
‘അമ്മ താര സംഘടന പൃഥ്വിരാജിനെ പിന്തുണക്കാഞ്ഞതിൽ അതിശയമില്ല’ ! മല്ലികയുടെ കുറിപ്പ് വൈറലാകുന്നു !!
ഇന്ന് യുവ താരനിരയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നടനാണ് പൃഥ്വിരാജ്, അദ്ദേഹം ഇന്ന് ഒരു നടനും സംവിധയകനും നിർമാതാവുമാണ്. പ്രിത്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ സൂപ്പർ ഹിറ്റ് ചിത്രം ‘ലൂസിഫർ’ ഇതുമവരെ മലയാളം കണ്ട ഏറ്റവും മികച്ച വിജയമായിരുന്നു. അദ്ദേഹം ഒരു നടൻ എന്നതിലുപരി പല സാമൂഹ്യ പ്രശ്നങ്ങളിലും തന്റേതായ ഉറച്ച നിലപാടുകളും ശക്തമായ തുറന്ന് പറച്ചിലുകളും നടത്താറുള്ള നടനാണ് പൃഥ്വിരാജ്. അതിന്റെ പേരിൽ അദ്ദേഹം ഒറ്റപെടലുകളും കുത്തുവാക്കുകളും ഒരുപാട് കേട്ടിരുന്നു..
ഇപ്പോൾ സമകാലിക പ്രശ്നമായ ലക്ഷദ്വീപ് വിഷയത്തില്‍ തന്റെ അഭിപ്രായം സമൂഹ മാധ്യമം വഴി അറിയിച്ച പ്രിത്വിരാജിനെതിരെ പലരീതിയിലും വിമർശനങ്ങൾ ഉയർനിന്നിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തെ സമൂഹ മാധ്യമങ്ങളിൽ വേട്ടയാടുകയായിരുന്നു. പലരും അദ്ദേഹത്തെ സപ്പോർട്ട് ചെയ്‌തും രംഗത്തുവന്നിരുന്നു. എന്നാൽ ഇത്രയും പ്രശ്നങ്ങൾ അദ്ദേഹം നേരിട്ട സമയത്തും താര സംഘടനയായ ‘അമ്മ’ ഒരു പ്രസ്താവനയോ ഐക്യദാര്‍ഢ്യമോ വഴി പ്രിത്വിരാജിനെ പിന്തുണച്ചില്ല എന്നു പറഞ്ഞുകൊണ്ട് ഒരു സിനിമ ആസ്വാദകൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് പ്രിത്വിരാജിന്റെ ‘അമ്മ മല്ലിക സുകുമാരൻ ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ്.
ആ കുറിപ്പിൽ പറയുന്നത് ഇങ്ങനെ.. താര സംഘടനയായ ‘അമ്മ’ പ്രിത്വിരാജിന് ഐക്യദാര്‍ഢ്യം പുറപ്പെടുവിച്ചില്ല എന്നതിൽ തികച്ചും വിസ്മയകരമായി പ്രേക്ഷകര്‍ക്ക് തോന്നുന്നുവെങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലന്നും കൂടാതെ ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജ് തന്റെ പ്രസ്താവനയില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ ആരെയും കുറ്റപ്പെടുത്തുന്നതായി തോന്നുന്നില്ലെന്നും, തദ്ദേശവാസികളില്‍ തനിക്ക് വേണ്ടപ്പെട്ട ചിലരുടെ ആശങ്കകളെക്കുറിച്ച് അവരില്‍ നിന്നുമറിഞ്ഞപ്പോള്‍ രാഷ്ട്രീയവല്‍ക്കരിക്കാതെയാണ് പൃഥ്വി അതിനെക്കുറിച്ചൊരു പോസ്റ്റ് എഴുതിയിട്ടിരിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.

ഒരു സെലിബ്രിറ്റി എന്ന നിലയിലല്ലാതെ വ്യക്തി എന്ന നിലയ്ക്ക് തീര്‍ച്ചയായും പൃഥ്വിയ്ക്ക് തന്‍റെ സംശയം ദുരീകരിക്കാനുള്ള ഒരു ചോദ്യമായി അതിനെ എന്തുകൊണ്ട് വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് കാണാന്‍ കഴിയാതെ പോയെന്നും കുറിപ്പില്‍ ചോദിക്കുന്നു. മലയാള സിനിമയില്‍ പൃഥ്വിയെപ്പോലെ ജനപ്രിയരായ ഒത്തിരി യുവനായകരുണ്ട്. അവരെയൊന്നും ഒരിക്കലും സ്പര്‍ശിക്കാതെ പൃഥ്വിയെ മാത്രം തിരഞ്ഞു പിടിച്ച് മാധ്യമങ്ങള്‍ക്കു മുമ്ബില്‍ വിചാരണയ്ക്കായി തൊടുത്തു വിടുന്ന രീതി അത്ര ശരിയല്ലെന്നും തുടങ്ങി നിരവധി കാര്യങ്ങൾ ആ കുറിപ്പിൽ പറയുന്നുണ്ട്…
കലാകാരന്‍മാരുടെ രാഷ്ട്രീയം എന്തു തന്നെയായാലും അവനവനുള്ള ഒരു വ്യക്തിബോധം നമ്മളെപ്പോലെ അവരോരുത്തര്‍ക്കും ഉണ്ടെന്നത് നാം മറക്കരുത് എന്നും ആ കുറിപ്പിൽ പറയുന്നു. മല്ലിക സുകുമാരൻ ഈ കുറിപ്പ് പങ്കുവെച്ചതിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്, താൻ പറയാൻ ആഗ്രഹിക്കുന്ന വാക്കുകളും ഉന്നയിക്കാൻ ശ്രമിക്കുന്ന ചോദ്യങ്ങളുമാണ് ഈ കുറിപ്പിൽ ഉള്ളത് എന്നാണ്. കഴിഞ്ഞ ദിവസം നടൻ സുരേഷ് ഗോപി, അജു വർഗീസ്, ടോവിനോ, പാർവതി, റിമ, ഗീതു മോഹൻദാസ്, അപ്പാനി ശരത് തുടങ്ങി നിരവധി പേർ പ്രിത്വിരാജിന് പിന്തുണ അറിയിച്ചിരുന്നു.
Leave a Reply