ഞാൻ എത്രയോ പേരുടെ വിവാഹം നടത്തി ! പക്ഷെ എന്റെ വിവാഹ ജീവിതം മാത്രം ശെരിയായില്ല ! ആദ്യമായി ഭർത്താവിനെ കുറിച്ച് ഷീല പറയുന്നു !

മലയാള സിനിമയുടെ ആദ്യത്തെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിക്ക് അർഹയായി ആളാണ് ഷീല. രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ നിറഞ്ഞു നിന്ന ഷീല തന്റെ 77 മത് വയസിലും അഭിനയ രംഗത്ത് സജീവമാണ്. വ്യക്തിപരമായി ഏറെ വിഷമതകൾ ജീവിതത്തിൽ നേരിട്ട ആളുകൂടിയാണ് ഷീല.  തന്റെ ജീവിതത്തെ കുറിച്ച് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ള ഷീല ഭർത്താവിനെ കുറിച്ച് ഇതുവരെ എവിടെയും തുറന്ന് പറഞ്ഞിരുന്നില്ല.

ഇപ്പോഴിതാ ആദ്യമായി മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് ഭർത്താവും നടനുമായ രവി ചന്ദ്രനെ കുറിച്ച് പറയുന്നത്. ഷീലയുടെ വാക്കുകൾ ഇങ്ങനെ, ഇനിയെനിക്ക് ജന്മമില്ല. അമ്മയായിട്ടും സഹോദരിയായിട്ടും ഭാര്യയായിട്ടും ഞാന്‍ എല്ലാം അനുഭവിച്ചു. എന്റെ മോന്റെ അച്ഛനെ പറ്റി ഇതുവരെ ഞാന്‍ പറഞ്ഞിട്ടില്ല. രവിചന്ദ്രനെ പറ്റി ഇപ്പോള്‍ പറയാമെന്നാണ് ഷീല പറയുന്നത്.

‘ തമിഴ് സിനിമ രംഗത്ത്  നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച ആളായിരുന്നു രവിചന്ദ്രന്‍. അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിൽ 250 ദിവസങ്ങള്‍ ഓടിയ ചിത്രങ്ങള്‍ വരെയുണ്ട്. പക്ഷെ മദ്യപാനമാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതം തകര്‍ത്തത്. തമിഴില്‍ മാര്‍ക്കറ്റ് കുറഞ്ഞപ്പോഴാണ് മലയാളത്തില്‍ അഭിനയിക്കാന്‍ വന്നത്. അദ്ദേഹം ഭാര്യയുമായി പിണങ്ങി വിവാമോചനം നേടി. ആ ബന്ധത്തില്‍ മൂന്ന് മക്കളും ഉണ്ടായിരുന്നു’.

അങ്ങനെ അദ്ദേഹം മലയാള സിനിമയിൽ എത്തിയ സമയം ജെഡി തോട്ടാന്‍ സംവിധാനം ചെയ്ത ‘ഓമന’ എന്ന സിനിമയിലൂടെ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. അങ്ങനെ ചില  സംസാരത്തിനിടയില്‍ അനിയത്തിമാരുടെ കല്യാണം കഴിഞ്ഞതിനെ പറ്റി ഞാന്‍ പറഞ്ഞു. അമ്മ അന്ന് കിടപ്പിലാണ്. രവിചന്ദ്രനും ജെഡി തോട്ടാനും സുഹൃത്തുക്കളണ്. അപ്പോൾ പെട്ടെന്ന് തോട്ടാൻ ചോദിച്ചു  ‘നിങ്ങളുടെ ഭാര്യയും പോയി, ഷീലാമ്മയും ഇപ്പോൾ  തനിച്ചാണ്. നിങ്ങള്‍ക്ക് കല്യാണം കഴിച്ചൂടേ’ എന്ന്.. പിന്നെ സേതുമാധവനും എം ഒ ജോസഫും നിര്‍ബന്ധിച്ചു. അങ്ങനെയാണ് ഞങ്ങളുടെ  കല്യാണം നടക്കുന്നത്.

പക്ഷെ വിവാഹ ശേഷം മകൻ ജനിച്ച ശേഷം രവിചന്ദ്രന്‍ എനിക്ക്  ഒപ്പം താമസിച്ചിരുന്നില്ല. അദ്ദേഹത്തിന്  മറ്റൊരു വീടുണ്ട്. അങ്ങോട്ടേക്ക് പോകും. അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ടി നഗറില്‍ ഉണ്ടായിരുന്നു. പിന്നീടാണ് രവിചന്ദ്രന് മറ്റൊരു കുടുംബം കൂടിയുണ്ടെന്ന് ഞാന്‍ അറിയുന്നത്. ഇനി നിങ്ങളുടെ കൂടെ ജീവിക്കില്ലെന്ന് അന്നേരം പറഞ്ഞതാണ്. രണ്ടര കൊല്ലത്തിന് ശേഷം പിരിഞ്ഞു. ഞാന്‍ എത്രയോ പേരുടെ കല്യാണം നടത്തി. പക്ഷേ എന്റെ വിവാഹ ജീവിതം മാത്രം ശരിയായില്ല. അതൊഴിച്ചാല്‍ ജീവിതത്തെ കുറിച്ച് സന്തോഷമേയുള്ളുവെന്നും’ ഷീല പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *