മാപ്പ് പറഞ്ഞതുകൊണ്ട് പ്രശ്നം തീരില്ല ! പെൺകുട്ടി നിയമപരമായി തന്നെ മുന്നോട്ട് പോകും ! അത് ശെരിയായ ഒരു പെരുമാറ്റമായിരുന്നില്ല ! മുഖ്യമന്ത്രി !

നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി എന്ന കാരണത്താൽ അദ്ദേഹത്തെ നിരവധി പേര് വിമർശിച്ച് രംഗത്ത് വന്നിരുന്നു. സുരേഷ് ഗോപി മാപ്പ് പറഞ്ഞിട്ടും മാധ്യമ പ്രവർത്തക നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ വാക്കുകളാണ് ഏറെ ശ്രദ്ധനേടുന്നത്.

സുരേഷ് ഗോപി വിഷയത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സുരേഷ് ഗോപിയുടേത് ശെരിയായ പെരുമാറ്റമായിരുന്നില്ല, അങ്ങനെ ഒരിക്കലും പെരുമാറാൻ പാടില്ലായിരുന്നു.  പെൺകുട്ടി നിയമപരമായി തന്നെ മുന്നോട്ട് പോകും എന്നും മുഖ്യമന്ത്രി വ്യകത്മാക്കി. സംഭവത്തില്‍ പൊതുസമൂഹം വേണ്ട രീതിയില്‍ പ്രതികരിച്ചു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരേഷ് ഗോപിക്ക് തന്നെ തന്റെ പ്രവർത്തി,അത് തെറ്റാണെന്ന് തോന്നിയതുകൊണ്ടാണല്ലോ ക്ഷമചോദിച്ചത്. ക്ഷമകൊണ്ടുമാത്രം പ്രശ്‌നം തീര്‍ക്കാന്‍ മാധ്യമ പ്രവര്‍ത്തക തയ്യാറല്ല. അത്രമാത്രം മനോവേദന അവര്‍ക്ക് ഉണ്ടായിട്ടുണ്ട് എന്നാണല്ലോ അത് കാണിക്കുന്നത്. ഇതൊക്കെ മനസിലാക്കി ഇടപെടാന്‍ ഇതുപോലുള്ള ആളുകള്‍ തയ്യാറാവണം എന്ന് അവര്‍ ഓര്‍ക്കുന്നത് നല്ലതാണ്’, മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു..

അതേസമയം ഈ വിഷയത്തിൽ പോസ്റ്റര്‍ പ്രതിഷേധവുമായി ഡിവൈഎഫ്ഐ എത്തിയതും ഏറെ ശ്രദ്ധ നേടിയിരുന്നു. ജില്ലാ സെക്രട്ടറി ശരത് പ്രസാദ്, വൈസ് പ്രസിഡന്‍റ് കാര്‍ത്തിക എന്നിവരുടെ നേതൃത്വത്തിലാണ് നഗരത്തിലെ എംജി റോഡില്‍ പോസ്റ്റര്‍ പതിച്ച് പ്രതിഷേധിച്ചത്. സുരേഷ് ഗോപി സാംസ്കാരിക കേരളത്തിന് അപമാനം, സുരേഷ് ഗോപിയുടെ തനിനിറം തിരിച്ചറിയുക തുടങ്ങിയവയാണ് പോസ്റ്ററിലെ വാചകങ്ങള്‍.

അതേസമയം ഈ വിഷയത്തോട് സുരേഷ് ഗോപി പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു, വളരെ ശുദ്ധതയോടെ കൂടി മാത്രമേ ഇത്തരം സാഹചര്യങ്ങളിലെല്ലാം പെരുമാറിയിട്ടുള്ളൂ. അത് ഇനിയും അങ്ങനെ തന്നെ ആയിരിക്കും. ശരിക്ക് പറഞ്ഞാല്‍ എന്റെ വഴിമുടക്കിയാണ് നിന്നത്. രണ്ട് മൂന്ന് തവണ ഞാന്‍ പോകാന്‍ ശ്രമിച്ചപ്പോഴും ഇവര്‍ കുറുകെ നില്‍ക്കുകയാണ്. അവസാനം ഒരു കുനിഷ്ട് ചോദ്യം ചോദിച്ചപ്പോൾ, ഞാന്‍ വളരെ വാത്സല്യത്തോടെ മോളേ വെയ്റ്റ് ചെയ്യൂ നമുക്ക് കാണാം എന്നാണ് പറഞ്ഞത്.

ഞാൻ ഒരിക്കലും ആരെയും മറ്റൊരു രീതിയിൽ കണ്ടിട്ടില്ല. മാന്യത ഞാന്‍ എപ്പോഴും പുലര്‍ത്തിയിട്ടുണ്ട്. എന്നോട് ഇടപഴകിയിട്ടുള്ള മാധ്യമപ്രവര്‍ത്തകരോടെല്ലാം ചോദിച്ചാല്‍ അറിയാം. പൊതുജനത്തോട് ചോദിച്ചാലും അറിയാം എത്രയോ അമ്മമാര്‍ വന്ന് എന്റെ നെഞ്ചത്ത് വീഴുന്നുണ്ട്. എത്രയോ പെണ്‍കുട്ടികള്‍ വരുന്നുണ്ട്. എന്റെ വാത്സല്യം എന്ന് പറയുന്നത് എന്റെ മകളുമായി ബന്ധപ്പെട്ട് കിടക്കുന്ന വാത്സല്യം തന്നെയാണ്. അത്രയും വാത്സല്യത്തോടെ തന്നെയാണ് മോളേ കാത്തിരിക്കൂ എന്ന് ഞാൻ പറഞ്ഞത്.

ഞാൻ ചിരിച്ചുകൊണ്ടല്ലേ സംസാരിച്ചത്, അവരും ചിരിച്ചുകൊണ്ടല്ലേ എന്നോട് ചോദ്യം ചോദിച്ചത്. ആ കുട്ടിയെ ഇന്നലെ ഒരുപാട് വിളിച്ചു. ഭർത്താവിന്റെ നമ്പറിലും വിളിച്ചു. എതെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് പറയാൻ വേണ്ടി തന്നെയാണ് വിളിച്ചത്. അവരുടെ ഉദ്ദേശം വേറെയാണെങ്കില്‍ പിന്നെ ആ വഴിക്ക് നേരിടാം എന്നും സുരേഷ് ഗോപി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *