മേഘം സിനിമയിലെ മീനാക്ഷിയെ ആരും മറക്കില്ല ! ‘സൂപ്പർ താരങ്ങളോടൊപ്പം സൂപ്പർ ഹിറ്റ് ചിത്രങ്ങൾ’ ! എന്നിട്ടും നടി പ്രിയയുടെ ജീവിതത്തിൽ സംഭവിച്ചത് !!

ചില അഭിനേതാക്കളെ നമ്മൾ എക്കാലവും ഓർത്തിരിക്കാൻ അവർ ഒരുപാട് ചിത്രങ്ങൾ ഒന്നും ചെയ്യണമെന്നില്ല, കാമ്പുള്ള കഥാപാത്രം ആണെങ്കിൽ അത് ഒരു ചിത്രം തന്നെ ധരാളം, അത്തരത്തിൽ ഒരു സമയത്ത് ഏറെ ഹിറ്റായ ഒരു ചിത്രമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ ചിത്രം മേഘം. 1999 ൽ  പ്രിയദർശൻ സംവിധാനം ചെയ്ത മേഘം  മനോഹര ഗാനങ്ങൾ ഉള്ള ആ സിനിമ  ഇന്നും മിനിസ്‌ക്രീനിൽ സൂപ്പർ ഹിറ്റാണ്.

പക്ഷെ ചിത്രത്തിന്റെ ക്ലൈമാക്‌സ് നായകനായ മമ്മൂട്ടി പരാചയപെടുന്ന രീതിയിലാണ് അവസാനിക്കുന്നത് അതുകൊണ്ടു തന്നെ അത് അന്ന് മമ്മൂട്ടി ആരാധകരെ ചിത്രം അത്ര ത്രിപ്തിപെടുത്തിയിരുന്നില്ല. പ്രതീക്ഷിച്ച അത്ര വിജയം ചിത്രത്തിന് നേടാൻ സാധിച്ചിരുന്നില്ല. മോഹൻലാലിൻറെ ഭാര്യയുടെ സഹോദരനും ഇന്ത്യൻ സിനിമ പ്രശസ്ത നിർമാതാവ് കൃഷ്ണമൂർത്തി ബാലാജിയുടെ മകനുമായ സുരേഷ് ബാലാജിയാണ് മേഘം  നിർമിച്ചിരുന്നത്.  മമ്മൂട്ടിക്കൊപ്പം ദിലീപും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

അതിലെ ഓരോ അഭിനേതാക്കളും നമുക്ക് വളരെ പരിചിതരായിരുന്നു എങ്കിലും ചിത്രത്തിലെ നായികയായി എത്തി മീനാക്ഷി എന്ന കഥാപാത്രം കൈകാര്യം ചെയ്ത് നടി പ്രിയ ഗിൽ മലയാളിക്ക് പുതുമുഖം ആയിരുന്നു.   പ്രിയ ഗിൽ മലയാളികൾക്ക് പുതുമുഖം ആയിരുന്നു എങ്കിലും അവർ ബോളിവുഡ് സിനിമകളിലെ പ്രശസ്ത നടി ആയിരുന്നു. ആ ചിത്രത്തോടെ പ്രിയക്ക് മികച്ച സ്വീകാര്യത ലഭിച്ചെങ്കിലും പിന്നീട് താരത്തെ കണ്ടിരുന്നില്ല.

പ്രിയ തമിഴിലും അജിത്തിന്റെ നായികയായി  ഹിറ്റ്  ചിത്രത്തിന്റെ ഭാഗമായിരുന്നു, മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിച്ച് ബോളിവുഡില്‍ തിളങ്ങിയതിന് ശേഷമായാണ് അന്യഭാഷയിലേക്ക് തിരിഞ്ഞത്. പഞ്ചാബ് കാരിയായി പ്രിയ മോഡലിംഗിലും സജീവമായിരുന്നു അന്ന്.

എന്നാൽ അവർ ആരാധകരെ ഞെട്ടിച്ചുകൊണ്ട്  വളരെ അപ്രതീക്ഷിദമായി  2016 മുതൽ അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഭൈരവിയെന്ന ചിത്രത്തിലായിരുന്നു ഒടുവിലായി പ്രിയയെ എല്ലാവരും കണ്ടത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സ്വന്തം ഇടം നേടിയെടുത്ത പ്രിയ പിന്നീട് അഭിനയ രംഗത്തുനിന്നും അപ്രത്യക്ഷയാവുകയായിരുന്നു. കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചതിനാലാണോ അങ്ങനെ സംഭവിച്ചതെന്നായിരുന്നു ആരാധകര്‍ തിരക്കുന്നത്. സോഷ്യൽ മീഡിയകളിലൊന്നും അവർ സജീവമല്ല എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്… ഇപ്പോഴും പ്രിയയുടെ ഒരു പുതിയ ചിത്രം കാണുവാനായി ആരാധകർ അവരെ തിരക്കുകയാണ്…

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *