മകളുടെ വിവാഹത്തിനെത്തുന്ന പ്രധാനമന്ത്രി മോദിക്ക് നൽകാൻ സുരേഷ് ഗോപി ഒരുക്കിയ സമ്മാനം ! ‘സ്വർണ തളിക’ ശ്രദ്ധ നേടുന്നു !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം അദ്ദേഹം ഇന്ന് ബിജെപിയുടെ സജീവ പ്രവർത്തകൻ കൂടിയാണ്. അദ്ദേഹത്തിന്റെ മൂത്ത മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം നാളെ ഗുരുവായൂരിൽ വെച്ച് നടക്കുകയാണ്. വമ്പൻ താര നിര അണിനിരക്കുന്ന ചടങ്ങിൽ പ്രധാന ആകർഷണം പ്രധാന ,മന്ത്രി നരേന്ദ മോദിയുടെ വരവ് തന്നെയാണ്. വിവാഹത്തിൽ പങ്കെടുക്കാനും മറ്റു പൊതുപരിപാടികൾക്ക് വേണ്ടിയും അദ്ദേഹം ഇന്ന് കേരളത്തിൽ എത്തിയിട്ടുണ്ട്, കൊച്ചിയിൽ അദ്ദേഹത്തിന്റെ റോഡ് ഷോ നടന്നുകൊണ്ടിരിക്കുകയാണ്.

എന്നാൽ ഇപ്പോഴിതാ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിൽ എത്തുന്ന മോദിക്ക് നൽകാൻ സുരേഷ് ഗോപി ഒരുക്കിയ സമ്മാനമാണ് ഏറെ ശ്രദ്ധ നേടുന്നത്. മോദിയ്ക്ക് സുരേഷ് ഗോപി സമ്മാനിക്കുക ഒരു സ്വർണ തളികയാണ്. സ്വർണം കൊണ്ടുള്ള കരവിരുതിൽ  വിദഗ്ധനായ അനു അനന്തനാണ് സ്വർണ തളിക നിർമ്മിച്ചത്. സ്വർണ തളിക എസ്പിജി ഉദ്യോഗസ്ഥർ പരിശോധിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ഇന്ന് വൈകുന്നേരം 6.30ഓടെ മോദി വിമാനമാർഗ്ഗം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. തുടർന്ന് ഹെലികോപ്ടർ മാർഗ്ഗം നാവിക സേന ആസ്ഥാനത്തിറങ്ങും.

നാളെ തൃശൂര് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വരെ അവധി നല്കിയിരിക്കുകയാണ്, നാളെ രാവിലെ ഏഴിനു ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഹെലിപ്പാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രിയെ ജില്ലാ ഭരണകൂടവും ബിജെപി നേതാക്കളും സ്വീകരിക്കും. പ്രധാനമന്ത്രി എത്തുന്നതിന് 20 മിനിറ്റ് മുൻപ് രണ്ട് അകമ്പടി ഹെലികോപ്റ്ററുകൾ ഹെലിപ്പാഡിൽ കവചമായി നിർത്തും. ഗുരുവായൂർ ശ്രീവത്സം ഗസ്റ്റ് ഹൗസിലാണ് അദ്ദേഹത്തിനു വിശ്രമം. ഇവിടെ നിന്നു ക്ഷേത്രത്തിലേക്ക്. 7.40നായിരിക്കും അദ്ദേഹം ദർശനത്തിനായി എത്തുക. 20 മിനിറ്റ് സമയം അദ്ദേഹം ദർശനം നടത്തും.

ഗുരുവായൂരിൽ അദ്ദേഹം താമരപ്പൂവ് കൊണ്ട് തുലാഭാരം തൂക്കിയേക്കാം എന്നും വാർത്തയുണ്ട്. രാവിലെ 8.45നാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങ്. അതിനൊപ്പം തന്നെ മറ്റ് മൂന്ന് മണ്ഡപങ്ങളിലെ നവ ദമ്പതികൾക്ക് ആശംസ നേരും. പിന്നീട് അദ്ദേഹം തൃപ്രയാറിലേക്ക് പോകും. നാളെ 80 വിവാഹങ്ങളാണ് ഗുരുവായൂരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രധാനമന്ത്രി ദർശനത്തിനായി എത്തുമ്പോൾ ഉദ്യോഗസ്ഥരും പാരമ്പര്യ പ്രവൃത്തിക്കാരുമുടക്കം 15 പേർക്ക് അകത്ത് നിൽക്കാൻ അനുവാദം ഉള്ളു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *