‘ഷീലാമ്മ എന്തിനാണ് എന്നെ പറ്റി അങ്ങനെ പറയുന്നത് എന്ന് എനിക്കറിയില്ല’ ! ഷീല പറഞ്ഞ കമന്റിന് മറുപടിയുമായി ജയറാം
മലയാള സിനിമയിലെ പ്രശസ്തയായ അഭിനേത്രിയാണ് നടി ഷീല. 1960 ൽ സിനിമയിലെത്തിയ ഷീല, രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ നിറഞ്ഞു നിന്നു. മലയാളത്തിലും തമിഴിലും ഏറെ സജീവമായ ഷീല ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച താരജോഡി എന്ന റെക്കോർഡ് അനശ്വര നടൻ പ്രേം നസീറിനൊപ്പം പങ്കിടിന്നു. 1980 ൽ റിലീസ് ചെയ്ത സ്ഫോടനം എന്ന ചിത്രത്തോടെ അഭിനയ മേഖലയിൽ നിന്നും വിട്ടുനിന്ന താരം പിന്നീട് 2003 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തി. നിർമാതാവ് ബാബു സേവ്യറാണ് ഭർത്താവ്. മകൻ വിഷ്ണുവും സിനിമ സീരിയൽ രംഗത്ത് സജീവമാണ്.
എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ ഷീല നടൻ ജയറാമിനെ കുറിച്ച് ഒരു കമന്റ് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ആ കമന്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ജയറാം. ഷീലാമ്മ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് തനിക്ക് അറിയില്ലെന്ന് ജയറാം പറയുന്നു. ഷീല പറഞ്ഞത് ‘തനിക്ക് ജയറാമിനെ കാണുമ്ബോള്‍ ഭഗവാൻ കൃഷ്ണനെ ഓര്‍മ്മ വരും’ എന്നാണ്. പക്ഷെ ഷീലാമ്മ എന്തുകൊണ്ടാണ് അങ്ങനെയൊരു അഭിപ്രായം പറഞ്ഞത് എന്ന് തനിക്കറിയില്ല എന്നാണ് ജയറാം ഇപ്പോൾ പറയുന്നത്. പക്ഷെ അങ്ങനെ പറയുന്നത് നല്ല കാര്യമല്ലേ. അവർ ഞാൻ ഒരുപാട് ആരാധിക്കുന്ന ഒരു കാലഘട്ടത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ ഇരുന്ന ഒരു അഭിനേത്രി തന്നെ കുറിച്ച് പരാമര്‍ശിക്കുന്നത് കേള്‍ക്കുമ്ബോള്‍ ഒരുപാട് സന്തോഷമുണ്ടെന്നും ജയറാം പറയുന്നു.
ഷീലാമ്മയുടെ സിനിമയിലേക്കുള്ള രണ്ടാം വരവ് സത്യന്‍ അന്തിക്കാട് ചിത്രമായ മനസിനക്കരെയില്‍ ജയറാമും ഷീലയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. തനിക്ക് ഒത്തിരി ഇഷ്ടമുള്ള നടികൂടിയാണ് ഷീലയെന്നും ജയറാം പറയുന്നു. എത്ര എത്ര ചിത്രങ്ങളാണ് ഷീലാമ്മ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളത്. സത്യന്‍ മാസ്റ്റര്‍ക്കും നസീര്‍ സാറിനുമൊപ്പം ഷീലാമ്മ എത്ര വര്‍ഷമാണ് ഹിറ്റ് നായികയായി ആടി തകർത്തത്. ഷീലാമ്മയുടെ ഓരോ ചലനങ്ങളും ഡയലോഗുകളും തനിക്കിഷ്ടമാണ്.
പക്ഷെ എനിക്ക് സങ്കടവയും വിഷമവും തോന്നിയിട്ടുള്ളത് ഷീലാമ്മ അടക്കമുള്ള ചില പഴയ താരങ്ങളെ മോശമായി അനുകരിക്കുന്നത് കാണുമ്പോഴാണ്. അതൊരു വിമർശനം പോലെയാണ് ജയറാം ഉന്നയിച്ചത്. കാരണം താനിത് പല വേദികളിലും കണ്ടിട്ടുള്ളത്കൊണ്ടാണ് ഞാനിത് പറയുന്നത്. പുതുതലമുറയിലെ ചിലര്‍ ഷീലാമ്മയെയും സത്യന്‍ മാസ്റ്ററേയുമെല്ലാം അനുകരിക്കുന്നത് കാണുമ്ബോള്‍ കുറച്ചല്ല നല്ല രീതിയിൽ ഓവറായി കാണിക്കുന്നത് കണ്ടിട്ടുണ്ട്. അതിന്റെ ആവിശ്യം ഉണ്ടെന്നു തനിക്ക് തോന്നുന്നില്ല. ഈ അനുകരിക്കുന്നവരൊന്നും അവരുടെ പഴയ സിനിമകള്‍ കണ്ടുപോലും കാണില്ല. ചിലർക്ക് ഷീലാമ്മ ആരാണെന്ന് പോലും അവര്‍ക്കറിയില്ല. ആരൊക്കെയോ കാണിക്കുന്നത് അവരും കാണിക്കുന്നു. ഇതൊക്കെ കാണുമ്പൊൾ സത്യം പറഞ്ഞാൽ വിഷമം തോന്നാറുണ്ടെന്നും ഇത്രയും ഓവറായി ചെയ്യണ്ട കാര്യമുണ്ടോ എന്നും ജയറാം ചോദിക്കുന്നു…
Leave a Reply