‘പൂവിട്ട് പൂജിക്കണം ആ മനുഷ്യനെ’ ! പ്രതിഫലത്തിന്റെ കാര്യം ചോദിച്ചപ്പോൾ സുരേഷ് ചേട്ടന്റെ ആ വാക്കുകൾ ! കണ്ണു നിറഞ്ഞുപോയ നിമിഷത്തെ കുറിച്ച് സലിം കുമാർ പറയുന്നു !

സുരേഷ് ഗോപി എന്ന നടൻ നമ്മളുടെ ഒരു അഭിമാനമാണ്, ഒരു നടൻ എന്നതിലുപരി അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തികൾ നമ്മൾ ദിനം പ്രതി അറിയുന്നതാണ്, ഒന്നോ രണ്ടോ പേരല്ല അദ്ദേഹത്തെ കുറിച്ചുള്ള മനസ് നിറക്കുന്ന അഭിപ്രായം പറയുന്നത്, അടുത്തറിയാവുന്ന എല്ലാവരും ഒരുപോലെ പറയുന്നു, ഇതുപോലെ ഒരു മനുഷ്യ സ്‌നേഹി വേറെ ഉണ്ടാകില്ല എന്നാണ്.  അത്തരത്തിൽ ഇപ്പോഴിതാ നടൻ സലിം കുമാർ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.

സലിം കുമാറിന്റെ വാക്കുകൾ ഇങ്ങനെ, ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത വ്യക്തി, ഇന്ന് നിങ്ങൾ കാണുന്ന ഈ തിരക്കുള്ള സലിം കുമാർ എന്ന നടനിലേക്ക് ഞാൻ മാറിയതിന് പിന്നിൽ സുരേഷ് ഗോപി എന്ന മനുഷ്യന്റെ പങ്ക് വളരെ വലുതാണ്. തെങ്കാശിപ്പട്ടണം എന്ന സിനിമക്ക് ശേഷമാണ് ഞാൻ അത്യാവിശം തിരക്കുള്ള ഒരു നടനായി മാറിയത്. അതിന്റെ സംവിധായകരായ റാഫി മെക്കാർട്ടിനും, നിർമാതാവായ ലാലും എന്നെ ആ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കുന്നത്.ആ ചിത്രത്തിന് തൊട്ടു മുമ്പായി റിലീസ് ചെയ്ത വിജി തമ്പി സംവിധാനം ചെയ്ത ‘സത്യമേവ ജയതേ’ എന്ന സിനിമയിലെ എന്റെ അഭിനയം കണ്ടു ഇഷ്ടപ്പെട്ടിട്ടാണ്.

എന്നാൽ ഈ ‘സത്യമേവ ജയതേ’ എന്ന ചിത്രത്തിലേക്ക്   സംവിധായകൻ വിജി തമ്പി എന്നെ അഭിനയിക്കാൻ വിളിക്കുന്നത് സുരേഷ് ചേട്ടന്റെ നിർബന്ധം മൂലമായിരുന്നു. അന്നുവരെ എന്നെ നേരിട്ട്പോലും അറിയാത്ത ഒരാളായിരുന്നു സുരേഷേട്ടൻ,  എന്റെ ടിവി പരിപാടികൾ കണ്ട പരിചയം മാത്രമേ അദ്ദേഹത്തിനു എന്നെക്കുറിച്ച് ഉണ്ടായിരുന്നുള്ളൂ. സത്യമേവ ജയതേയിലെ കള്ളനിൽ നിന്ന് ഇന്നു നിങ്ങൾ കാണുന്ന സലിംകുമാറിലേക്ക് എത്താൻ സഹായകമായത് സുരേഷ് ഗോപി എന്ന ആ വലിയ മനുഷ്യൻ ഒരു കൊച്ചു നിർബന്ധബുദ്ധി ആയിരുന്നു.

അതുകൂടാതെ ഞാൻ ആദ്യമായി സംവിധാനം ചെയ്ത ഒരു കൊച്ചു ചിത്രമായിരുന്നു ‘കമ്പാർട്ട്മെന്റ’. ഓട്ടിസം ബാധിച്ച കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കിയിട്ടുള്ള ഒരു പ്രമേയം ആയിരുന്നുആ ചിത്രത്തിന്റേത്. അതിന്റെ നിർമ്മാതാവും ഞാൻ തന്നെയായിരുന്നു അതിൽ ഒരു അതിഥി വേഷം ചെയ്യാൻ ഞാൻ സുരേഷേട്ടനെ ക്ഷണിച്ചു. വിളിച്ച ഉടൻ തന്നെ അദ്ദേഹം വന്നു, ഷൂട്ടിംഗ് കഴിഞ്ഞ് പോകാൻ സമയത്ത് ഞാനദ്ദേഹത്തോട് പ്രതിഫലത്തിന്റെ കാര്യത്തെക്കുറിച്ച് കുറിച്ചു സംസാരിച്ചപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു ‘ ഈ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് നീ ഒരു സിനിമ എടുക്കുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി.

പിന്നെ ഇന്ന് ഈ കുഞ്ഞ് മക്കളുമായി ഒരുദിവസം ചിലവഴിച്ചപ്പോൾ തന്നെ മനസിന് വല്ലാത്തൊരു ചാരിതാർത്ഥ്യം തോന്നി, അതുമാത്രം മതി എനിക്ക് ഈ സിനിമയിൽ അഭിനയിച്ചതിന്റെ പ്രതിഫലമായി. അക്ഷരാർത്ഥത്തിൽ എന്റെ കണ്ണുനിറഞ്ഞുപോയി… അതുപോലെ എത്രയോ പേർക്ക് ഒരു പുതു ജീവിതം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു, ആ നന്മ നിറഞ്ഞ മനസിന് ഈശ്വരൻ ആയുരാരോഗ്യസൗഖ്യം നൽകട്ടെ എന്നും സലിം കുമാർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *