
20 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ജീവിതം എങ്ങനെയായിരിക്കണമെന്ന് പ്രവചിച്ച പൃഥ്വിരാജ് ! 15 വര്‍ഷംകൊണ്ട് നേടിയെടുത്ത മിടുക്കൻ ! പൃഥ്വിരാജിനെ പുകഴ്ത്തി ആരാധകർ !
മലയാള സിനിമയുടെ ഇന്ന് ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടമാൻമാരിൽ മുൻനിരയിലാണ് നടൻ പ്രിത്വിരാജ്. ഒരു സമയത്ത് രാജപ്പാ എന്ന് പരിഹസിച്ച് വിളിപ്പിച്ചവരെ കൊണ്ട് തന്നെ രാജീവേട്ടാ എന്ന് വിളിപ്പിക്കാൻ കഴിഞ്ഞ നടനാണ് പൃഥ്വിരാജ്. ഇപ്പോഴിതാ ആടുജീവിതം ലോകമെങ്ങും തരംഗമായി മാറുമ്പോൾ പ്രിത്വിരാജ് എന്നാ നടനെയും പാടി പുകഴ്ത്തുകയാണ് സിനിമ ലോകവും ആരാധകരും.
അത്തരത്തിൽ ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു പഴയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമായി മാറുകയാണ്. 20 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ജീവിതം എങ്ങനെയായിരിക്കണമെന്ന് പൃഥ്വിരാജ് പറഞ്ഞ ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വർഷങ്ങൾക്ക് മുമ്പ് നടന്നൊരു അഭിമുഖത്തിൽ 20 വർഷങ്ങൾക്ക് ശേഷം തന്റെ ജീവിതം എങ്ങനെ ആയിരിക്കുമെന്ന് രാജുവിന് പറയാൻ കഴിയുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന് വ്യക്തമായ ഒരു ഉത്തരം ഉണ്ടായിരുന്നു.
അത് വെറുമൊരു ഇത്തരം മാത്രമായിരുന്നില്ല, ജീവിതത്തിൽ മറിച്ച് കൃത്യമായ പ്ലാനിങ് ഉള്ള ഒരു ചെറുപ്പക്കാരന്റെ ആത്മാർത്ഥയുള്ള വാക്കുകൾ കൂടി ആയിരുന്നു. തന്റെ ലക്ഷ്യത്തിലെത്താൻ അദ്ദേഹം പരിശ്രമിച്ചുകൊണ്ടേയിരുന്നു, മലയാള സിനിമ ലോകത്ത് ഏറെ പ്രതിസന്ധികളെ അതിജീവിച്ച ആളുകൂടിയാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ’20 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ ഒരു മൂന്നു ഭാഷകളിലെങ്കിലും മുന്‍നിരയില്‍ അറിയപ്പെടുന്ന മലയാളി നടന്‍ ആയിരിക്കണം ഞാന്‍. 20 വര്‍ഷങ്ങള്‍ക്ക് ശേഷം വളരെ സജീവമായി നല്ല സിനിമകള്‍ നിര്‍മ്മിക്കുകയും നല്ല കൊമേര്‍ഷ്യല്‍ ഫിലിമുകള്‍ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുകയും ഒരു പ്രൊഡക്ഷന്‍ ഹൗസ് റണ്‍ ചെയ്യുന്ന ഒരു ഫിലിം കമ്ബനിയുടെ ഉടമസ്ഥനായിരിക്കണം ഞാന്‍.

അതുപോലെ എനിക്ക് വളരെ വളരെ താല്‍പര്യം തോന്നുന്ന പ്രമേയങ്ങള്‍ മാത്രം സിനിമ രൂപത്തില്‍ എത്തിക്കുന്ന സംവിധായകനായിരിക്കണം ഞാന്‍. ഒരു നല്ല കുടുംബസ്ഥന്‍ ആയിരിക്കണം. എന്റെ അമ്മയ്ക്ക് നല്ലൊരു മകന്‍ ആയിരിക്കണം. എന്റെ അച്ഛന്റെ ഐഡിയോളജിസിന് ചീത്തപ്പേര് വരുത്താത്ത ജീവിക്കുന്ന നല്ലൊരു വ്യക്തിയായിരിക്കണം എന്നും അദ്ദേഹം പറഞ്ഞിരുന്നു…
View this post on Instagram
എന്നാൽ ഈ പറഞ്ഞ സ്ഥാനങ്ങൾ നേടിയെടുക്കാൻ അദ്ദേഹത്തിന് 20 വർഷം വേണ്ടി വന്നില്ല, എന്നതും പ്രശംസ അർഹിക്കുന്നു, ഇന്ന് ഇന്ത്യൻ സിനിമ വ്യവസായത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻ കമ്പനിക്കുള്ള മാർക്കറ്റ് വളരെ വലുതാണ്, കാന്താരാ, കെ ജി എഫ് തുടങ്ങിയ സിനിമകളുടെ കേരളത്തിലെ ഡിസ്ട്രിബൂഷൻ പൃഥ്വിരാജ് പ്രൊഡക്ഷന് സ്വന്തമായിരുന്നു.
Leave a Reply