ആദ്യ ഭാര്യ റംലത്തിനെ വേണ്ട ! നയൻതാരയും കൈ ഒഴിഞ്ഞു ! തന്റെ മൂന്നാം ഭാര്യക്ക് ഒപ്പം ജീവിതം ആഘോഷമാക്കി പ്രഭുദേവ ! ആശംസകൾ നേർന്ന് ആരാധകർ !

ലോകം മുഴുവൻ ആരാധകരുള്ള ആളാണ് നടനും സംവിധായകനും ഒപ്പം ഒരു  നൃത്ത സംവിധായകനുമാണ്  പ്രഭുദേവ.  അദ്ദേഹത്തിന്റെ യഥാർത്ഥ പേര് പ്രഭു ദേവ സുന്ദരം എന്നാണ്. അദ്ദേഹത്തിന്റെ ഡാൻസിനെ ആരാധിക്കാത്ത താരങ്ങൾ കുറവായിരിക്കും. വ്യത്യസ്തമായ നൃത്ത ചുവടുകൾ എന്നും പ്രേക്ഷകരെ രസിപ്പിച്ചിട്ടുള്ള അദ്ദേഹത്തെ ഇന്ത്യയിലെ മൈക്കൽ ജാക്സൺ എന്നാണ് അറിയപ്പെട്ടിരുന്നത്. നടനെന്ന നിലയിൽ ചുരുങ്ങിയ കാലം മാത്രമേ പ്രഭുദേവയ്ക്ക് ശ്രദ്ധിക്കപ്പെടാൻ പറ്റിയുള്ളൂ.

ഡാൻസിന് കൂടുതൽ പ്രാധാന്യം കൊടുത്ത അദ്ദേഹം പിന്നീട് ഡാൻസ് കൊറിയോ​ഗ്രഫിലേക്കും സിനിമാ സംവിധാനം, നിർമാണം എന്നിവയിലേക്കും ശ്രദ്ധ കൊടുത്തു. പക്ഷെ വ്യക്തി ജീവിതത്തിൽ അദ്ദേഹം ഇതിനോടകം ഏറെ വിവാദങ്ങളെ നേരിട്ടിരുന്നു. ആദ്യ ഭാര്യയുമായുള്ള പ്രശ്നം, നയൻതാരയുമായുള്ള ലിവ് ഇൻ റിലേഷൻഷിപ്പ്, പിരിയൽ തുടങ്ങി പല സംഭവങ്ങൾ ഇതിന് കാരണമായി. ആദ്യ ഭാര്യ റംലത്തോ നയൻതാരയോ അല്ല ഇന്ന് പ്രഭുദേവയുടെ പങ്കാളി. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ഹിമാനി സിം​ഗാണ്.

പക്ഷെ അദ്ദേഹം ഇതുവരെയും ഒഫീഷ്യലായി തന്റെ രണ്ടാം വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞിട്ടില്ല. ഗോസിപ്പുകൾ ഉണ്ടായിരുന്നു യെങ്കിലും പ്രഭുദേവ പ്രതികരിച്ചിരുന്നില്ല. ലൈം ലൈറ്റിലുള്ള ആളല്ല അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ. വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും പൊതുവേദികളിൽ ഇരുവരെയും ഒരുമിച്ച് കണ്ടിരുന്നില്ല. ഇപ്പോഴിതാ ആരാധകരുടെ ഈ പരാതിക്ക് പരിഹാരമായിരിക്കുകയാണ്. ആഴ്ചകൾക്ക് മുമ്പ് പ്രഭുദേവയുടെ 50 -ാം പിറന്നാൾ ആഘോഷത്തിലാണ് രണ്ടാം ഭാര്യയുടെ വീഡിയോ പുറത്തുവരുന്നത്.

2020 ലായിരുന്നു പ്രഭുദേവയും മുംബൈയിലുള്ള ഡോ. ഹിമാനിയുമായുള്ള വിവാഹം നടക്കുന്നത്. ഇതാദ്യമായാണ് പ്രഭുദേവയുടെ ഭാര്യ പബ്ലിക് സ്പേസിലേക്ക് വന്നത്. ബിഹാർ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റാണ് ഡോ. ഹിമാനി. പ്രഭുദേവയുടെ പിറന്നാൾ ആഘോഷത്തിനാണ് പ്രഭുദേവയെ പ്രശംസിച്ചും വൈകാരികവുമായ വീഡിയോ ഹിമാനി പങ്കുവെച്ചത്. വീഡിയോ കാണുമ്പോഴുള്ള പ്രഭുദേവയുടെ പ്രതികരണവും വീഡിയോയിലുണ്ട്.

ഒരുപാട് സ്നേഹവും, ഒപ്പം പരിചരണവും അച്ചടക്കവും പ്രത്യേകിച്ച് നർമ്മ ബോധവുമുള്ള പ്രഭുദേവയെ ഭർത്താവായി ലഭിച്ചത് ഭാഗ്യമാണെന്നും, വിവാഹത്തിന് ശേഷം കഴിഞ്ഞ മൂന്ന് വർഷമായി താൻ ഏറ്റവും സന്തോഷവതിയായിരുന്നെന്നും അതിന് ദൈവത്തോട് നന്ദി പറയുന്നതായും ഹിമാനി വെളിപ്പെടുത്തി. ഭാര്യയുടെ വാക്കുകൾ സസൂഷ്മം കേൾക്കുന്ന പ്രഭുദേവയുടെ സന്തോഷവും വീഡിയോയിൽ കാണുന്നുണ്ട്. ഇത് കൂടാതെ ഇവർ ഒരുവരും ഒരുമിച്ച് ഇപ്പോൾ തിരുപ്പതി ക്ഷേത്രത്തിൽ എത്തിയ ചിത്രങ്ങളും ശ്രദ്ധ നേടുന്നുണ്ട്.

നാല് വർഷങ്ങൾക്ക് മുമ്പ് പുറം വേദനയുമായി ബന്ധപ്പെട്ട് ഹോസ്പിറ്റലിലെത്തിയപ്പോഴാണ് പ്രഭുദേവ ഫിസിയോതെറാപ്പിസ്റ്റായ ഹിമാനിയെ കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലെത്തുകയും ഇരുവരും വിവാഹിതരാവുകയും ചെയ്യുകയായിരുന്നു. ആദ്യ വിവാഹത്തിൽ അദ്ദേഹത്തിന് മൂന്ന് മക്കൾ ഉണ്ടായിരുന്നു. അതിൽ ഒരു മകൾ ക്യാൻസർ ബാധിച്ച് മരിച്ചിരുന്നു. അതോടെയാണ് ആദ്യ ഭാര്യ റംലത്തുമായി പ്രശ്നങ്ങൾ ഉണ്ടായത്. ശേഷം അദ്ദേഹം നയൻതാരയുമായി ലിവിങ് റിലേഷനിൽ ആയിരുന്നു. വിവാഹം വരെ എത്തിയ ആ ബന്ധം നയൻ‌താര ഉപേക്ഷിക്കുകയായിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *