നമുക്ക് നഷ്‌ടമായ തിലകൻ ചേട്ടനെ തിരികെ കിട്ടിയിരിക്കുന്നു ! അദ്ദേഹത്തിന്റെ മകനിലൂടെ ! സംവിധായകന്റെ കുറിപ്പ് വൈറലാകുന്നു !

തിലകൻ എന്ന നടനെ മലയാള സിനിമയുടെ പെരുന്തച്ചൻ എന്നാണ് വിശേഷിപ്പിക്കുന്നത്. അദ്ദേഹം അനശ്വര മാക്കി തീർത്ത എത്രയോ ജീവനുള്ള കഥാപാത്രങ്ങൾ ഇന്നും മലയാളി മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു. തിലകൻ എന്ന സുരേന്ദ്രനാഥ തിലകന്റെ മക്കളിൽ രണ്ടു പേര് അഭിനയ രംഗത്തും ഡബ്ബിങ് മേഖലയിലും സജീവമാണ്. അതിൽ ഷമ്മി തിലകൻ ഇതിനോടകം നിരവധി സിനിമകളുടെ ഭാഗമായിരുന്നു. വില്ലനായും സഹ നടനായും, കൊമേഡിയൻ ആയും അങ്ങനെ ഒരുപാട് കഥാപാത്രങ്ങൾ.

ഇപ്പോഴിതാ ജോഷി സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായി എത്തിയ ചിത്രം പാപ്പാനിൽ വളരെ വില്ലനായി എത്തിയത് ഷമ്മി തിലകൻ ആയിരുന്നു. ചിത്രം മികച്ച വിജയം തേടി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഷമ്മി തിലകന്റെ കഥാപാത്രത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് വരുന്നത്. ഇരുട്ടന്‍ ചാക്കോ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷമ്മി അവതരിപ്പിച്ചത്. ആ കൂട്ടത്തിൽ ഇപ്പോഴിതാ സംവിധായകൻ വിനോദ് ഗുരുവായൂർ. മലയാള സിനിമയ്ക്ക് നഷ്ടമായ തിലകൻ ചേട്ടന്റെ തിരിച്ചുവരവാണ് അദ്ദേഹത്തിന്റെ മകനിലൂടെ നടക്കുന്നതെന്ന് വിനോദ് ഗുരുവായൂർ പറയുന്നു.

അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ, നമുക്ക് നഷ്ടമായ അഭിനയ പ്രതിഭ നമ്മുടെ തിലകൻ ചേട്ടൻ തിരിച്ചു വന്നിരിക്കുന്നു, ആ തിരിച്ചുവരവ് അദ്ദേഹത്തിന്റെ മകനിലൂടെ. പാപ്പനിൽ, അധികം സീനിലൊന്നും ചാക്കോ എന്ന ഷമ്മി ചേട്ടൻ ഇല്ലെങ്കിൽ കൂടി, സിനിമ യിൽ നിറഞ്ഞു നിൽപ്പുണ്ട് ചാക്കോ. ജോഷി സർ ലോഹിതദാസ് സർ ടീം ഒരുക്കിയ കൗരവർ എന്ന സിനിമയിലെ തിലകൻ ചേട്ടനെ ഇന്നും മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്. അതുപോലെ ചാക്കോ വർഷങ്ങൾ കഴിഞ്ഞാലും നമ്മുടെ മനസ്സിലുണ്ടാകും.

അതുല്യ കലാകാരൻ തിലകൻ ചേട്ടനോളൊപ്പം എന്നല്ല. എന്നാലും അദ്ദേഹം ചെയ്തിരുന്ന വേഷങ്ങൾ നമുക്ക് ധൈര്യമായി ഇദ്ദേഹത്തെ ഏല്പിക്കാം. മോശമാക്കില്ല. ഭാവിയിൽ തിലകൻ ചേട്ടന് മുകളിൽ നിൽക്കുന്ന മകനെ മലയാള സിനിമ ഉപയോഗിക്കട്ടെ. ജോഷി സർ പല നടന്മാരുടെയും, അവരുടെ ബെസ്റ്റ് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്, ഇപ്പോൾ ഇരുട്ടൻ ചാക്കോ എന്ന കഥാപാത്രത്തിലൂടെ ഷമ്മി തിലകനെയും എന്നും വിനോദ് ഗുരുവായൂർ പറയുന്നു. അദ്ദേഹത്തിന്റെ ഈ അഭിപ്രായത്തെ പിന്തുണച്ച് നിരവധിപേരാണ് രംഗത്ത് വരുന്നത്. ഈ വാക്കുകൾക്ക് നന്ദി പറഞ്ഞ് ഷമ്മി തിലകനും രംഗത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *