കാരണമാകരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. എന്ത് ഉണ്ടെങ്കിലും തുറന്ന് പറയും രണ്ടുപേരും. ഞങ്ങൾ ശെരിക്കും കൂട്ടുകാരെ പോലെയാണ് എന്നും   പാർവതി പറയുന്നു.

ജയറാം വീട്ടിൽ ഉള്ളപ്പോൾ എല്ലാവരും കൂടു ശെരിക്കും കൂട്ടുകാരെപോലെ ആസ്വാദിക്കാറുണ്ട്, കണ്ണനും ചക്കിയും തമ്മില്‍ വഴക്കല്ല.. ഫുള്‍ടൈം അടിയും ഇടിയുമാണ്. ഇടയില്‍പ്പെട്ടാല്‍ എനിക്കും കിട്ടും. അങ്ങോട്ടും ഇങ്ങോട്ടും എങ്ങനെ പാര പണിയാമെന്ന് നോക്കിയിരിക്കുകയാണ്. ജയറാം പാവമാണ്, പക്ഷെ ഈ കണ്ണനെ വിശ്വസിക്കാനാവില്ല. അതുപോലെ സിനിമ ഞാൻ അങ്ങനെ ഉപേക്ഷിച്ചിട്ടില്ല, നല്ല കഥകൾ തേടി വരികയാണെങ്കിൽ മമ്മൂക്കയുടെ കൂടെ അഭിനയിച്ചുകൊണ്ട് തിരിച്ചുവരാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് ഇതിനുമുമുമ്പും പാർവതി പറയാറുണ്ട്.

പണ്ടൊക്കെ ഞാൻ വളരെ പെട്ടെന്ന് ദേഷ്യം വരുന്ന ആളായിരുന്നു, എന്നാൽ  മക്കൾ ആയ ശേഷമാണ് അതിനൊക്കെ കുറെ മാറ്റം വന്നത്. അത്യാവിശം നല്ല  അഹങ്കാരവും ദേഷ്യവുമൊക്കെയുണ്ടായിരുന്നു. സത്യത്തിൽ ജയറാമിന് എങ്ങനെ ഇഷ്ടപ്പെട്ടു എന്നറിയില്ല. ഞാൻ ആകെ മാറിയത് എന്റെ  അനിയത്തി മ,രി,ച്ചപ്പോഴായിരുന്നു. അവള്‍ക്ക് 21 വയസായിരുന്നു. എനിക്ക് 26 വയസായിരുന്നു. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവമായിരുന്നു അത്. മക്കളോടൊരിക്കലും ദേഷ്യപ്പെട്ടിട്ടില്ല. അവരോട് കാര്യം പറഞ്ഞ് മനസിലാക്കാറുണ്ട്. കാര്യങ്ങള്‍ അവര്‍ തന്നെ മനസിലാക്കാറുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *