നിങ്ങള്‍ക്ക് എന്നെ വെച്ച് ഒരു ഹിറ്റ് ഉണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് നിങ്ങളുടെ കുറ്റമാണ് ! മമ്മൂട്ടിയുടെ ആ വാക്കുകൾ എനിക്ക് വാശി ആയി ! ആ സിനിമ പിറന്നത് അങ്ങനെ ! സത്യൻ അന്തിക്കാട് പറയുന്നു !

സത്യൻ അന്തിക്കാട് നമുക്ക് ഒരുപാട് സിനിമകൾ സമ്മാനിച്ചിരുന്നു. അതിൽ അദ്ദേഹം ചെയ്ത സിനിമകൾ ഇന്നും മിനിസ്‌ക്രീനിൽ സൂപ്പർ ഹിറ്റാണ്. ഇന്നത്തെ മിക്ക സൂപ്പർ സ്റ്റാറുകൾക്കും സിനിമയിൽ ഒരു സ്ഥാനം നേടിയെടുക്കാൻ സത്യൻ അന്തിക്കാട് സിനിമകൾക്ക് സാധിച്ചിട്ടുണ്ട്. മോഹൻലാൽ, ജയറാം, ദിലീപ്, സുരേഷ് ഗോപി തുടങ്ങിയവരുടെ കരിയറിൽ മികച്ച ഒരുപാട് ചിത്രങ്ങൾ സത്യൻ അന്തിക്കാട് ചെയ്‌തിട്ടുണ്ട് എങ്കിലും മമ്മൂട്ടിയോടൊപ്പം അദ്ദേഹം അതികം സിനിമകൾ ചെയ്തിരുന്നില്ല. എന്നാൽ അതിന്റെ പരിഭവം മമ്മൂട്ടിക്ക് ഉണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു.

അങ്ങനെ മമ്മൂട്ടിക്ക് വേണ്ടി ഒരു സിനിമ എഴിതി സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റാക്കിയതിന് പിന്നിൽ മമ്മൂട്ടി തനിക്ക് തന്ന ആ ഒരു വാശി കാരണമാണ് എന്നും അദ്ദേഹം പറയുന്നു. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു നായകൻവേണ്ടി ഒരു കഥ ഉണ്ടാക്കുന്നതും അത് ഒരു സിനിമ ആക്കുന്നതും എന്നാണ് അദ്ദേഹം പറയുന്നത്. അതാണ് ‘അര്‍ത്ഥം’. മമ്മൂട്ടി എന്ന നടനുവേണ്ടി ചെയ്ത സിനിമയാണ് അത്. മമ്മൂട്ടി എന്നെ വാശി പിടിപ്പിച്ചിട്ടാണ് ആ സിനിമ ചെയ്യുന്നത്. അതിന് മുമ്പ് ശ്രീധരന്റെ ഒന്നാം തിരുമുറിവില്‍ മമ്മൂട്ടി നായകനായിട്ടുണ്ട്. കിന്നാരത്തിലും ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റിലും അതിഥി വേഷത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രം എന്റെ മറ്റു ചിത്രങ്ങളെ പോലെ അത്ര ഹിറ്റ് ആയിരുനില്ല. പക്ഷെ അതിലെ ശ്രീധരന്‍ വളരെ നന്നായിട്ടാണ് മമ്മൂട്ടി ചെയ്തത്.

അതിനെല്ലാം ശേഷം ഞങ്ങൾ ഒരുമിച്ച് മറ്റൊരു ലൊക്കേഷനിൽ വെച്ച് കണ്ടു, എന്നെ കണ്ട ഉടനെ മമ്മൂട്ടി പറഞ്ഞു, നിങ്ങള്‍ മോഹന്‍ലാലിനെ വെച്ച് നിരവധി ഹിറ്റുകള്‍ ചെയ്യുന്നുണ്ട്, എനിക്കും ധാരാളം സൂപ്പര്‍ ഹിറ്റുകള്‍ വരുന്നുണ്ട്, നിങ്ങള്‍ക്ക് എന്നെ വെച്ച് ഒരു ഹിറ്റ് ഉണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് നിങ്ങളുടെ കുറ്റമാണെന്ന് എന്ന്. ആ വാക്കുകൾ എന്റെ മനസ്സിൽ കൊണ്ടു.. അങ്ങനെ ഞാൻ അപ്പോൾ തന്നെ വേണു നാഗവള്ളിയെ വിളിച്ച് നമുക്കൊരു സ്‌ക്രിപ്റ്റ് ചെയ്യണമെന്നും മമ്മൂട്ടിയെ ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ഒരു കഥാപാത്രം  ഉണ്ടാകണമെന്നും ഞാന്‍ പറഞ്ഞു.

അങ്ങനെ മമ്മൂട്ടിക്ക് വേണ്ടി ചെയ്ത സിനിമയും കഥാപാത്രവുമാണ്. അദ്ദേഹത്തിന്റെ  ശബ്ദം, പൗരുഷം, സൗന്ദര്യം, രൂപം, ഭാവം, ചലനങ്ങള്‍ ഇവയെല്ലാം ചേര്‍ത്ത് ബില്‍ഡ് ചെയ്ത കഥാപാത്രമാണ് ബെന്‍ നരേന്ദ്രന്‍. ആ ചിത്രത്തിൽ ശ്രീനിവാസന്റെ കോണ്‍ട്രിബൂഷനുമുണ്ടായിരുന്നു. അങ്ങനെ അതൊരു പൂര്‍ണതയുള്ള സിനിമയായി മാറി. അതിന്റെ ഉള്ളില്‍ നല്ല ലൈഫുള്ള സീനുകളുണ്ടാക്കി. ആ സിനിമ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി മാറി. മമ്മൂട്ടിയുടെ മുമ്പില്‍ എന്റെ മാനം കാത്തു എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *