‘പാവാട അലക്കി ആഷിഖ് കൂടെ ഉണ്ടെങ്കില്‍ ബാഗ് അവന് കൊടുത്താല്‍ പോരേ’ ! റിമയുടെ മറുപടി വൈറലാകുന്നു !

മലയാളികളുടെ ഇഷ്ട താരമാണ് നടി റിമ കല്ലിങ്കൽ. റിമ ഒരു നടി എന്നതിലുപരി താരം ഒരു നർത്തകിയുമാണ്. റിമയും ഭർത്താവ് ആഷിഖ് അബുവും ഇപ്പോൾ വിദേശ യാത്രയിലാണ്. റഷ്യയിൽ തങ്ങളുടെ അവധിക്കാലം ആഘോഷമാക്കുകയാണ് ഈ താര ദമ്പതികൾ.  റഷ്യയിൽ നിന്നും മനോഹര ചിത്രങ്ങൾ റിമ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഷ്യയിലെ മ്യൂസിയങ്ങളുടെയും, ഒപ്പേറയുടെയും, വിവിധയിനം ഭക്ഷണപാനീയങ്ങളുടെയും ചിത്രങ്ങളും താരങ്ങൾ ഇതിനോടകം പരിചയ പെടുത്തിയിരുന്നു. ആഷിഖ് പകർത്തിയ നടിയുടെ  അതിമനോഹരമായ ചിത്രങ്ങൾ റിമ പങ്കുവെച്ചിരുന്നു.

എന്നാൽ ഇപ്പോൾ ഈ ചിത്രങ്ങൾക്ക് താഴെ അശ്ളീല കമന്റ് ഇട്ടയാള്‍ക്ക് കിടിലന്‍ മറുപടിയുമായി നടി റിമ കല്ലിങ്കല്‍ രംഗത്ത് വന്നിരിക്കുകയാണ്.  ‘പാവാട അലക്കി ആഷിഖ് കൂടെ ഉണ്ടെങ്കില്‍ ബാഗ് അവന് കൊടുത്താല്‍ പോരായിരുന്നല്ലോ, ചേച്ചി വെറുതെ കഷ്ടപ്പെടുന്നത് എന്തിനാ’ എന്നായിരുന്നു ‘politicallourd’ എന്ന അക്കൗണ്ടില്‍ നിന്നും വന്ന അശ്ളീല കമന്റ്. ഇതിനു നടി നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. ‘അതെ അദ്ദേഹം ശരിക്കും സെന്‍സിറ്റീവായ ഒരു കാമുകനാണ്. പക്ഷേ നമ്മള്‍ അത് നിസ്സാരമായി കാണേണ്ടതല്ലേ? കൂടാതെ എന്റെ ബാഗ്‌ സ്വന്തമായി കൊണ്ടുപോകാന്‍ എനിക്കറിയാം. നിങ്ങളുടെ അഭിനന്ദനം എന്തായാലും അദ്ദേഹത്തെ അറിയിക്കാം’ എന്നായിരുന്നു റിമയുടെ മറുപടി.

നിമിഷ നേരം കൊണ്ട് താരത്തിന്റെ മറുപടി വൈറലായി മാറിയിരിക്കുകയാണ്.വളരെ ബോള്‍ഡ് ആയ കമന്റ് ആണ് നടിയുടേതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നിന്റെ വീട്ടില്‍ അങ്ങനെ ആണെന്ന് വെച്ച്‌ എല്ലാവരെയും വീട്ടിൽ  അങ്ങനെ ആകില്ല ‘ എന്നാണു ഒരാള്‍ ഇയാള്‍ക്ക് മറുപടി. അടുക്കളയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന സ്ത്രീകള്‍ ഇന്ന് ജീവിതത്തില്‍ പലതും നേടിയെടുക്കുന്നത് കാണുമ്ബോള്‍ ഇവര്‍ക്കു സഹിക്കില്ല. അവരുടെ ഈഗോ തട്ടും. റിമ അധ്വാനിച്ച്‌ ഉണ്ടാക്കിയ പണം കൊണ്ട് അവരുടെ ജീവിതം അടിച്ച്‌ പൊളിക്കുന്നത് തനിക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇതുപോലെ ബോള്‍ഡ് ആയ ഒരുപാട് സ്ത്രീകള്‍ ഇനിയും സമൂഹത്തില്‍ ഉയര്‍ന്ന് വരും’ എന്നാണു ഒരു ആരാധികയുടെ കമന്റ്.

ഇതാദ്യമല്ല റിമ മറുപടി നൽകുന്നത്, പല കമന്റുകൾക്കും അതിന് അനുസരിച്ച മറുപടി താരം നൽകാറുണ്ട്. ഇതിനുമുമ്പ് വന്ന ഒരു കമന്റ് ആയിരുന്നു ഇഷ്ടമായിരുന്നു സഖാവിന്റെ സഖിയെ. പക്ഷെ ഇപ്പോൾ അല്ല, ഫെമിനിസ്റ്റ് ആയുകൊണ്ട്,” എന്നായിരുന്നു റിമയുടെ പോസ്റ്റിന് താഴെ വന്ന കമന്റ്, അതിനു റിമയുടെ മറുപടി “ഞാൻ സഖാവിന്റെ സഖി മാത്രമല്ല. എനിക്ക് സ്വന്തമായൊരു വ്യക്തിത്വമുണ്ട്. ഫെമിനിസ്റ്റ് എന്നത് അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്, എന്നായിരുന്നു.  അടുത്തിടെയാണ് റിമ തന്റെ ഡാൻസ് സ്കൂളായ മാമാങ്കത്തിന് കർട്ടനിട്ടത്. ആറു വർഷത്തോളം നീണ്ട പ്രവർത്തനങ്ങൾക്കൊടുവിൽ തന്റെ സ്വപ്ന സംരംഭമായ മാമാങ്കം ഡാൻസ് സ്റ്റുഡിയോയും മാമാങ്കം ഡാൻസ് സ്കൂളും പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് റിമ അറിയിച്ചിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *