സിനിമയിൽ എന്നെ ഒരു ചായക്കടക്കാരൻ ആക്കി വെച്ചിരിക്കുക ആയിരുന്നു ! എന്നെ കൈപിടിച്ച് ഉയർത്തിയത് മമ്മൂക്കയാണ് ! അദ്ദേഹത്തിന്റെ ആ വാക്കുകൾ ! ഷാജോൺ പറയുന്നു !

മിമിക്രി കലാരംഗത്തും സിനിമയിൽ എത്തി ഇന്ന് വളരെ തിരക്കുള്ള നടനായി മാറിയ ആളാണ് നടൻ കലാഭവൻ ഷാജോൺ. ഏത് തരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ആളുകൂടിയാണ് അദ്ദേഹം. ഷാജോൺ എന്ന നടന്റെ റെയിഞ്ച് മനസിലാക്കാൻ ദൃശ്യം എന്ന ഒരൊറ്റ സിനിമ തന്നെ ധാരാളമാണ്. തുടക്കകാലത്ത് സിനിമയിൽ വളരെ ചെറിയ വേഷങ്ങൾ ആയിരുന്നു ഷാജോൺ ചെയ്തിരുന്നത്. എന്നാൽ തന്റെ കഴിവ് കൊണ്ടും സിനിമയോടുള്ള ഇഷ്ടം കൊണ്ടും അദ്ദേഹം ഇന്ന് മലയാള സിനിമ രംഗത്തെ ശ്രദ്ധേയനായ നടനും അതിലുപരി ഒരു മികച്ച സംവിധായനുമാണ്, പ്രിത്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ബ്രദേഴ്സ് ഡേ എന്ന സിനിമ സൂപ്പർ ഹിറ്റായിരുന്നു.

അതുപോലെ മലയാളത്തിലെ സൂപ്പർ താരങ്ങളോടൊപ്പം സിനിമകളിൽ തിളങ്ങാനും ഭാഗ്യം ലഭിച്ച ആളാണ് ഷാജോൺ. എന്നാൽ ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തിന്റെ തുടക്ക കാലത്ത്  മോഹൻലാലും മമ്മൂട്ടിയും തനിക്ക് തന്ന പിന്തുണയെ കുറിച്ച്‌ പറയുകയാണ്‌ ഷാജോണ്‍ ഇപ്പോള്‍. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരങ്ങളുടെ കരുതലിനെ  കുറിച്ചും സഹായത്തെ കുറിച്ചും മനസ് തുറന്നത്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ ‘ദൃശ്യം’ എന്ന  സിനിമ ഒക്കെ ചെയ്യുന്നതിന് മുമ്പ്  ഒരു സിനിമയില്‍ എന്നെ ചായക്കടക്കാരനായിട്ട് എന്നെ വെച്ചിരുന്നു. എന്നാൽ  അന്ന് ആ  തിരക്കഥാകൃത്തിനോടും സംവിധായകനോടും മമ്മൂക്ക പറഞ്ഞത് ഇങ്ങനെയാണ്, അവനെ അങ്ങനെയൊന്നും വെക്കണ്ട, അവന് വേറൊരു പടത്തില്‍ മെയിന്‍ കഥാപാത്രം കൊടുക്കാന്‍ വെച്ചിരിക്കുയാണെന്നാണ്. അങ്ങനെയാണ് എനിക്ക് മ്മൂക്കയോടൊപ്പം  താപ്പാനയില്‍ നല്ലൊരു കഥാപാത്രം ലഭിച്ചത് എന്നും ഷാജോണ്‍ പറയുന്നു.

അദ്ദേഹത്തിന്റെ മനസ് അങ്ങനെ ആർക്കും അറിയില്ല, ഒപ്പം നിൽക്കുന്നവരോട് വലിയ കരുതലാണ് എന്നും എന്നാൽ അതുപോലെ തന്നെയാണ് മോഹൻലാൽ എന്നും ഷാജോൺ പറയുന്നു. ദൃശ്യത്തില്‍ പൊലീസുകാരന്റെ കഥാപാത്രം ആരാണ് ചെയ്യുന്നതെന്ന് ലാലേട്ടന്‍ ചോദിച്ചപ്പോള്‍ ജീത്തു ജോസഫ് എന്റെ പേര് പറഞ്ഞു. അപ്പോള്‍ അവന്‍ ചെയ്യട്ടെ, കറക്റ്റ് ആയിരിക്കുമെന്നാണ് ലാലേട്ടന്‍ പറഞ്ഞത്.’ ഷാജോണ്‍ പറയുന്നു.

അതുപോലെ തന്നെ എനക്ക് ഇതുവരെ സിനിമയിൽ അവസരം അങ്ങോട്ട് ചോദിച്ച് പോകേണ്ടി വന്നിട്ടില്ല എന്നും ഈശ്വര അനുഗ്രഹം കൊണ്ട് തന്നെ മനസിലാക്കി ഓരോരുത്തര്‍ സിനിമയിലേക്ക് വിളിക്കുകയായിരുന്നു. മമ്മൂക്ക പല സിനിമകളിലും തനിക്ക് വേഷം വാങ്ങി തന്നിട്ടുണ്ടെന്നും. അതുപോലെ  ലൂസിഫർ എന്ന ചിത്രത്തിലേക്ക്  രാജു വിളിച്ചിട്ട്, ചേട്ടാ ഞാന്‍ ഒരു സിനിമ തുടങ്ങുന്നുണ്ട്, തിരക്കാണെന്നൊക്കെ എനിക്ക് അറിയാം, പക്ഷേ എനിക്കൊരു  ഡേറ്റ് തന്നേ പറ്റുകയുള്ളുവെന്ന് പറയുകയായിരുന്നു. ഒരു കുഴപ്പോമില്ല, രാജു നീ  എപ്പോള്‍ വേണമെങ്കിലും വിളിച്ചോളൂ. ഞാന്‍ റെഡി ആയിരിക്കുമെന്ന് ഞാനും പറഞ്ഞു. അവരുടെ വിശ്വാസത്തിന്റെ പുറത്താണത്’ അങ്ങനെ നമ്മളെ വിളിക്കുന്നത് എന്നും  ഷാജോണ്‍ പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *