മകളുടെ വിവാഹത്തിന് ദിവസങ്ങൾ മാത്രം, ലക്ഷങ്ങൾ സഹായവുമായി സുരേഷ് ഗോപി ! ദുരിത ജീവിതം നയിക്കുന്ന സൂര്യക്കും ആര്യയ്ക്കും സുരേഷ് ഗോപി നൽകിയത് 260,000 രൂപ ! നല്ല മനസിന് കൈയ്യടി !
സുരേഷ് ഗോപി എന്ന മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ അദ്ദേഹം വിശ്വസിക്കുന്ന രാഷ്ട്രീയത്തിന്റെ പേരിൽ ഏറെ വിമർശനങ്ങൾ നേരിടാറുണ്ട് എങ്കിലും അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയുന്നവയല്ല. ഇപ്പോഴിതാ അദ്ദേഹം തന്റെ മകളുടെ വിവാഹ ഒരുക്കങ്ങളാണ് എങ്കിലും കാരുണ്യ [പ്രവർത്തങ്ങൾക്ക് ഒരു കുറവും വരുത്തിയിട്ടില്ല. പാലക്കാട്ടെ കുട്ടികളുടെ ദുരിതത്തിന് അറുതി വരുത്താൻ സഹായ ഹസ്തവുമായി സുരേഷ് ഗോപി എത്തുകയായിരുന്നു.
അപ്രതീക്ഷിതമായി ജീവിതം ദുരിതകടലിലേക്ക് വീണുപോയ കുട്ടികളാണവർ, മാതാപിതാക്കൾ മരിച്ചു പോയ അനാഥരായ കുട്ടികൾ ഭവന വായ്പ എങ്ങനെ അടച്ചു തീർക്കുമെന്നതിന്റെ അങ്കലാപ്പിലായിരുന്നു. കുട്ടികളുടെ അവസ്ഥയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്തുവിട്ടിരുന്നു. ഇതുകണ്ട സുരേഷ് ഗോപി കുട്ടികളുടെ ഭവന വായ്പ ബാധ്യത ഏറ്റെടുക്കുമെന്നും 260000 രൂപ ബാങ്കിന് കൈമാറുമെന്നും അറിയിക്കുക ആയിരുന്നു. സൂര്യക്കും ആര്യയ്ക്കും ഇനി വീടിന്റെ ആധാരം തിരികെ കിട്ടും.
കൂലി പണിക്കാരനായിരുന്ന കുട്ടികളുടെ അച്ഛനായ കൃഷ്ണൻകുട്ടി 2018ലാണ് 500 ചതുരശ്രയടി വിസ്തീർണമുള്ള വീട് വെച്ചത് പഞ്ചായത്തിൽ നിന്ന് കിട്ടിയ 2 ലക്ഷം രൂപ കൊണ്ടാണ്. ബാക്കി രണ്ടു ലക്ഷം രൂപ പാലക്കാട് ഭൂപണയ ബാങ്കിൽ നിന്ന് കടമെടുത്തു. വീട് പണി തീരും മുമ്പേ കൃഷ്ണൻകുട്ടി അർബുദ ബാധയെ തുടർന്ന് മരിച്ചു. ഹോട്ടൽ ജോലിക്ക് പോയി മക്കളെ വളർത്തിയ അമ്മ മൂന്നു വർഷം മുമ്പ് മരിച്ചതോടെ പ്ലസ് ടു വിദ്യാർത്ഥിയായ സൂര്യ കൃഷ്ണയും പ്ലസ് വൺ വിദ്യാർത്ഥിനി ആര്യ കൃഷ്ണയും അനാഥരായി. ഭവന വായ്പാ ബാധ്യത കുട്ടികളുടെ തലയിലുമായി.
കൂലിപ്പണിക്കാരായ അയൽക്കാരുടെ സഹായത്തിലാണ് ഇപ്പോൾ ഈ കുട്ടികളുടെ ജീവിതം മുന്നോട്ട് പോകുന്നത്. പലിശയടക്കം 4 ലക്ഷത്തിലധികമാണ് ബാങ്കിലെ കടം. ഏതായാലും അവരുടെ എല്ലാ പ്രശ്ങ്ങൾക്കും അദ്ദേഹം പരിഹാരം കാണുകയും അവർക്ക് മെച്ചപ്പെട്ട ഒരു ജീവിതം നൽകുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഈ നല്ല മനസിന് കൈയ്യടക്കുകയാണ് മലയാളികൾ, അദ്ദേഹം ഈ ചെയ്യുന്ന ഈ പ്രവർത്തിയുടെ പുണ്യം മകൾക്ക് തീർച്ചയായും ലഭിക്കും എന്നാണ് ആരാധകരുടെ കമന്റുകൾ.
കഴിഞ്ഞ ദിവസം സുരേഷ് ഗോപിയെ കുറിച്ച് നടൻ ജയറാം പറഞ്ഞത് ഇങ്ങനെ, ആ പാവം പൈസയുണ്ടാക്കുന്നത് മുഴുവന്‍ ഇതിന് വേണ്ടി ചെലവഴിക്കുകയാണ്. വരുന്ന പതിനേഴാം തീയതി ഗുരുവായൂരില്‍ വച്ച് സ്വന്തം മകളുടെ കല്യാണമാണ്. ഓരോ കാര്യത്തിന് വേണ്ടിയും രാധിക കഷ്ടപ്പെടുന്നത് എനിക്കറിയാം. പൈസ മുഴുവന്‍ ചാരിറ്റിക്ക് വേണ്ടി കൊണ്ടുകൊടുക്കും. സ്വന്തം മോള്‍ക്ക് സ്വര്‍ണമെടുക്കാന്‍ പൈസയുണ്ടോയെന്ന് നോക്കില്ല. കല്യാണത്തിന് ഓഡിറ്റോറിയത്തിന് പൈസയുണ്ടോന്ന് നോക്കില്ല. അതിനായി എടുത്തുവച്ചിരിക്കുന്ന പൈസ വേറെയാര്‍ക്കെങ്കിലും കഷ്ടമാണെന്ന് പറഞ്ഞാല്‍ അവര്‍ക്ക് കൊണ്ടുപോയി കൊടുക്കും. അതാണ് സുരേഷ് ഗോപി എന്നാണ് ജയറാമിന്റെ വാക്കുകള്‍.
Leave a Reply