അടുത്ത ജന്മത്തിൽ ബ്രാഹ്മണൻ ആയി ജനിക്കണം എന്ന് വേദിയിൽ പറഞ്ഞ സുരേഷ് ഗോപിക്ക് മറുപടിയുമായി എസ് ശാരദക്കുട്ടി ! കുറിപ്പ് വൈറൽ !

കഴിഞ്ഞ ദിവസം സുരേഷ് ഗോപിക്ക് പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഈ വേദിയിൽ അദ്ദേഹം നടത്തിയ പ്രസംഗം ഏറെ ശ്രദ്ധ നേടിയിരുന്നു. അടുത്ത ജന്മം തന്ത്രി കുടുംബത്തില്‍ ജനിക്കണം എന്നാണ് ആഗ്രഹമെന്ന് സുരേഷ് ഗോപി. ശബരിമല ശാസ്താവിനെ അകത്തു കയറി തഴുകണം. ഇക്കാര്യം പറഞ്ഞതിനാണ് താന്‍ വിവാദത്തില്‍പ്പെട്ടത്. രാഷ്ട്രീയം തൊഴിലാക്കിയവരാണ് തന്റെ പരാമര്‍ശം ദുര്‍വ്യാഖ്യാനം നടത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. കൊച്ചി പാവക്കുളം ക്ഷേത്രത്തിലെ പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരവേദിയില്‍ സംസാരിച്ചിരുന്നു.

അടുത്ത ജന്മം തനിക്ക് ഭ്രാഹ്മണനായി ജനിക്കണം എങ്കിൽ മാത്രമേ അയ്യപ്പനെ പൂജിക്കാൻ കഴിയുകയുള്ളു എന്നാണ് സുരേഷ് ഗോപി പറഞ്ഞത്, ഇപ്പോഴിതാ ഇതിനെ കുറിച്ച് എഴുത്തുകാരി ശാരദക്കുട്ടി കുറിച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. കുറിപ്പിൽ പറയുന്നത് ഇങ്ങനെ.. അല്ല , ഇതേതു സംഘടനയാ പണ്ഡിറ്റ് കെ.പി. കറുപ്പൻ പുരസ്കാരം ഭരത് ചന്ദ്രൻ IPS ന് നൽകിയത്.  “എത്ര പൊളിയാണീയജ്ഞാനം ജ്ഞാനപ്പെണ്ണെ..

ഘടാഘടിയൻ ഡയലോഗ് അടിച്ചു നടക്കുന്നതിനിടയിൽ തനിക്ക് ആരുടെ പേരിലുള്ള അവാർഡാണ് തന്നതെന്ന് ഈ മഹാ മനുഷ്യസ്നേഹിക്ക് ആരോടെങ്കിലും ഒന്നു ചോദിച്ചു കൂടായിരുന്നോ..  “ജ്ഞാനം കൊണ്ടല്ലാതെ ബ്രാഹ്മണത്വം മാനവന്മാർക്കു ലഭിക്കയില്ല,” കമ്മീഷണറേ… ജാതിക്കുമ്മി എഴുതിയ പണ്ഡിറ്റ് കറുപ്പൻ,   ‘ഓർമ്മയുണ്ടോ ഈ മുഖം ‘ എന്നു ചോദിച്ച് മുന്നിൽ വന്നു നിന്നാൽ തന്ത്രിയായാലും മന്ത്രിയായാലും മുഖത്ത് ആട്ടു കിട്ടിയതു പോലെ നിലത്തിരുന്നു പോകും..

ഏതിനെയാട്ടണം ഏതാട്ടു കൊള്ളണം ചേതസ്സിലോർക്കുക യോഗപ്പെണ്ണെ, കേട്ടിട്ടില്ലെങ്കിൽ, ഓർമ്മയില്ലെങ്കിൽ, ഉച്ഛിഷ്ടവും അമേധ്യവുമെന്താണെന്ന് ദേ കേട്ടോളൂ,  മലമൂത്രമുള്ളതുകൊണ്ടു ദൂരേ വിലക്കി നിർത്താം ചില ജനത്തെ; മലമൂത്രമില്ലാത്ത ഗാത്രങ്ങളിബ്‌ഭൂമീ
വലയത്തിലില്ലല്ലോ യോഗപ്പെണ്ണെ..  ജസ്റ്റ് റിമമ്പർ ദാറ്റ്… ഷിറ്റ് … എന്നും ശാരദക്കുട്ടി കുറിച്ചു..

വേദിയിൽ സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.. അടുത്ത ജന്മത്തിൽ താൻ തന്ത്രി കുടുംബത്തിൽ ജനിക്കണം .ശബരിമലയിൽ അയ്യനെ പുറത്തുനിന്ന് കണ്ടാൽ പോര .അകത്തുനിന്ന് തഴുകണം .അത് എൻറെ അവകാശമാണ് .അതിനെതിരെ ആർക്കും വരാൻ അവകാശമില്ല .രാജീവരുടെ അടുത്ത് ഞാൻ എത്രയോ തവണ പറഞ്ഞിരിക്കുന്നു . എത്രയും വേഗം മ രിച്ച് പുനർജനിച്ച് നിങ്ങളുടെ താഴമൺ കുടുംബത്തിൽ ജനിക്കണമെന്ന് .തന്ത്രി മുഖ്യൻ ആയിട്ട് നിങ്ങൾ ചെയ്യുന്നത് പോലെ എൻറെ അയ്യനെ എനിക്ക് ഊട്ടി ഉറക്കണം. മന്ത്രംചൊല്ലി ഉത്തേജിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു ബ്രാഹ്മണൻ ആയി ജനിക്കണം എന്നുമായിരുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *